21
September 2019 - 8:26 am IST

Download Our Mobile App

Flash News
Archives

Gulf

marakkar-mankada-returning-to-kerala-after-fourty-years-of-expatriate-life
ഖത്തർ കേരള ഇസ്‌ലാഹി സെന്‍ററിന്‍റെ ആദരം മരക്കാർ മങ്കടയ്ക്ക് സമ്മാനിക്കുന്നു

നാല് പതിറ്റാണ്ടിന്‍റെ പ്രവാസം അവസാനിപ്പിച്ച് മരക്കാർ നാട്ടിലേക്ക് മടങ്ങുന്നു

Published:19 August 2019


1971 ഫെബ്രുവരിയിൽ ബോംബെ, കറാച്ചി വഴി ഖത്തറിലെത്തി ദോഹ മുനിസിപ്പാലിറ്റിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത അദ്ദേഹം വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യവുമായിരുന്നു.

ദോഹ: നാൽപ്പതു വർഷത്തെ പ്രവാസത്തിനു ശേഷം മരക്കാർ മങ്കട നാട്ടിലേക്ക് മടങ്ങുന്നു. 1971 ഫെബ്രുവരിയിൽ ബോംബെ, കറാച്ചി വഴി ഖത്തറിലെത്തി ദോഹ മുനിസിപ്പാലിറ്റിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത അദ്ദേഹം വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യവുമായിരുന്നു. ഖത്തറിലെ ഇസ്‌ലാഹീ പ്രബോധന രംഗത്ത് നിറഞ്ഞു നിന്നിരുന്ന മരക്കാർ മങ്കടയ്ക്കുള്ള ഖത്തർ കേരള ഇസ്‌ലാഹി സെന്‍ററിന്‍റെ ആദരം പണ്ഡിതൻ ഉമർ ഫൈസി യാത്രയയപ്പു ചടങ്ങിൽ വച്ചു അദ്ദേഹത്തിന് സമ്മാനിച്ചു.

1983-84 കാലഘട്ടം മുതൽ ഇസ്‌ലാഹി സെന്‍ററുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന മരക്കാർ മലപ്പുറം ജില്ലയിലെ മങ്കട ചേരിയം നിവാസിയാണ്. ഇസ്‌ലാഹി സെന്‍ററിന്‍റെ കേന്ദ്ര എക്സിക്യുട്ടീവ് അംഗമായും സക്കാത്ത് സെൽ, വളണ്ടിയർ വിങ് തുടങ്ങി വിവിധ വകുപ്പുകളുടെ ചുമതലയിലും ദീർഘകാലം പ്രവർത്തിച്ചു. നുഐജ, മുഗളിന, ശാര അസ്മക്ക്, ബിൻ മഹ്മൂദ്, ശാരാ കഹർബ, ദോഹ ജദീദ്, മൻസൂറ എന്നിവടങ്ങൾ അദ്ദേഹത്തിന്‍റെ പ്രവർത്തന കേന്ദ്രങ്ങളായിരുന്നു.

യാത്രയയപ്പ് ചടങ്ങിൽ കെ.ടി ഫൈസൽ സലഫി, മുജീബ് റഹ്‌മാൻ മിശ്കാത്തി, ഉസ്മാൻ വിളയൂർ, ഉമർ സ്വലാഹി, ഖാലിദ് കട്ടുപ്പാറ, നൗഷാദ് സ്വലാഹി, ശംസുദ്ധീൻ, അബ്ദുൽ ലത്തീഫ്, താജുദ്ധീൻ നാലകത്ത്, അബ്ദുൽ വാഹിദ് ഹംസ എന്നിവർ സംസാരിച്ചു. മരക്കാർ മങ്കട മറുപടി പ്രസംഗം നടത്തി.


വാർത്തകൾ

Sign up for Newsletter



top