ISL-2018-219
21
January 2019 - 9:30 am IST
Flash News
Archives

Trends

ആകാശവഴിത്താരകൾക്ക് പ്രാധാന്യം നൽകി ഇന്നു ലോക ദേശാടനപക്ഷി ദിനം

Published:12 May 2018

ആഗോളതലത്തിലുള്ള ശ്രമങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പുതുലോക വേദിയെന്ന നിലയിൽ ലോകത്താകമാനം സാധ്യമായ എല്ലാ തലങ്ങളിലും ദേശാടന പക്ഷികളെയും അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളെയും സംരക്ഷിക്കേണ്ടത്തിന്‍റെ ആവശ്യകതയെപ്പറ്റി അവബോധം സൃഷ്ടിക്കുവാനാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്.

ബെർലിൻ: ലോക ദേശാടനപക്ഷി ദിന ചരിത്രത്തിലെ ഒരു സുപ്രധാന വർഷമാണ് 2018. സാധാരണ മെയ് രണ്ടാം ശനിയാഴ്ചകളിൽ ആചരിക്കുന്ന ലോക ദേശാടനപക്ഷി ദിനം ഇത്തവണ ഒക്റ്റോബർ രണ്ടാം ശനിയാഴ്ചയും കൂടി ആചരിക്കാൻ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതികളുടെ ഭാഗമായുള്ള ഡബ്ലിയു.എം.ബി.ഡി (വേൾഡ് മൈഗ്രേറ്ററി ബേർഡ് ഡേ) ക്യാംപെയ്‌ൻ ഇത്തവണ ലക്ഷ്യമിടുന്നു.

ആഗോളതലത്തിലുള്ള ശ്രമങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പുതുലോക വേദിയെന്ന നിലയിൽ ലോകത്താകമാനം സാധ്യമായ എല്ലാ തലങ്ങളിലും ദേശാടന പക്ഷികളെയും അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളെയും സംരക്ഷിക്കേണ്ടത്തിന്‍റെ ആവശ്യകതയെപ്പറ്റി അവബോധം സൃഷ്ടിക്കുവാനാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്.

ഈ വർഷം മുതൽ ദേശാടന പക്ഷികളുടെ പ്രധാന ആകാശവഴിത്താരകളായ ആഫ്രിക്കൻ യൂറേഷ്യൻ ഫ്ളൈവേ, ഈസ്റ്റ് ഏഷ്യൻ ഓസ്ട്രലേഷ്യൻ ഫ്‌ളൈവേ, അമെരിക്കാസ് ഫ്‌ളൈവേ എന്നിവയെ ഏകീകരിക്കുകയാണ്. ഈ വഴിത്താരകളിൽ പക്ഷികളുടെ ഇടത്താവളങ്ങളായ ആഗോള പൈതൃക പരിസരങ്ങൾ ഉൾപ്പെടുന്നുണ്ട്. അതിനാൽ ദേശാടനപക്ഷികളുടെ സംരക്ഷണത്തിന് പരമ പ്രധാനമായ പരിസരങ്ങളുടെ ഫലപ്രദമായ പരിപാലനവും കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ.

ഗൂഗിൾ മാപ് തോൽക്കുന്ന നാവിഗേഷൻ 

ചൂടുകാലത്ത് തണുപ്പ് തേടി ഉത്തരാർധ ഗോളത്തിലേക്കും ശൈത്യകാലത്ത് ചൂടുതേടി ഭൂമധ്യരേഖയ്ക്കു സമീപമുള്ള പ്രദേശങ്ങൾ ലാക്കാക്കിയുമാണ് പക്ഷികളുടെ സഞ്ചാരം. ഭക്ഷണം തേടിയും കൂടു കൂട്ടുന്നതിനുള്ള സ്ഥലം അന്വേഷിച്ചുമാണ് പക്ഷികൾ ദേശാടകരാകുന്നത്. എന്നാൽ ഗൂഗിൾ മാപ്പ് പോലുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചിട്ടും മനുഷ്യനു വഴിതെറ്റിപ്പോകുന്നിടത്ത്, പരസഹായം ഇല്ലാതെ ഈ പക്ഷികൾ കാതങ്ങൾ താണ്ടി ദൂരദിക്കുകളിലേക്ക് സഞ്ചരിക്കുന്നത് ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. പക്ഷികൾക്ക് സ്വതവേ ദിശയറിയാനുള്ള കഴിവാണ് അതിനെ പതിനായിരക്കണക്കിനു കിലോമീറ്ററുകൾ വഴി തെറ്റാതെ സഞ്ചരിക്കാൻ സഹായിക്കുന്നത്. ദേശാടന പക്ഷികളുടെ കണ്ണിൽ ഉല്പാദിപ്പിക്കപ്പെടുന്ന ചിലതരം പ്രോട്ടീനുകൾ ഭൂമിയുടെ കാന്തിക മണ്ഡലത്തോട് സംവദിച്ച് ദിശാസൂചകങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 

ഇന്ത്യയിൽ മൂന്നു ദേശീയോദ്യാനങ്ങൾ

ആഫ്രിക്കൻ യുറേഷ്യൻ ഫ്ളൈവേയിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെടുന്ന മൂന്ന് ദേശീയോദ്യാനങ്ങളാണ് ഇന്ത്യയിലുള്ളത്. ആസാമിലെ കാസിരംഗ, രാജസ്ഥാനിലെ കിയോലാഡിയോ, ബംഗാലിലെ സുന്ദർബൻസ് എന്നിവയാണ് അവ. ദേശാടന പക്ഷികളുടെ പ്രധാന വിശ്രമ കേന്ദ്രങ്ങളും ആശ്രയ സ്ഥാനങ്ങളുമായ ഈ ഇടങ്ങൾ നിർബന്ധമായും സംരക്ഷിപ്പെടേണ്ടതാണെന്നും യുനെസ്കോ നിർദ്ദേശിക്കുന്നു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top