07
December 2019 - 4:42 pm IST

Download Our Mobile App

Flash News
Archives

Kerala

heavy-rainfalls-districts-announced-holiday-for-school-on-wednesday

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

Published:13 August 2019

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു.

കൊച്ചി: മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 14) ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളെജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. 

അതേസമയം, കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളെജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെ ) ബുധനാഴ്ച ജില്ലാ കലക്റ്റർ അവധി നൽകി. മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. ട്യൂഷൻ സെന്‍ററുകളും മറ്റു സ്വകാര്യ വിദ്യാലയങ്ങളും പ്രവർത്തിക്കാൻ പാടുള്ളതല്ലെന്നും ജില്ലാ കലക്റ്റർ‌ അറിയിച്ചു.

മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ റിപ്പോർ‌ട്ടിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ആഘോഷമാക്കാൻ കുളത്തിലേക്കും പുഴയിലേക്കും കുട്ടികൾ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്റ്റമാർ നിർദേശം നൽകിയിട്ടുണ്ട്. 

കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്റ്റർമാർ അറിയിച്ചു.

അതിനിടെ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ബുധനാഴ്ച റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top