21
September 2019 - 8:51 am IST

Download Our Mobile App

Flash News
Archives

Football

epl-2019

ഇംഗ്ലിഷ് പ്രീമിയർ ലീഗ് : ജീ​സ​സും സി​റ്റി​യെ ര​ക്ഷി​ച്ചി​ല്ല

Published:18 August 2019

ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ സി​റ്റി​യും ടോ​ട്ട​ന​വും ര​ണ്ടു ഗോ​ൾ വീ​തം പ​ങ്കി​ട്ടു​പി​രി​ഞ്ഞു. ഇ​തോ​ടെ പ​തി​നാ​റാം തു​ട​ർ ജ​യ​മെ​ന്ന സി​റ്റി​യു​ടെ മോ​ഹ​വും പൊ​ലി​ഞ്ഞു. ഇ​ഞ്ചു​റി ടൈ​മി​ൽ ഗ​ബ്രി​യേ​ൽ ജീ​സ​സി​ന്‍റെ ഗോ​ൾ വാ​ർ നി​ഷേ​ധി​ച്ച​ത് സി​റ്റി​യു​ടെ വി​ജ​യ​മോ​ഹ​ത്തെ ത​ട്ടി​ത്തെ​റി​പ്പി​ച്ചു

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ചാം​പ്യ​ൻ ക്ല​ബ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ക​ഴി​ഞ്ഞ സീ​സ​ണി​ൽ തു​ട​ങ്ങി​വ​ച്ച വി​ജ​യ​പ്ര​യാ​ണ​ത്തി​ന് അ​ന്ത്യം. കി​രീ​ടം നി​ല​നി​ർ​ത്താ​ൻ ഉ​ന്ന​മി​ടു​ന്ന സി​റ്റി​യെ ഇ​ത്ത​വ​ണ​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​ട്ട​നം സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി. ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ സി​റ്റി​യും ടോ​ട്ട​ന​വും ര​ണ്ടു ഗോ​ൾ വീ​തം പ​ങ്കി​ട്ടു​പി​രി​ഞ്ഞു. ഇ​തോ​ടെ പ​തി​നാ​റാം തു​ട​ർ ജ​യ​മെ​ന്ന സി​റ്റി​യു​ടെ മോ​ഹ​വും പൊ​ലി​ഞ്ഞു. ഇ​ഞ്ചു​റി ടൈ​മി​ൽ ഗ​ബ്രി​യേ​ൽ ജീ​സ​സി​ന്‍റെ ഗോ​ൾ വാ​ർ നി​ഷേ​ധി​ച്ച​ത് സി​റ്റി​യു​ടെ വി​ജ​യ​മോ​ഹ​ത്തെ ത​ട്ടി​ത്തെ​റി​പ്പി​ച്ചു. അ​തേ​സ​മ​യം, കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ സി​റ്റി​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ‌ ലി​വ​ർ​പൂ​ൾ സ​താം​പ്റ്റ​നെ കീ​ഴ​ട​ക്കി (2-1). 

 സ്വ​ന്തം ത​ട്ട​ക​മാ​യ എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ സി​റ്റി​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. കെ​വി​ൻ ഡി ​ബ്രു​യീ​ന്‍റെ ഉ​ശി​ര​ൻ ക്രോ​സി​ൽ ത​ല​വെ​ച്ച റ​ഹീം സ്റ്റെ​ർ​ലി​ങ് സി​റ്റി​ക്ക് 20ാം മി​നി​റ്റി​ൽ ലീ​ഡ് സ​മ്മാ​നി​ച്ചു. എ​ന്നാ​ൽ മൂ​ന്നു മി​നി​റ്റു മാ​ത്ര​മേ ആ ​സ​ന്തോ​ഷ​ത്തി​ന് ആ​യു​സു​ണ്ടാ​യി​രു​ന്നു​ള്ളു. സി​റ്റി​യു​ടെ പ്ര​തി​രോ​ധ‌​പ്പി​ഴ​വ് മു​ത​ലാ​ക്കി 20 വാ​ര അ​ക​ലെ നി​ന്നു​ള്ള സ്ട്രൈ​ക്കി​ലൂ​ടെ എ​റി​ക് ല​മേ​ല ടോ​ട്ട​ന​ത്തി​ന് തു​ല്യ​ത കൈ​വ​രു​ത്തി (1-1). എ​ങ്കി​ലും ഡി ​ബ്രൂ​യീ​ന്‍റെ പ്ര​തി​ഭ ഒ​രി​ക്ക​ൽ​ക്കൂ​ടി സി​റ്റി​യു​ടെ ര​ക്ഷ​യ്ക്കെ​ത്തി. ഡി ​ബ്രൂ​യി​ന്‍റെ മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ ക്രോ​സ‌ി​ന് ഇ​ക്കു​റി സെ​ർ​ജി​യോ അ​ഗ്യൂ​റോ (35) പൂ​ർ​ണ​ത​യേ​കി. 

ര​ണ്ടാം പ​കു​തി​യി​ൽ ടോ​ട്ട​നം വീ​ണ്ടും തി​രി​ച്ച​ടി​ച്ചു. ഉ​ജ്വ​ല​മൊ​രു ഹെ​ഡ്ഡ​റി​ലൂ​ടെ ലൂ​ക്കാ​സ് മൗ​റ ടോ​ട്ട​ന​ത്തി​ന്‍റെ ര​ണ്ടാം ഗോ​ൾ ക​ണ്ടെ​ത്തി (2-2). അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലൊ​ന്നി​ലെ കോ​ർ​ണ​റി​നൊ​ടു​വി​ൽ ജീ​സ​സ്  സി​റ്റി​ക്കാ​യി സ്കോ​ർ ചെ​യ്തെ​ങ്കി​ലും അ​യ്മ​റി​ക്ക് ല​പോ​ർ​ട്ടെ പ​ന്ത് കൈ​കൊ​ണ്ട് തൊ​ട്ടെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് വാ​ർ ഗോ​ൾ നി​ഷേ​ധി​ച്ചു. ബെ​ർ​ണാ​ർ​ഡോ സി​ൽ​വ​യു​ടെ സ്ട്രൈ​ക്ക് പോ​സ്റ്റി​ൽ ത​ട്ടി മ​ട​ങ്ങി​യ​തും ടോ​ട്ട​നം ഡി​ഫ​ൻ​ഡ​ർ ഡാ​നി റോ​സി​ന്‍റെ ഗോ​ൾ​ലൈ​ൻ ക്ലി​യ​റ​ൻ​സു​മെ​ല്ലാം സി​റ്റി​ക്ക് വി​ജ​യം നി​ഷേ​ധി​ച്ച കാ​ര​ണ​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. 

സാ​ദി​യൊ മാ​നെ (45+1) , റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ (71)  എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളാ​ണ് ലി​വ​ർ​പൂ​ളി​ന് സീ​സ​ണി​ലെ ര​ണ്ടാം ജ​യ​മൊ​രു​ക്കി​യ​ത്. 83ാം മി​നി​റ്റി​ൽ ഡാ​നി ഇ​ൻ​ഗ്സ് സ​താം​പ്റ്റ​നു​വേ​ണ്ടി ഒ​രു ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും വൈ​കി​പ്പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ബേ​ൺ​മൗ​ത്ത് ആ​സ്റ്റ​ൺ വി​ല്ല​യെ​യും (2-1) എ​വ​ർ​ട്ട​ൻ വാ​റ്റ്ഫോ​ർ​ഡി​നെ​യും (1-0) നോ​ർ​വി​ച്ച് ന്യൂ​കാ​സി​ലി​നെ​യും (3-1) പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ്രൈ​റ്റ​നും വെ​സ്റ്റ്ഹാ​മും ഓ​രോ ഗോ​ൾ വീ​ത​മ​ടി​ച്ച് സ​മ​നി​ല പാ​ലി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top