21
September 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Kollywood

andhadun.jpg

അന്ധാധുൻ ഇനി തമിഴിലേക്ക്, നായകനായി പ്രശാന്ത്

Published:16 August 2019

ഒരു ത്രില്ലര്‍ ചിത്രമാണ് അന്ധാധുൻ. രാധികാ ആപ്‍തെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തമിഴില്‍ ആരായിരിക്കും നായിക എന്ന് വ്യക്തമാക്കിയിട്ടില്ല.

ദേശീയ അവാര്‍ഡ് നേടിയ ബോളിവുഡ് ചിത്രം അന്ധാധുൻ തമിഴിലേക്ക്. പ്രശാന്ത് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീറാം രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്ധാധുനിലെ അഭിനയത്തിന് നായകൻ ആയുഷ്‍മാൻ ഖുറാന മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരു ത്രില്ലര്‍ ചിത്രമാണ് അന്ധാധുൻ. രാധികാ ആപ്‍തെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തമിഴില്‍ ആരായിരിക്കും നായിക എന്ന് വ്യക്തമാക്കിയിട്ടില്ല. മികച്ച നടനുള്ള പുരസ്‍കാരത്തിനു പുറമെ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ ദേശീയ അവാര്‍ഡുകളും അന്ധാധുനിന് ലഭിച്ചിരുന്നു.

ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലെ അഭിനയത്തിന് വിക്കി കൗശലും ആയുഷ്‍മാൻ ഖുറാനെയ്‍ക്കൊപ്പം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എ വെങ്കടേഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും  പ്രശാന്ത് നായകനാകുന്നുണ്ട്. 

 


വാർത്തകൾ

Sign up for Newsletter



top