19
January 2020 - 10:31 pm IST

Download Our Mobile App

Flash News
Archives

Religious

maha-bali-historical-stories

വം​ശീ​യ ച​രി​ത്ര​ത്തി​ലെ മ​ഹാ​ബ​ലി

Published:20 August 2019

# നി​ർ​മ​ൽ എ​ഴു​ത്ത​ച്ഛ​ൻ

ത​ല​യി​ല്‍ ച​വി​ട്ടു​ന്ന കാ​ലി​ലീ​ശ​നെ​ക്ക​ണ്ട ബ​ല​വ​ദ് വി​ന​യ​ത്തി​ന്‍ സൗ​മ്യ​മൂ​ര്‍ത്തി'' എ​ന്നാ​ണ് ബാ​ലാ​മ​ണി​യ​മ്മ ത​ന്‍റെ ക​വി​ത​യി​ൽ മ​ഹാ​ബ​ലി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. ധീ​ര​നും വി​ന​യാ​ന്വി​ത​നും വ്ര​ത​ശീ​ല​നു​മാ​യ ഭ​ര​ണ​ക​ര്‍ത്താ​വ് എ​ന്നാ​ണ് ബ​ലി ച​ക്ര​വ​ർ​ത്തി​യെ​ക്കു​റി​ച്ചു പ​റ​യേ​ണ്ട​ത്.

"ത​ല​യി​ല്‍ ച​വി​ട്ടു​ന്ന കാ​ലി​ലീ​ശ​നെ​ക്ക​ണ്ട ബ​ല​വ​ദ് വി​ന​യ​ത്തി​ന്‍ സൗ​മ്യ​മൂ​ര്‍ത്തി'' എ​ന്നാ​ണ് ബാ​ലാ​മ​ണി​യ​മ്മ ത​ന്‍റെ ക​വി​ത​യി​ൽ മ​ഹാ​ബ​ലി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. ധീ​ര​നും വി​ന​യാ​ന്വി​ത​നും വ്ര​ത​ശീ​ല​നു​മാ​യ ഭ​ര​ണ​ക​ര്‍ത്താ​വ് എ​ന്നാ​ണ് ബ​ലി ച​ക്ര​വ​ർ​ത്തി​യെ​ക്കു​റി​ച്ചു പ​റ​യേ​ണ്ട​ത്. പ​ക്ഷേ, പി​ന്നീ​ടെ​പ്പോ​ഴോ മ​ഹാ​ബ​ലി ലോ​പി​ച്ചു മാ​വേ​ലി​യാ​വു​ക​യും കു​ട​വ​യ​റും ഓ​ല​ക്കു​ട​യും പി​ടി​ച്ചു ന​ട​ക്കു​ന്ന കൊ​മ്പ​ൻ​മീ​ശ​യു​ള്ള ര​സി​ക​നാ​യി മാ​റു​ക​യും ചെ​യ്തു. രാ​ജ്യ​വി​ചാ​രം ന​ട​ത്തു​മ്പോ​ള്‍ അ​നീ​തി​ക്ക് ഇ​ടം കൊ​ടു​ക്കാ​ത്ത, ഉ​ച്ച​നീ​ച​ത്വ​ങ്ങ​ള്‍ സ​മൂ​ഹ​ത്തെ പ​ല ത​ട്ടു​ക​ളി​ലാ​യി വി​ഭ​ജി​ക്കു​ന്ന​തി​ൽ നി​ന്ന് സം​ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന, ക​ള്ള​വും ച​തി​യും മാ​യം ചേ​ര്‍ക്ക​ലും അ​നു​വ​ദി​ക്കാ​ത്ത ഭ​ര​ണാ​ധി​കാ​രി​യെ​ന്നു വാ​ഴ്ത്തി​യ ഒ​രാ​ൾ​ക്ക് എ​ങ്ങ​നെ ഇ​ങ്ങ​നെ​യൊ​രു രൂ​പം വ​ന്നു​ചേ​ർ​ന്നു?

വം​ശീ​യ ച​രി​ത്ര​ത്തി​ലെ പൊ​രു​ൾ തേ​ടി​പ്പോ​വു​മ്പോ​ൾ ഇ​തി​നു​ത്ത​രം കി​ട്ടും. കേ​ര​ള​ത്തി​ലെ ചേ​ര​രാ​ജാ​ക്ക​ന്മാ​രു​ടെ കീ​ഴി​ൽ കൊ​ങ്ങു​നാ​ട്ടി​ലെ അ​മ​രാ​വ​തി തീ​ര​ത്തെ ക​ര​വൂ​രി​ൽ വാ​ണി​രു​ന്ന​വ​ര​ത്രേ കൊ​ങ്കി​ളം കോ​വ​ര​ച​ർ. ഇ​വ​രാ​ണ് മ​ഹാ​ബ​ലീ വം​ശ​ജ​ർ എ​ന്ന് ചി​ല ച​രി​ത്ര​കാ​ര​ന്മാ​ർ വാ​ദി​ക്കു​ന്നു. ഈ ​വം​ശ​ത്തി​ൽ പെ​ട്ട​തും തൃ​ക്കാ​ക്ക​ര ആ​സ്ഥാ​ന​മാ​ക്കി​യി​രു​ന്ന​തു​മാ​യ ചേ​ര​രാ​ജാ​വാ​ണ് മ​ഹാ​ബ​ലി എ​ന്ന് ഐ​തി​ഹ്യം സൂ​ചി​പ്പി​ക്കു​ന്നു. ഇ​തി​ഹാ​സ പു​രാ​ണ​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​മാ​യ ദൈ​ത്യ​രാ​ജാ​വാ​യ ബ​ലി​യും നാ​ടോ​ടി ആ​രാ​ധ​നാ സ​മ്പ്ര​ദാ​യ​ങ്ങ​ൾ​ക്കു പാ​ത്ര​മാ​യ ബ​ലി​രാ​ജ്യ​ത്തി​ലെ ബ​ലി​യും ഒ​രേ വ്യ​ക്തി ത​ന്നെ​യാ​ണോ എ​ന്ന​തും ഗ​വേ​ഷ​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള വി​ഷ​യ​മാ​ണ്‌. മ​ഹാ​ബ​ലി ചേ​ര​വം​ശ​സ്ഥാ​പ​ക​നും തൃ​ക്കാ​ക്ക​ര ത​ല​സ്ഥാ​ന​മാ​ക്കി കേ​ര​ളം വാ​ണ ച​ക്ര​വ​ർ​ത്തി​യു​മാ​ണെ​ന്ന ഐ​തി​ഹ്യ​ത്തി​ന് അ​ടി​സ്ഥാ​ന​മു​ണ്ടെ​ന്നാ​ണു ചി​ല ച​രി​ത്ര​കാ​ര​ന്മാ​ർ വാ​ദി​ക്കു​ന്ന​ത്. 
 
മ​ഹാ​ബ​ലി എ​ന്ന വാ​ക്കി​ന​ർ​ഥം "വ​ലി​യ ത്യാ​ഗം' ചെ​യ്‌​ത​വ​ൻ എ​ന്നാ​ണ്‌. ബ​ലി​യു​ടെ​യും ബാ​ണ​ന്‍റെ​യും വം​ശ പ​ര​മ്പ​ര​ക്കാ​രാ​യി​രു​ന്നു ര​ണ്ടാം ആ​ദി ചേ​ര​ന്മാ​ർ (ഒ​ന്നാം ചേ​ര സാ​മ്രാ​ജ്യം) എ​ന്നു സം​ഘം കൃ​തി​ക​ളി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാം. മ​ഹാ​ബ​ലി​യെ​ന്ന പേ​ര്  പി​ൽ​ക്കാ​ല ചേ​ര​രാ​ജാ​ക്ക​ന്മാ​ർ പ​ട്ട​മാ​യി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഋ​ഗ്വേ​ദ​ത്തി​ലും ആ​ദി പു​രാ​ണ​ങ്ങ​ളി​ലും വാ​മ​ന​ൻ എ​ന്ന പ​രാ​മ​ർ​ശ​മു​ണ്ടെ​ങ്കി​ലും ബ​ലി എ​ന്ന അ​സു​ര രാ​ജാ​വി​നെ​ക്കു​റി​ച്ചു പ​റ​യു​ന്നി​ല്ല. ഇ​വ​യി​ൽ വാ​മ​ന​ന്‍റ‌െ എ​തി​രാ​ളി​യാ​യ അ​സു​ര​ന്മാ​ർ​ക്ക് ഒ​രു നേ​താ​വോ രാ​ജാ​വോ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ്ര​സ്താ​വി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ പി​ന്നീ​ട് ര​ചി​ക്ക​പ്പെ​ട്ട മ​ഹാ​ഭാ​ര​ത​ത്തി​ൽ മാ​ത്ര​മാ​ണ്‌ ബ​ലി എ​ന്ന അ​സു​ര രാ​ജാ​വ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

കാ​ല​ക്ര​മേ​ണ പാ​ടി​പ്പ​തി​ഞ്ഞ നാ​ട​ൻ ശീ​ലു​ക​ളി​ൽ ഒ​ട്ട​ന​വ​ധി മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ച​ത് വം​ശീ​യ​മാ​യ ആ​ഖ്യാ​ന​ങ്ങ​ൾ ക​ട​ന്നു​കൂ​ടി​യ​താ​വ​ണം. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭൗ​തി​ക​ത​ലം മ​തേ​ത​ര​മാ​ണെ​ന്നു മാ​ത്ര​മ​ല്ല; ഭൂ​പ​രി​ഷ്‌​ക​ര​ണ​ത്തി​ലൂ​ടെ​യും പ്ര​വാ​സ​ജീ​വി​ത​ത്തി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലു​ള്ള​വ​ര്‍ക്കു ല​ഭ്യ​മാ​യ വ​ര്‍ധി​ച്ച സാ​മൂ​ഹി​ക പ്ര​വേ​ശ​ത്തി​ന്‍റെ​യും ഫ​ല​മാ​യി ഓ​ണം അ​ട​ക്ക​മു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സാ​മൂ​ഹി​ക​മാ​യി​ത്തീ​ര്‍ന്നു എ​ന്ന​തും ച​രി​ത്ര വ​സ്തു​ത​യാ​ണ്.   


വാർത്തകൾ

Sign up for Newslettertop