ISL-2018-219
21
October 2018 - 5:24 am IST
Flash News
Archives

Troll

ഉസ്‌താദുമാർ ഇമ്മാതിരി വർത്തമാനങ്ങൾ പറഞ്ഞാൽ ചീഞ്ഞ മുട്ടയെറിഞ്ഞ് തലപൊളിക്കണം

Published:12 May 2018

മുജാഹിദ് ബാലുശേരിയുടേതു പോലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളും പ്രഭാഷണങ്ങളും നടത്തുന്നവർക്ക് നേരെ ചീമുട്ടയെറിഞ്ഞ തലപൊളിക്കും. എന്ത് അടിസ്ഥാനത്തിലാണിവരൊക്കെ സ്ത്രീ വിരുദ്ധമായ കാര്യങ്ങൾ പറയുന്നത്. ഉസ്‌താദിന്‍റെ ഭാര്യ ജോലിക്ക് പോകുന്നുണ്ടെങ്കിൽ അവരെ സംശയിക്കുന്നതു കൊണ്ടാകും ഇത്തരം തെറ്റിദ്ധാരണയെന്നും ജസ്‌ല പറഞ്ഞു

നിലമ്പൂർ: ജോലിക്ക് പോകുന്ന സ്ത്രീകളെ മോശമായി പരാമർശിച്ച ഇസ്‌ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശേരിക്കെതിരേ തുറന്നടിച്ച് കെഎസ്‌യു നേതാവും ആക്റ്റിവിസ്റ്റുമായ ജസ്‌ല മാടശേരി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ജസ്‌ലയുടെ പ്രതികരണം. മുജാഹിദ് ബാലുശേരിയുടേതു പോലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളും പ്രഭാഷണങ്ങളും നടത്തുന്നവർക്ക് നേരെ ചീമുട്ടയെറിഞ്ഞ തലപൊളിക്കും. എന്ത് അടിസ്ഥാനത്തിലാണിവരൊക്കെ സ്ത്രീ വിരുദ്ധമായ കാര്യങ്ങൾ പറയുന്നത്. ഉസ്‌താദിന്‍റെ ഭാര്യ ജോലിക്ക് പോകുന്നുണ്ടെങ്കിൽ അവരെ സംശയിക്കുന്നതു കൊണ്ടാകും ഇത്തരം തെറ്റിദ്ധാരണയെന്നും ജസ്‌ല പറഞ്ഞു.


 ഇസ്‌ലാമിന്‍റെ ചരിത്രം അറിയുമെങ്കിൽ നിങ്ങൾ ഇത്തരം പ്രസ്‌താവനകൾ നടത്തുകയില്ല. ബിസിനസുകാരിയായിരുന്ന ഖദിജയുടെയും  യുദ്ധത്തിൽ പങ്കെടുത്ത ധീരവനിതകളെക്കുറിച്ചുമെല്ലാം നിങ്ങൾ അറിയണം. പണത്തിന് വേണ്ടി മതത്തെ വിറ്റ് ജീവിക്കുന്ന താങ്കളെ പോലുള്ളവർ ഇത്തരത്തിലുള്ള പ്രസംഗങ്ങൾ നടത്തരുത്. ജോലി ചെയ്തു മാന്യമായി കുടുംബം പോറ്റുന്ന നിരവധി ഇസ്‌ലാം മതവിശ്വാസികളായ സ്ത്രീക‍ളുണ്ടെന്നു നിങ്ങൾ മനസിലാക്കണം.  സ്ത്രീകൾ പുറത്തിറങ്ങുകയും സംസാരിക്കുകയും ജോലി ചെയ്യുകയും വിപ്ലവം സൃഷ്ടിക്കുകയുമൊക്കെ ചെയ്യുന്നത് ലോകം അവസാനിക്കുന്നതിന്‍റെ ലക്ഷണങ്ങളാണെന്നു പറയുന്ന മതനേതാക്കൻമാരുണ്ട്. എന്നാൽ ഇത്തരത്തിൽ സ്വാർഥലാഭത്തിന് വേണ്ടി മതത്തെ വിറ്റ് ജീവിക്കുന്ന പണ്ഡിതൻമാർ‌ വർധിക്കുമെന്നും കിയാമത്ത് നാളിന്‍റെ ലക്ഷണങ്ങളിലൊന്നായി ഇസ്‌ലാമിൽ പറയുന്നുണ്ടെന്നും ജസ്‌ല. 


   ജസ്‌ലയെ ഫെയ്‌സ്ബുക്ക് ലൈവിൽ അനുകൂലിച്ചും മോശയമായ വാക്കുകളിൽ പ്രതികരിച്ചും നിരവധിപേരാണ് കമന്‍റുകൾ ചെയ്‌തിരുന്നത്. കമന്‍റുകൾക്കൊക്കെയും ജസ്‌ല മറുപടി നൽകുകയും ചെയ്‌തിട്ടുണ്ട്. ജോലിക്ക് പോകുന്ന സ്ത്രീകളുടെ ദാമ്പത്യത്തിൽ സ്വസ്ഥതയുണ്ടാകില്ല. പെണ്ണ് ജോലിക്ക് പോയ കുടുംബങ്ങളെല്ലാം ശിഥിലമായി. സ്ത്രീ അമ്മയാകേണ്ടവളും ഭാര്യയാകേണ്ടവളും മാത്രമാണെന്നാണ് പ്രഭാഷകനായ മുജാഹിദ് ബാലുശേരി  പ്രസംഗിച്ചത്. 

ജസ്‌ലയുടെ ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോ ഇവിടെ കാണാം...

 

 


വാർത്തകൾ

Sign up for Newsletter



top