ISL-2018-219
15
December 2018 - 10:20 am IST
Flash News
Archives

Special

‘ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യ​ല്ല ’

Published:12 May 2018

​പുത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന കാ​ർ​ഷി​ക​മേ​ള. ആ​ടു​ക​ളു​ടെ രാ​ജാ​വാ​യ ബീ​റ്റ​ൽ പ​ഞ്ചാ​ബി​യും കൂ​ടു​ത​ൽ പാ​ൽ ത​രു​ന്ന മ​ർ​വാ​റി രാ​ജ​സ്ഥാ​നും, ജ​മ്ന പ്യാ​രി​യു​മൊ​ക്കെ മേ​ള​യി​ൽ ആ​ക​ർ​ഷ​ക​ങ്ങ​ളാ​വു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം: ആ​ടു​ക​ളു​ടെ രാ​ജാ​വാ​ര് ?  ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ ത​രു​ന്ന ആ​ട് ഏ​ത്? ഏ​റ്റ​വും രു​ചി​ക​ര​മാ​യ ഇ​റ​ച്ചി ത​രു​ന്ന ആ​ട് ഏ​ത്? രാ​ജ​സ്ഥാ​നി സി​ലോ​ഹി, ക​രോ​ലി, ജ​മ്നാ പ്യാ​രി, സ​ല​വാ​ണി തു​ട​ങ്ങി​യ മു​പ്പ​തോ​ളം വെ​റെ​റ്റി ആ​ടു​ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണു പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന കാ​ർ​ഷി​ക​മേ​ള. ആ​ടു​ക​ളു​ടെ രാ​ജാ​വാ​യ ബീ​റ്റ​ൽ പ​ഞ്ചാ​ബി​യും കൂ​ടു​ത​ൽ പാ​ൽ ത​രു​ന്ന മ​ർ​വാ​റി രാ​ജ​സ്ഥാ​നും, ജ​മ്ന പ്യാ​രി​യു​മൊ​ക്കെ മേ​ള​യി​ൽ ആ​ക​ർ​ഷ​ക​ങ്ങ​ളാ​വു​ക​യാ​ണ്. ഇ​തു കൂ​ടാ​തെ പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ലൂ​ന്നി നി​ർ​മി​ച്ച കാ​വും കു​ള​വും  ത​റ​വാ​ടു​മൊ​ക്കെ ത​ല​സ്ഥാ​ന ജ​ന​ത​യു​ടെ മ​ന​സി​നെ പ​ഴ​യ കാ​ല​ത്തി​ലേ​ക്കു കൊ​ണ്ട് പോ​കു​ന്നു. 

അ​ന്യം നി​ന്നു പോ​യ പ​ഴ​യ കാ​ർ​ഷി​ക സം​സ്കാ​ര​ത്തെ പു​തു​ത​ല​മു​റ​യ്ക്കു പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി സി​സ​യും സം​സ്ഥാ​ന ജൈ​വ കാ​ർ​ഷി​ക സ​മി​തി​യും സം​ഘ​ടി​പ്പി​ച്ച കാ​ർ​ഷി​ക​മേ​ള ഏ​ഴു നാ​ൾ പി​ന്നി​ടു​മ്പോ​ൾ തി​ര​ക്കേ​റു​ക​യാ​ണ്. പു​തു ത​ല​മു​റ​യ്ക്കു ന​ഷ്ട​മാ​യ പ​ഴ​യ കാ​ല കാ​ർ​ഷി​ക ഗ്രാ​മം, കാ​വ്, അ​രു​വി , ത​ടാ​കം, ത​ടാ​ക​ത്തി​ലെ മീ​ൻ , ആ​മ്പ​ൽ തു​ട​ങ്ങി​യ​വ​യും  ഓ​ല​ക്കു​ടി​ൽ, കാ​ള , കാ​ള​വ​ണ്ടി, ചു​മ​ടു താ​ങ്ങി, ആ​ൽ , ആ​ൽ​ത്ത​റ, നെ​ൽ, വ​യ​ൽ, പാ​റ കെ​ട്ടു​ക​ളി​ൽ നി​ന്നും വെ​ള്ള​ച്ചാ​ട്ടം തു​ട​ങ്ങി​യ​വ കാ​ഴ്ച​ക്കാ​രെ ഗ്രാ​മീ​ണ ഭം​ഗി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്നു. 

ഒ​രു സെ​ന്‍റി​ൽ ചെ​യ്യാ​വു​ന്ന ജൈ​വ കൃ​ഷി, രു​ചി​ക​ര​മാ​യ ഫു​ട് കോ​ർ​ട്ട്,  അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് എ​ന്നി​വ​യും  മേ​ള​യെ സ​ജീ​വ​മാ​ക്കു​ന്നു. എ​ല്ലാ ദി​വ​സ​വും ആ​ദ്യം മേ​ള​യി​ലെ​ത്തു​ന്ന 50 പേ​ർ​ക്കു മൂ​ന്നു പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ഫ്ര​ണ്ട്സ് കു​ടും​ബ​ശ്രീ ക​ര​കു​ളം സ്റ്റാ​ളി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 

ശ​നി, ഞാ​യ​ർ, മ​റ്റ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി  ഒ​ൻ​പ​തു വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​മാ​ണ് മേ​ള. ഈ ​മാ​സം 20 ന്  ​അ​വ​സാ​നി​ക്കും.


വാർത്തകൾ

Sign up for Newsletter



top