21
September 2019 - 8:20 am IST

Download Our Mobile App

Flash News
Archives

Kollywood

nayan1

അത്തി വർദർ പെരുമാളിനെ ദർശിച്ച് നയൻസും വിഘ്നേഷും

Published:17 August 2019

ക്ഷേത്രക്കുളത്തിൽ സൂക്ഷിച്ചിരിക്കുന്ന അത്തി വർദർ വിഗ്രഹം 45 വർഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. പിന്നീട് 45 ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം നൽകും.

ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും ലക്ഷകണക്കിന് ആളുകളാണ് കാഞ്ചീപുരത്തെ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തിലെത്തുന്നത്. ഇപ്പോൾ ഇവിടെ ദർശനം നടത്തിയിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരുടെയും ക്ഷേത്രദർശനത്തിന്‍റെ ചിത്രങ്ങൾ‌ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഇതിനു മുൻപ് ഇരുവരും ഒന്നിച്ച് അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ രജനികാന്തും നടി തൃഷയും ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഭാര്യയ്ക്കൊപ്പമാണ് രജനി എത്തിയത്.

ഏറെ പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണിത്. 45 വർഷം കൂടുമ്പോഴാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ അത്തി വർദർ പെരുമാളിനെ ദർശിക്കാൻ ഭക്തർക്ക് അവസരം ലഭിക്കുക. ക്ഷേത്രക്കുളത്തിൽ സൂക്ഷിച്ചിരിക്കുന്ന അത്തി വർദർ വിഗ്രഹം 45 വർഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. പിന്നീട് 45 ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം നൽകും. നാല് പതിറ്റാണ്ടിന് ശേഷം 2019 ജൂലൈ ഒന്നിനാണ് ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കുന്നത്.

ചിരഞ്ജീവി ചിത്രം സൈ രാ നരസിംഹ റെഡ്ഡി, വിജയ് നായകനായെത്തുന്ന ബിഗിൽ, രജനിക്കൊപ്പം ദർബാർ എന്നിവയാണ് നയൻസിന്‍റെ പുതിയ ചിത്രങ്ങൾ. 


വാർത്തകൾ

Sign up for Newsletter



top