24
August 2019 - 12:20 pm IST

Download Our Mobile App

Flash News
Archives

madhav-gadgil-report

ഇ​നി​യെ​ങ്കി​ലും തി​രി​ച്ച​റി​യ​ണം, ഗാ​ഡ്ഗി​ല്‍ പ​റ​ഞ്ഞ​താ​ണു ശ​രി

Published:14 August 2019

ഗു​ജ​റാ​ത്ത് മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ നീ​ളു​ന്ന പ​ശ്ചി​മ ഘ​ട്ട​ത്തി​ന്‍റെ ജൈ​വ വൈ​വി​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ചും വ​ന​ചൂ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ ഇ​ത്ര ആ​ഴ​ത്തി​ല്‍ പ​ഠി​ച്ച മ​റ്റൊ​രാ​ളി​ല്ല. അ​തേ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച വെ​സ്റ്റേ​ണ്‍ഘ​ട്ട് ഇ​ക്കോ​ള​ജി എ​ക്സ്പെ​ര്‍ട്ട് പാ​ന​ലി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു, മാ​ധ​വ് ഗാ​ഡ്ഗി​ല്‍.

നാ​ളെ​ക​ളി​ലേ​ക്കു​ള്ള ക​രു​ത​ലെ​ന്നാ​ണു വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​ര്‍വ​ച​നം. ന​മു​ക്കു മു​ന്‍പേ ക​ട​ന്നു​പോ​യ​വ​ര്‍ ന​മു​ക്കാ​യി നീ​ക്കി​വ​ച്ച പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളാ​ണ് ഇ​ന്നു ന​മ്മ​ളെ നി​ല​നി​ര്‍ത്തു​ന്ന​ത്. ഇ​തേ ഉ​ത്ത​ര​വാ​ദി​ത്വം വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​ക​ളോ​ടു ന​മ്മ​ളും കാ​ണി​ക്കേ​ണ്ട​തു​ണ്ട്. ഈ ​വീ​ണ്ടു വി​ചാ​ര​മി​ല്ലാ​തെ പ്ര​കൃ​തി​യെ​യും മ​ണ്ണി​നെ​യും കൊ​ല്ലാ​ക്കൊ​ല ചെ​യ്ത​തി​ന്‍റെ ദു​ര​ന്ത​ങ്ങ​ള്‍ പേ​മാ​രി​യാ​യും പ്ര​ള​യ​മാ​യും മ​ണ്ണി​ടി​ച്ചി​ലാ​യും ഉ​രു​ള്‍പൊ​ട്ട​ലാ​യു​മൊ​ക്കെ ന​മ്മെ വേ​ട്ട​യാ​ടു​ന്നു. ഇ​തി​നെ​ക്കു​റി​ച്ചു ക​ഷ്ടി​ച്ച് എ​ട്ടു വ​ര്‍ഷം മു​ന്‍പ് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പു ന​ല്‍കി​യ കൃ​ശ​ഗാ​ത്ര​നാ​യ ഒ​രു ശാ​സ്ത്ര​ജ്ഞ​ന്‍ ഇ​പ്പോ​ഴും ന​മു​ക്കി​ട​യി​ല്‍ ജീ​വി​ക്കു​ന്നു- ഡോ. ​മാ​ധ​വ് ഗാ​ഡ്ഗി​ല്‍ എ​ന്ന പാ​രി​സ്ഥി​തി​ക പ​ണ്ഡി​ത​നും ഭൗ​മ ശാ​സ്ത്ര​ജ്ഞ​നും. 

ഗു​ജ​റാ​ത്ത് മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ നീ​ളു​ന്ന പ​ശ്ചി​മ ഘ​ട്ട​ത്തി​ന്‍റെ ജൈ​വ വൈ​വി​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ചും വ​ന​ചൂ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ ഇ​ത്ര ആ​ഴ​ത്തി​ല്‍ പ​ഠി​ച്ച മ​റ്റൊ​രാ​ളി​ല്ല. അ​തേ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച വെ​സ്റ്റേ​ണ്‍ഘ​ട്ട് ഇ​ക്കോ​ള​ജി എ​ക്സ്പെ​ര്‍ട്ട് പാ​ന​ലി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു, മാ​ധ​വ് ഗാ​ഡ്ഗി​ല്‍. പ​ശ്ചി​മ​ഘ​ട്ട​ത്തെ പ​ല മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ഈ ​പാ​ന​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ റി​പ്പോ​ര്‍ട്ട് 2011ല്‍ ​കേ​ന്ദ്ര സ​ര്‍ക്കാ​രി​നു സ​മ​ര്‍പ്പി​ക്കു​ക​യു​ണ്ടാ​യി. ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ ചി​ല ഭേ​ദ​ഗ​തി​ക​ളോ​ടെ, ഗാ​ഡ്ഗി​ല്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ട് അം​ഗീ​ക​രി​ച്ച​പ്പോ​ള്‍ കേ​ര​ള സ​ര്‍ക്കാ​ര്‍ നി​ഷ്ക​രു​ണം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നു ത​ന്നെ​യു​മ​ല്ല, ഗാ​ഡ്ഗി​ലി​നെ വി​ക​സ​ന വി​രു​ദ്ധ​നാ​യി മു​ദ്ര കു​ത്തി, ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍ട്ട് അ​റ​ബി​ക്ക​ട​ലി​ല്‍ എ​ന്നു വി​ളി​ച്ചു കൂ​വു​ക​യും ചെ​യ്തു. 

എ​ന്നാ​ല്‍ അ​ക്ഷോ​ഭ്യ​നാ​യ ഗാ​ഡ്ഗി​ല്‍ അ​ന്ന് ഒ​രു കാ​ര്യം വ​ള​രെ വ്യ​ക്ത​മാ​യി വെ​ളി​പ്പെ​ടു​ത്തി. വ​രാ​നി​രി​ക്കു​ന്ന ദു​ര​ന്തം വ​ള​രെ അ​ക​ലെ​യ​ല്ല. ഞാ​നും നി​ങ്ങ​ളും ജീ​വി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ത്ത​ന്നെ അ​തി​ന്‍റെ തി​ക്ത​ഫ​ലം ന​മു​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കും. പ​ക്ഷേ, ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ന​ല്ലൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളും അ​ത​ന്നു വി​ശ്വ​സി​ച്ചി​ല്ല. എ​ന്നാ​ല്‍ 2018ലെ ​മ​ഹാ​പ്ര​ള​യ​വും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളും ഇ​പ്പോ​ള്‍ വി​ളി​ച്ചു പ​റ​യു​ന്ന ഒ​രു യാ​ഥാ​ര്‍ഥ്യ​മു​ണ്ട്- ഗാ​ഡ്ഗി​ലാ​യി​രു​ന്നു ശ​രി. 

കേ​ര​ള​ത്തി​ല്‍ 11 പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ഗാ​ഡ്ഗി​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളാ​യി ക​ണ്ട​ത്. അ​തി​ല്‍ പ​ത്തി​ട​ത്തും ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ങ്ങ​ളി​ലാ​യി വ​ലി​യ തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍പൊ​ട്ട​ലു​മു​ണ്ടാ​യി. അ​ല​ക്ഷ്യ​വും അ​ശാ​സ്ത്രീ​യ​വു​മാ​യി ന​ട​ത്തു​ന്ന ഭൗ​മ​ചൂ​ഷ​ണം, വ​ന ന​ശീ​ക​ര​ണം, കൃ​ഷി രീ​തി​ക​ള്‍, ത​ല​ങ്ങും വി​ല​ങ്ങും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്വാ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ​യും ദു​ര​ന്ത​ങ്ങ​ള്‍ക്കു നി​മി​ത്ത​മാ​കു​മെ​ന്ന ഗാ​ഡ്ഗി​ല്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ട് അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ ശ​രി​യാ​യി മാ​റി.

സം​സ്ഥാ​ന​ത്തു മൊ​ത്തം 5,924 ക്വാ​റി​ക​ള്‍ക്കു ലൈ​സ​ന്‍സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ലൈ​സ​ന്‍സ് ഇ​ല്ലാ​തെ ഇ​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ക്വാ​റി​ക​ള്‍ വേ​റെ​യും പ്ര​വ​ര്‍ത്തി​ക്കു​ന്നു. ഇ​വ​യി​ല്‍ 3332 എ​ണ്ണ​വും പാ​രി​സ്ഥി​തി​ക ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു​ള്ള​ത്. ഇ​പ്പോ​ള്‍ ഉ​രു​ള്‍പൊ​ട്ടി​യ മ​ല​പ്പു​റം ക​വ​ള​പ്പാ​റ​യ്ക്കു ചു​റ്റു​മു​ള്ള അ​ഞ്ചു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ 27 ക്വാ​റി​ക​ളെ​ങ്കി​ലു​മു​ണ്ട്. വ​യ​നാ​ട് പു​ത്തു​മ​ല​യ്ക്ക് എ​തി​ര്‍വ​ശ​ത്തു​മു​ണ്ട് കൂ​റ്റ​ന്‍ ക്വാ​റി​ക​ള്‍. 

ഒ​രു​വ​ശ​ത്തു ക്വാ​റി​ക​ളു​ണ്ടാ​ക്കു​ന്ന ഭൂ​വി​ള്ള​ലു​ക​ളാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ വ​ഴി തു​റ​ക്കു​ന്ന​ത്. പാ​റ പൊ​ട്ടി​ക്കു​ന്ന വ​ലി​യ സ്ഫോ​ട​ന​ത്തി​ല്‍ പ്ര​ദേ​ശ​ത്തു വ​ലി​യ തോ​തി​ലു​ള്ള പ്ര​ക​മ്പ​ന​ങ്ങ​ളു​ണ്ടാ​കു​ന്നു. ഇ​ത് അ​ടി​മ​ണ്ണും പാ​റ​ക്കെ​ട്ടു​ക​ളും മ​റ്റു​മാ​യു​ള്ള ഉ​റ​പ്പ് ഇ​ല്ലാ​താ​ക്കും. പാ​റ​ക്കെ​ട്ടി​ന്‍റെ​യും ഉ​റ​ച്ച മ​ണ്ണി​ന്‍റെ​യും മു​ക​ളി​ല്‍ ഇ​ള​കി​യ നി​ല​യി​ലാ​കും മേ​ല്‍ മ​ണ്ണ്. വ​ന​ന​ശീ​ക​ര​ണം, മേ​ല്‍മ​ണ്ണി​ള​ക്കി​യു​ള്ള കൃ​ഷി, ഭൂ​മി​യു​ടെ ച​രി​വി​ല്‍ വ​രു​ത്തു​ന്ന മാ​റ്റം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മ​ഴ​വെ​ള്ളം മ​ണ്ണി​ന​ടി​യി​ലെ എ​യ​ര്‍ പോ​ക്ക​റ്റു​ക​ളി​ലേ​ക്കു നി​റ​യും. അ​ള​വി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​ന്ന​തോ​ടെ, ഭൗ​മാ​ന്ത​ര വാ​ത​ക അ​റ​ക​ള്‍ നി​റ​ഞ്ഞ്, മേ​ല്‍മ​ണ്ണി​ള​ക്കി തോ​ന്നി​യ വ​ഴി​ക​ളി​ലൂ​ടെ താ​ഴേ​ക്കൊ​ഴു​കും. ഉ​രു​ള്‍ എ​ന്ന സം​ഹാ​ര രു​ദ്ര​യു​ടെ പൊ​രു​ളി​താ​ണ്. വെ​ള്ളം കെ​ട്ടി നി​ല്‍ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ വ​ലി​യ മ​ണ്ണി​ടി​ച്ചി​ലും സം​ഭ​വി​ക്കും. ഈ ​മാ​സം എ​ട്ടു മു​ത​ല്‍ 12 വ​രെ​യു​ള്ള നാ​ലോ അ​ഞ്ചോ ദി​വ​സ​ങ്ങ​ളി​ലാ​യി പ​തി​നൊ​ന്നു ജി​ല്ല​ക​ളി​ല്‍ ഒ​ട്ടാ​കെ 45 ഉ​രു​ളു​ക​ളാ​ണു പൊ​ട്ടി​യ​ത്. 83 കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി. ഇ​തെ​ല്ലാം ഗാ​ഡ്ഗി​ല്‍ ക​മ്മി​ഷ​ന്‍ ക​ണ്ടെ​ത്തി​യ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്.

ഗാ​ഡ്ഗി​ല്‍ ക​മ്മി​ഷ​നെ പി​ന്ത​ള്ളി ക​സ്തൂ​രി രം​ഗ​ന്‍ ക​മ്മി​ഷ​നെ​യും പി​ന്നീ​ടു സം​സ്ഥാ​ന​ത്തി​നു മാ​ത്ര​മാ​യി ഉ​മ്മ​ന്‍ വി. ​ഉ​മ്മ​ന്‍ ക​മ്മി​ഷ​നെ​യും നി​യോ​ഗി​ച്ചു പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളി​ല്‍ സ​ര്‍ക്കാ​ര്‍ വെ​ള്ളം ചേ​ര്‍ത്തു. ഒ​രു വാ​ദ​ത്തി​നാ​യെ​ങ്കി​ലും ഈ ​ക​മ്മി​ഷ​നു​ക​ളു​ടെ റി​പ്പോ​ര്‍ട്ടു​ക​ളും പൂ​ര്‍ണ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ല. വ​ന​ന​ശീ​ക​ര​ണ​ത്തി​ലൂ​ടെ​യും ക്വാ​റി​ക​ളി​ലൂ​ടെ​യും പ​രി​സ്ഥി​തി ചൂ​ഷ​ണ​ത്തി​ലൂ​ടെ​യും തീ​രെ​ച്ചെ​റി​യ ഒ​രു ന്യൂ​ന​പ​ക്ഷം സ​മ്പാ​ദി​ച്ച ഏ​താ​നും കോ​ടി​ക​ള്‍, മ​റ്റു​ള്ള​വ​ര്‍ക്കു ദു​ര​ന്ത​വും ദു​രി​ത​വു​മാ​കു​ന്നു എ​ന്ന യാ​ഥാ​ര്‍ഥ്യം ഇ​നി​യെ​ങ്കി​ലും തി​രി​ച്ച​റി​യ​ണം, ഗാ​ഡ്ഗി​ല്‍ ക​മ്മി​ഷ​നെ ക​ല്ലെ​റി​ഞ്ഞ​വ​രും അ​തി​നു കൂ​ട്ടു​നി​ന്ന​വ​രും. 


വാർത്തകൾ

Sign up for Newsletter



top