21
September 2019 - 8:28 am IST

Download Our Mobile App

Flash News
Archives

Gulf

malayalee-youth-dies-in-manama-marble-accident-updates

മാർബിൾ ഇറക്കുന്നതിനിടെ അപകടം; ബഹ്റൈനിൽ മലയാളി യുവാവിന് ദാരുണാന്ത്യം

Published:18 August 2019

നെയ്യാറ്റിൻകര മാരായമുട്ടം കല്ലിടാന്തി സി.എസ് ഭവനിൽ നിഷാന്ത് ദാസ് (27)ആണ് മരിച്ചത്. അപകടത്തിൽ നാലു മലയാളികൾക്ക് പരുക്കേറ്റു. 

മനാമ: ബഹ്റൈനിൽ മാർബിൾ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. നെയ്യാറ്റിൻകര മാരായമുട്ടം കല്ലിടാന്തി സി.എസ് ഭവനിൽ നിഷാന്ത് ദാസ് (27)ആണ് മരിച്ചത്. അപകടത്തിൽ നാലു മലയാളികൾക്ക് പരുക്കേറ്റു. 

ആലിബൂരിയിലായിരുന്നു സംഭവം. ഒമാനിൽ നിന്നും കൊണ്ടുവന്ന മാർബിൾ സ്വകാര്യ കമ്പനിയിൽ ഇറക്കുന്നതിനെ മാർബിൾ പാളി പൊട്ടിവീണാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ രണ്ടു പേരെ സർ‌ക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

നിഷാന്ത് ദാസ് 2013 ലാണ് ബഹ്റൈനിൽ എത്തിയത്. സൽമാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു.


വാർത്തകൾ

Sign up for Newsletter



top