09
December 2019 - 1:22 pm IST

Download Our Mobile App

Flash News
Archives

Kerala

heavy-rainfall-in-kerala

ക​ട​ലി​നും ക​ര​യ്ക്കും ചൂ​ട് കൂ​ടു​ന്നു; ഒ​രാ​ഴ്ച​ത്തെ മ​ഴ ഒ​രു മ​ണി​ക്കൂ​റി​ൽ!

Published:13 August 2019

# എം.​ബി. സ​ന്തോ​ഷ്

യൂ​റോ​പ്പി​ലെ ത​ണു​ത്ത കാ​ലാ​വ​സ്ഥ​യ്ക്കു മാ​റ്റം വ​രി​ക​യാ​ണ്. സൈ​ബീ​രി​യ​യി​ൽ അ​തി​ശൈ​ത്യ​മാ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്ന അ​വ​സ്ഥ​യ്ക്കും അ​റു​തി​യാ​വു​ന്നു. മൊ​ത്ത​ത്തി​ൽ ചൂ​ടു കൂ​ടു​ക​യാ​ണ്. ക​ട​ലി​നും ചൂ​ടേ​റു​ന്നു. മേ​ഘ​ങ്ങ​ളു​ടെ ഘ​ട​ന​യും മാ​റു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം: ഒ​രാ​ഴ്ച കൊ​ണ്ടു പെ​യ്യേ​ണ്ട മ​ഴ ഇ​പ്പോ​ൾ ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് പെ​യ്തു നി​റ​യു​ന്നു. മ​ണ്ണി​ന്‍റെ ഘ​ട​ന​യും അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ മാ​റു​ന്നു​വെ​ന്നും ക​ണ്ടെ​ത്ത​ൽ. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി​യു​ടെ ചൂ​ട് കൂ​ടു​ക​യാ​ണെ​ന്നും ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്രം ക്ര​സ്റ്റ​ൽ പ്രോ​സ​സ് മേ​ധാ​വി ഡോ.​വി. ന​ന്ദ​കു​മാ​ർ.

യൂ​റോ​പ്പി​ലെ ത​ണു​ത്ത കാ​ലാ​വ​സ്ഥ​യ്ക്കു മാ​റ്റം വ​രി​ക​യാ​ണ്. സൈ​ബീ​രി​യ​യി​ൽ അ​തി​ശൈ​ത്യ​മാ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്ന അ​വ​സ്ഥ​യ്ക്കും അ​റു​തി​യാ​വു​ന്നു. മൊ​ത്ത​ത്തി​ൽ ചൂ​ടു കൂ​ടു​ക​യാ​ണ്. ക​ട​ലി​നും ചൂ​ടേ​റു​ന്നു. മേ​ഘ​ങ്ങ​ളു​ടെ ഘ​ട​ന​യും മാ​റു​ക​യാ​ണ്. ക​ട്ടി​യേ​റി​യ മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും ഇ​ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. 300 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യൊ​ക്കെ ഒ​റ്റ​യ​ടി​ക്കു പെ​യ്യു​ന്ന​ത് അ​ങ്ങ​നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം.

ഇ​ങ്ങ​നെ അ​തി​ശ​ക്ത​മാ​യി മ​ഴ കോ​രി​ച്ചൊ​രി​യു​മ്പോ​ൾ മ​ണ്ണി​ന് അ​തു താ​ങ്ങാ​നാ​വു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ഭൂ​മി​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ മ​ന​സി​ലാ​ക്കാ​തെ​യു​ള്ള മ​ഴ​ക്കു​ഴി നി​ർ​മ്മാ​ണം. ജ​ല​സം​ര​ക്ഷ​ണം കൂ​ടി​യേ തീ​രൂ. വേ​ന​ലി​ൽ വെ​ള്ളം കി​ട്ടാ​ൻ മ​ഴ​ക്കു​ഴി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും ത​ർ​ക്ക​മി​ല്ല. എ​ന്നാ​ൽ 30 ശ​ത​മാ​ന​ത്തി​ലേ​റെ ചെ​രി​വു​ള്ള ഭൂ​മി​യി​ൽ മ​ഴ​ക്കു​ഴി​ക​ൾ പാ​ടി​ല്ല. ഇ​ത്ത​രം ഭൂ​മി​ക​ളി​ലെ ഓ​രോ ഹെ​ക്‌​റ്റ​റി​ലും ആ​യി​രം മു​ത​ൽ ര​ണ്ടാ​യി​രം വ​രെ മ​ഴ​ക്കു​ഴി​ക​ൾ തീ​ർ​ത്ത സ്ഥ​ല​ങ്ങ​ളു​ണ്ട്. മ​ഴ​ക്കു​ഴി​ക​ളി​ലൂ​ടെ വെ​ള്ളം താ​ഴോ​ട്ടി​റ​ങ്ങു​മ്പോ​ൾ പാ​റ​യ്ക്കും മ​ണ്ണി​നു​മി​ട​യി​ൽ ചെ​ളി​നി​റ​യും. പാ​റ​യും മ​ണ്ണും ത​മ്മി​ലു​ള്ള "പി​ടു​ത്തം' വി​ടാ​ൻ ഇ​ത് കാ​ര​ണ​മാ​വും. ഇ​ത്ത​വ​ണ​ത്തെ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ പ​ല​തും ഇ​ങ്ങ​നെ​യാ​വാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മ​ണ​ൽ കൂ​ടു​ത​ലു​ള്ള മ​ണ്ണി​ന് നീ​ർ​വാ​ഴ്ച​യ്ക്കു സാ​ധി​ക്കും. എ​ന്നാ​ൽ, ക​ളി​മ​ണ്ണി​ൽ ഇ​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. മ​ണ്ണി​ന്‍റെ ഘ​നം കു​റ​വാ​യി​ട​ത്ത് ഇ​തു പ്ര​ശ്ന​മാ​വും. ഉ​രു​ൾ​പൊ​ട്ട​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച അ​മ്പാ​യ​ത്തോ​ട്ടി​ൽ ഇ​താ​വും പ്ര​ശ്ന​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഒ​രി​ക്ക​ൽ ഉ​ണ്ടാ​യി​ട​ത്ത് വീ​ണ്ടും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്രം ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി​യ​ത് ഇ​ന്ന​ലെ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പ്ര​കാ​ശ​നം ചെ​യ്തു. ശാ​സ്ത്രീ​യ​മാ​യി കു​ന്നി​ൻ​ചെ​രി​വു​ക​ളെ നി​രീ​ക്ഷി​ക്കു​ക​യാ​ണു പ​ര​മ പ്ര​ധാ​നം. ച​ല​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​ൽ ര​ണ്ടു മ​ണി​ക്കൂ​ർ മു​ൻ​പെ​ങ്കി​ലും മു​ന്ന​റി​യി​പ്പു ന​ൽ​കാ​നും ജ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. 100 ചെ​രി​വു​ക​ളെ നി​രീ​ക്ഷി​ച്ച് ചെ​റി​യ ച​ല​ന​ങ്ങ​ൾ പോ​ലും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും​വി​ധം പ​ഠി​ക്കാ​നു​ള്ള പ​ദ്ധ​തി നി​ർ​ദേ​ശം ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡോ. ​ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.

നി​രോ​ധ​ന​മ​ല്ല; വേ​ണ്ട​തു നി​യ​ന്ത്രണം

ക്വാ​റി​ക​ൾ​ക്കു നി​രോ​ധ​ന​മ​ല്ല, നി​യ​ന്ത്ര​ണ​മാ​ണു വേ​ണ്ട​ത്. നി​ല​വി​ലു​ള്ള ക്വാ​റി​ക​ളെ നി​യ​ന്ത്രി​ക്ക​ണം. അ​വ​ർ വ​ലി​യ ഡൈ​നാ​മി​റ്റ് ഉ​പ​യോ​ഗി​ച്ച് പാ​റ പൊ​ട്ടി​ക്കു​ന്ന​ത് അ​നു​വ​ദി​ക്ക​രു​ത്. ഇ​തു സം​ബ​ന്ധി​ച്ചു നി​ല​വി​ലു​ള്ള നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. മൂ​ന്നു നാ​ലു ജി​ല്ല​ക​ൾ​ക്ക് ഒ​ന്ന് എ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ സൂ​പ്പ​ർ ക്വാ​റി​ക​ൾ സ്ഥാ​പി​ക്ക​ണം. മ​ണ​ൽ വാ​ര​ൽ നി​രോ​ധി​ച്ച​തു മൂ​ലം കു​ട്ട​നാ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ നീ​ർ​ച്ചാ​ലു​ക​ൾ മ​ണ​ൽ​ക​യ​റി അ​ട​യു​ക​യാ​ണ്. ഓ​രോ പ്ര​ള​യം ക​ഴി​യു​മ്പോ​ഴും ഒ​ഴു​കി​വ​രു​ന്ന മ​ണ​ൽ കോ​രി നീ​ക്ക​ണം'' 

- ഡോ. ​ന​ന്ദ​കു​മാ​ർ. 


വാർത്തകൾ

Sign up for Newslettertop