21
September 2019 - 8:26 am IST

Download Our Mobile App

Flash News
Archives

Crime

man-arrested-for-murdering-grandmother-for-gold-chain

മൂന്ന് പവന്‍റെ സ്വർണമാല മോഷ്ടിക്കാൻ മുത്തശ്ശിയെ കൊന്നു; ചെറുമകൻ അറസ്റ്റിൽ

Published:16 August 2019

തട്ടിയെടുത്ത മൂന്നു പവന്‍റെ മാല പണയപ്പെടുത്തി നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ ചെറുമകന്‍ പ്രശാന്തിനെ പൊലീസ് പിടികൂടി.

തൃശ്ശൂര്‍: മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന കേസിൽ ചെറുമകനെ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂരിലെ കൊരട്ടിയിലാണ് സംഭവം. മാമ്പ്ര സ്വദേശിനി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത്. തട്ടിയെടുത്ത മൂന്നു പവന്‍റെ മാല പണയപ്പെടുത്തി നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ ചെറുമകന്‍ പ്രശാന്തിനെ പൊലീസ് പിടികൂടി. 

ബസ് കണ്ടക്റ്ററാണ് പിടിയിലായ പ്രശാന്ത്. ആഭരണം മാമ്പ്രയിലെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കഞ്ചാവിന് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top