21
September 2019 - 8:14 am IST

Download Our Mobile App

Flash News
Archives

Gulf

bus-accident-in-mecca-dies-three-hajj-pilgrims

ഹജ്ജ് തീർഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി: ഇ​ന്ത്യ​ക്കാ​ര​ട​ക്കം 3 മരണം; മ​ല​യാ​ളി​ക​ൾ​ക്കും പ​രു​ക്ക്

Published:13 August 2019

മിനായിൽ നടന്നു പോവുകയായിരുന്ന ഹജ്ജ് തീർഥാടകർക്കിടയിലേക്ക് നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറിയാണ് അപകടം. ഉത്തർപ്രദേശ്, ഝാർഖണ്ഡ് സ്വദേശികളും ഒരു ഈജിപ്​റ്റ് പൗരനുമാണ്​ മരിച്ചത്. 

മക്ക: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​ട​ക്കം മൂ​ന്നു ​പേ​ർ മ​രി​ച്ചു. മിനായിൽ നടന്നു പോവുകയായിരുന്ന ഹജ്ജ് തീർഥാടകർക്കിടയിലേക്ക് നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറിയാണ് അപകടം. ഉത്തർപ്രദേശ്, ഝാർഖണ്ഡ് സ്വദേശികളും ഒരു ഈജിപ്​റ്റ് പൗരനുമാണ്​ മരിച്ചത്. 

ചൊവ്വാഴ്​ച ഉച്ചക്ക്​ ഒരുമണിയോടെയാണ്​ സംഭവം. അപകടത്തിൽ 15 പേർക്ക്​ പരുക്കേറ്റു​. കൊയിലാണ്ടി സ്വദേശി ജമീല, മേലാറ്റൂർ സ്വദേശി ഇഖ്​ബാൽ എന്നിവരാണ് പരുക്കേറ്റ മലയാളികൾ. ഹജ്ജ്​ കർമം പൂർത്തിയാക്കി താമസ കേ​ന്ദ്രത്തിലേക്ക്​ പോകുന്നവരാണ്​ മരിച്ചത്​. പരുക്കേറ്റ സ്വദേശിയുൾപ്പെടെ രണ്ട്​ പേരുടെ ആരോഗ്യനില ഗുരുതരമാണ്​. 


വാർത്തകൾ

Sign up for Newsletter



top