09
December 2019 - 1:23 pm IST

Download Our Mobile App

Flash News
Archives

Cricket

ashes-cricket-england-vs-australia

ആഷസ് ടെസ്റ്റ് പരമ്പര ; തി​രി​ച്ച​ടി​ക്കാ​ൻ

Published:14 August 2019

ആ​ദ്യ ടെ​സ്റ്റി​ൽ 251 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം നേ​ടി​യ ഓ​സ്ട്രേ​ലി​യ​യ്ക്കു ഇം​ഗ്ല​ണ്ടി​നു​മേ​ൽ വ്യ​ക്ത​മാ​യ മാ​ന​സി​കാ​ധി​പ​ത്യ​മു​ണ്ട്. 

ല​ണ്ട​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ൽ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​ന് ഇം​ഗ്ല​ണ്ട് ഇ​ന്നി​റ​ങ്ങും. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ വേ​ദി വി​ഖ്യാ​ത​മാ​യ ലോ​ർ​ഡ്സ് ഗ്രൗ​ണ്ട്. ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 3.30ന് ​മ​ത്സ​രം. ആ​ദ്യ ടെ​സ്റ്റി​ൽ 251 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം നേ​ടി​യ ഓ​സ്ട്രേ​ലി​യ​യ്ക്കു ഇം​ഗ്ല​ണ്ടി​നു​മേ​ൽ വ്യ​ക്ത​മാ​യ മാ​ന​സി​കാ​ധി​പ​ത്യ​മു​ണ്ട്.   ലോ​ക​ക​പ്പ് ജ​യ​ത്തി​ന്‍റെ ത​ല​പ്പൊ​ക്ക​വു​മാ​യെ​ത്തി​യ ഇം​ഗ്ല​ണ്ടി​ന് ഒ​ട്ടും ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല ഒ​ന്നാം ടെ​സ്റ്റി​ലെ ദൃ​ശ്യ​ങ്ങ​ൾ. ക​ളി​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും അ​വ​ർ ഓ​സി​സി​നോ​ട് സു​ല്ലി​ട്ടു. 

 പ​രു​ക്കു​ക​ൾ ബൗ​ളി​ങ്ങി​ന്‍റെ ശ​ക്തി​ചോ​ർ​ത്തി​യ​താ​ണ് ഇം​ഗ്ല​ണ്ടി​ന് വി​ന​യാ​യ​ത്. ഓ​സി​സി​ന്‍റെ പേ​ടി​സ്വ​പ്ന​മാ​യ പേ​സ് ബാ​റ്റ​റി ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൻ പ​രു​ക്കേ​റ്റ് പു​റ​ത്താ​യ​ത് അ​തി​ൽ പ്ര​ധാ​നം. മാ​ർ​ക്ക് വു​ഡും പ​രു​ക്കു​മാ​യി പ​ര​മ്പ​ര​യി​ൽ നി​ന്ന് പി​ന്മാ​റി​ക്ക​ഴി​ഞ്ഞു. ജോ​ഫ്ര ആ​ർ​ച്ച​റി​നും ബ​ർ​മി​ങ്ഹാ​മി​ൽ ക​ളി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സ്റ്റ്യു​വ​ർ​ട്ട് ബ്രോ​ഡ് ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ക​ങ്കാ​രു​ക്ക​ളെ കൂ​ച്ചു​വി​ല​ങ്ങി​ട്ടെ​ങ്കി​ലും അ​ന്തി​മ ജ​യ​ത്തി​ന് ഒ​റ്റ​യാ​ൻ പ്ര​ക​ട​ന​ങ്ങ​ൾ മ​തി​യാ​വി​ല്ലെ​ന്ന് ഇം​ഗ്ല​ണ്ട് തി​രി​ച്ച​റി​ഞ്ഞു. 

 ലോ​ർ​ഡ്സി​ൽ ആ​ർ​ച്ച​ർ തി​രി​ച്ചെ​ത്തു​ന്നു​ണ്ട്. ഫോ​മി​ല​ല്ലാ​ത്ത മൊ​യീ​ൻ അ​ലി​ക്കു പ​ക​രം ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ ജാ​ക്ക് ലീ​ച്ചും ഇം​ഗ്ലി​ഷ് ബൗ​ളി​ങ്ങി​ന് പു​ത്ത​നു​ണ​ർ​വ് ന​ൽ​കി​യേ​ക്കും. ഇം​ഗ്ലി​ഷ് ബാ​റ്റി​ങ്ങി​നും സ്ഥി​ര​ത​യു​ള്ള പ്ര​ക​ട​ന​ത്തി​ന് സാ​ധി​ച്ചി​ല്ല. സെ​ഞ്ചു​റി​യു​മാ​യി റോ​റി ബേ​ൺ​സും അ​ർ​ധ ശ​ത​ക​ങ്ങ​ളോ​ടെ ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ടും ബെ​ൻ സ്റ്റോ​ക്സും ആ​ദ്യ ഇ​ന്നി​ങ്സി​ൽ തി​ള​ങ്ങി​യെ​ങ്കി​ലും ര​ണ്ടാം വ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ട് ബാ​റ്റ്സ്മാ​ൻ​മാ​ർ അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടു. ജാ​സ​ൺ റോ​യ്‌​യു​ടെ​യും ജോ​സ് ബ​ട്ട്ല​റു​ടെ​യും ജോ​ണി ബെ​യ​ർ​സ്റ്റോ​യു​ടെ​യും നി​റം​മ​ങ്ങ​ൽ ഇം​ഗ്ല​ണ്ടി​നെ ആ​കു​ല​പ്പെ​ടു​ത്തു​ന്നു. 

 മ​റു​വ​ശ​ത്ത് ഓ​സി​സി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത് സ്റ്റീ​വ​ൻ സ്മി​ത്തി​ന്‍റെ പ്ര​തി​ഭ​യാ​ണ്. ര​ണ്ട് ഇ​ന്നി​ങ്സി​ലും സെ​ഞ്ചു​റി കു​റി​ച്ച സ്മി​ത്ത്, പ​ന്തു ചു​ര​ണ്ട​ലി​ന്‍റെ പാ​പ​ക്ക​റ നീ​ക്കു​ന്ന ബാ​റ്റി​ങ് പു​റ​ത്തെ​ടു​ത്തെ​ന്ന് നി​സം​ശ​യം പ​റ​യാം. സ്മി​ത്തി​നെ മെ​രു​ക്കാ​ൻ ആ​ർ​ച്ച​റെ​യാ​വും ഇം​ഗ്ല​ണ്ട് നി​യോ​ഗി​ക്കു​ക. അ​തു വി​ജ​യി​ച്ചാ​ൽ ഇം​ഗ്ല​ണ്ടി​ന് മേ​ൽ​ക്കൈ ല​ഭി​ക്കും. സ്മി​ത്ത് ഒ​ഴി​കെ ഓ​സി​സി​ന്‍റെ മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ ആ​ദ്യ മു​ഖാ​മു​ഖ​ത്തി​ൽ തി​ള​ങ്ങി​യി​രു​ന്നി​ല്ല.

ഡേ​വി​ഡ് വാ​ർ​ണ​റും കാ​മ​റോ​ൺ ബെ​ൻ​ക്രോ​ഫ്റ്റും ഉ​സ്മാ​ൻ ഖ്വാ​ജ​യും പാ​ളി​പ്പോ​യി. എ​ന്നാ​ൽ മാ​ത്യു വേ​ഡും ട്രാ​വി​സ് ഹെ​ഡും താ​ളം ക​ണ്ടെ​ത്തി​യ​ത് ഓ​സി​സി​ന് ആ​ശ്വാ​സം പ​ക​രു​ന്നു. വാ​ല​റ്റ​ത്തി​ൽ നി​ന്നും അ​വ​ർ​ക്ക് ത​ര​ക്കേ​ടി​ല്ലാ​ത്ത സം​ഭാ​വ​ന ല​ഭി​ച്ചി​രു​ന്നു. മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ അ​ഭാ​വ​ത്തി​ലും പാ​റ്റ് ക​മ്മി​ൻ​സും പീ​റ്റ​ർ സി​ഡി​ലും ജ​യിം​സ് പാ​റ്റി​ൻ​സ​നും ഉ​ൾ​പ്പെ​ട്ട പേ​സ് ത്ര​യം ഓ​സി​സി​ന്‍റെ പ്ര​തീ​ക്ഷ കാ​ത്ത​പ്പോ​ൾ, ഉ​ജ്വ​ല പ​ന്തേ​റി​ലൂ​ടെ സ്പി​ന്ന​ർ ന​താ​ൻ ലി​യോ​ൺ ഇം​ഗ്ല​ണ്ടി​നെ പൂ​ർ​ണ​മാ​യും നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു. ലോ​ർ​ഡ്സി​ൽ സൂ​പ്പ​ർ പേ​സ​ർ മി​ച്ച​ൽ സ്റ്റാ​ർ​ക്ക് തി​രി​ച്ചെ​ത്തി​യാ​ൽ ഓ​സ്ട്രേ​ലി​യ​ൻ ബൗ‌​ളി​ങ്ങി​ന്‍റെ മൂ​ർ​ച്ച കൂ​ടും. ‌പ​ന്ത്ര​ണ്ടം​ഗ ടീ​മി​ൽ സ്റ്റാ​ർ​ക്കി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എന്നാൽ പാറ്റിൻസനെ ടീമിൽ നിന്നൊഴുവാക്കി


വാർത്തകൾ

Sign up for Newslettertop