15
September 2019 - 6:27 pm IST

Download Our Mobile App

Flash News
Archives

Crime

changanassery-agricultural-woman-officer-suspended-for-bribe-case
കൈക്കൂലി കേസിൽ അറസ്റ്റിലായ വസന്തകുമാരി 

കൈക്കൂലി: വനിതാ കൃഷി ഓഫിസർ റിമാൻഡിൽ; സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു 

Published:14 August 2019

കണക്കിൽപ്പെടാത്ത കോടികളുടെ ഇടപാടുകൾ വസന്തകുമാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച വിജിലൻസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് ഏത് മാർഗത്തിൽ നിന്നാണ് ലഭിച്ചത് എന്നതിന് കൃത്യമായ വിവരം നൽകാൻ ഇവർക്ക് സാധിച്ചിട്ടില്ല.

കോട്ടയം: ചങ്ങനാശേരിയിൽ കൃഷിഭൂമി കരഭൂമിയാക്കാൻ പ്രവാസിയോട് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 25000 രൂപ ആദ്യഗഡുവായി കൈപ്പറ്റുകയും ചെയ്യുന്നതിനിടെ  വിജിലൻസ് അറസ്റ്റ് ചെയ്ത വനിതാ കൃഷി ഓഫിസറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചങ്ങനാശേരി കൃഷി ഓഫിസർ കൊല്ലം സ്വദേശിനിയായ വസന്തകുമാരിയെയാണ് റിമാൻഡ് ചെയ്തത്. ഇവരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. 

വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് ഇവരെ ചങ്ങനാശേരി കൃഷി ഓഫിസിൽ എത്തി പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 25,000 രൂപ കൂടാതെ, കണക്കിൽപ്പെടാത്ത 70,000 രൂപയും ഇവരിൽ നിന്നും വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു.

കണക്കിൽപ്പെടാത്ത കോടികളുടെ ഇടപാടുകൾ വസന്തകുമാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച വിജിലൻസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് ഏത് മാർഗത്തിൽ നിന്നാണ് ലഭിച്ചത് എന്നതിന് കൃത്യമായ വിവരം നൽകാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഓഫിസിൽ സ്വന്തം നിലയിൽ ഇവർ നിയമനം നൽകിയ യുവതിയ്ക്ക് 20,000 രൂപ പ്രതിമാസം ശമ്പളം നൽകാനുള്ള തുക സമ്പാദിച്ചിരുന്നത് കൈക്കൂലിയിൽ നിന്നാണെന്ന് വിജിലൻസ് കണ്ടെത്തി.


വാർത്തകൾ

Sign up for Newsletter



top