15
September 2019 - 6:31 pm IST

Download Our Mobile App

Flash News
Archives

Religious

onam-2019

സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന പൊ​ന്നി​ൻ ചി​ങ്ങ​മാ​സം

Published:21 August 2019

# നി​ർ​മ​ൽ എ​ഴു​ത്ത​ച്ഛ​ൻ

പൂ​ക്ക​ള​ത്തി​ല്‍ പൂ​ക്ക​ള്‍ ത​ന്നെ വേ​ണ്ടെ​ന്ന ത​ല​മു​റ​യു​ടെ ഓ​ണ​ക്കാ​ല​മാ​ണി​ത്. മൊ​ത്തം ന​ഗ​ര​വ​ൽ​ക​ര​ണം വ്യാ​പി​ച്ച  കേ​ര​ള​ത്തി​ല്‍ ഫ്ലാ​റ്റു​ക​ളി​ല്‍ നി​ലം ശ​രി​യാ​ക്കാ​നോ,​ ചാ​ണ​കം മെ​ഴു​കാ​നോ ക​ഴി​യി​ല്ല​ല്ലോ. മ​ണ്ണി​ല്ലാ​താ​യ​തോ​ടെ മു​റ്റ​വു​മി​ല്ല​ല്ലോ. പൂ​ക്ക​ള്‍ പ​റി​ച്ച് ഓ​ണ​പ്പൂ​ക്ക​ള​മി​ട്ടി​രു​ന്നു എ​ന്ന​തൊ​ക്കെ നൊ​സ്റ്റാ​ള്‍ജി​ക് സം​ഭ​വ​ങ്ങ​ളാ​യി മാ​റി.

ഗു​ണ്ട​ല്‍പേ​ട്ടി​ലേ​യും പൊ​ള്ളാ​ച്ചി​യി​ലേ​യും നാ​ഗ​ര്‍കോ​വി​ലി​ലേ​യും പൂ​ക്ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഓ​ണ​ക്കാ​ല​മാ​വു​മ്പോ​ൾ മ​ല​യാ​ളി. ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ തു​മ്പ​യും കാ​ശി​ത്തു​മ്പ​യും മു​ക്കൂ​റ്റി​യും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ ധാ​രാ​ള​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്ന​ല്ലോ ന​മു​ക്ക്.  ഇ​പ്പോ​ള്‍ ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കാ​നാ​യി മ​ണ​ലി​ന് പോ​ലും നി​റം ക​ല​ർ​ത്തി ഇ​ടു​ന്ന​തു കാ​ണാം.  പൂ​ക്ക​ള​ത്തി​ല്‍ പൂ​ക്ക​ള്‍ ത​ന്നെ വേ​ണ്ടെ​ന്ന ത​ല​മു​റ​യു​ടെ ഓ​ണ​ക്കാ​ല​മാ​ണി​ത്. മൊ​ത്തം ന​ഗ​ര​വ​ൽ​ക​ര​ണം വ്യാ​പി​ച്ച  കേ​ര​ള​ത്തി​ല്‍ ഫ്ലാ​റ്റു​ക​ളി​ല്‍ നി​ലം ശ​രി​യാ​ക്കാ​നോ,​ ചാ​ണ​കം മെ​ഴു​കാ​നോ ക​ഴി​യി​ല്ല​ല്ലോ. മ​ണ്ണി​ല്ലാ​താ​യ​തോ​ടെ മു​റ്റ​വു​മി​ല്ല​ല്ലോ. പൂ​ക്ക​ള്‍ പ​റി​ച്ച് ഓ​ണ​പ്പൂ​ക്ക​ള​മി​ട്ടി​രു​ന്നു എ​ന്ന​തൊ​ക്കെ നൊ​സ്റ്റാ​ള്‍ജി​ക് സം​ഭ​വ​ങ്ങ​ളാ​യി മാ​റി.  

ഇ​ന്ന് ന​മ്മ​ൾ കാ​ണു​ന്ന മാ​വേ​ലി​യു​ടെ  രൂ​പ​ഭാ​വ​ങ്ങ​ളോ​ടെ  ഒ​രു ഓ​ണ മോ​ട്ടി​ഫ്  ആ​യി ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു  നൂ​റ്റാ​ണ്ടു​ക​ളൊ​ന്നും ആ​യി​ട്ടി​ല്ല. അ​ൻ​പ​തു​ക​ളോ​ടെ​യാ​ണ് അ​ച്ച​ടി​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ളി​ൽ മാ​വേ​ലി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി​യ​ത്. കു​ട​വ​യ​റും ഓ​ല​ക്കു​ട​യും ചൂ​ടി കൊ​മ്പ​ൻ മീ​ശ​യും പി​രി​ച്ചു​വ​ച്ച്   കാ​ർ​ട്ടൂ​ൺ​ചി​ത്ര​മെ​ന്നു തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​വ​ത​ര​ണം ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള കൊ​മേ​ർ​ഷ്യ​ൽ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു പ​റ​യു​ന്ന​തി​ൽ തെ​റ്റി​ല്ല. പ്രഛ​ന്ന​വേ​ഷ​മ​ത്സ​ര​ക്കാ​രും ഇ​ത് അ​നു​ക​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ മാ​വേ​ലി മ​ന്ന​ൻ ഹാ​സ്യ ക​ഥാ​പാ​ത്ര​മാ​യി. പ​ക്ഷേ അ​പ്പോ​ഴും  പ്രാ​ദേ​ശി​ക​മാ​യി സ്വാം​ശീ​ക​രി​ക്കു​ന്ന അ​നേ​കം സാം​സ്‌​കാ​രി​ക പ്ര​തി​ഭാ​സ​ങ്ങ​ളി​ലൊ​ന്നാ​യി ഈ ​രൂ​പം നി​ല​നി​ല്‍ക്കു​ന്ന​ത് മ​ഹാ​ബ​ലി​ക്കു വ​ന്ന പൊ​തു സ​മൂ​ഹ സ്വീ​കാ​ര്യ​ത​യാ​ണെ​ന്നു ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു.

ച​രി​ത്ര​മോ അ​തോ പു​രാ​ണ​മോ അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ഒ​മ്പ​താം നൂ​റ്റാ​ണ്ടു മു​ത​ലു​ള്ള പെ​രു​മാ​ള്‍വാ​ഴ്ച​ക്കാ​ല​ത്തു ക​ര്‍ക്കി​ട​ക​ത്തി​ലെ ഓ​ണ​ത്തി​നു തു​ട​ങ്ങി ചി​ങ്ങ​ത്തി​ലെ ഓ​ണ​ത്തി​ന് അ​വ​സാ​നി​ച്ചി​രു​ന്ന തൃ​ക്കാ​ക്ക​ര​യി​ലെ ഉ​ത്സ​വ​വും  കൊ​ച്ചി രാ​ജ​വം​ശ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​ര​വു​മൊ​ക്കെ ഓ​ണ​ത്തെ മ​ഹാ​ബ​ലി-​വാ​മ​ന​ക​ഥ​യു​മാ​യി ബ​ന്ധി​പ്പി​ച്ചു നി​ര്‍ത്താ​ന്‍ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ഓ​ണ​ത്തെ​യും മ​ഹാ​ബ​ലി​യെ​യും അ​സീ​റി​യ​ന്‍ ച​ക്ര​വ​ര്‍ത്തി​യാ​യ അ​സ്സു​ര്‍ ബ​നി​ബാ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു നി​രീ​ക്ഷ​ണം എ​ന്‍.​വി. കൃ​ഷ്ണ​വാ​രി​യ​ർ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ഒ​രു കൗ​തു​ക​ത്തി​ന​പ്പു​റ​മു​ള്ള സ്ഥാ​നം ഈ ​വാ​ദ​ത്തി​നു കേ​ര​ള​ത്തി​ല്‍ ല​ഭി​ച്ചി​ല്ല. 

തൃ​ക്കാ​ക്ക​ര​യാ​ണ് ഓ​ണ​ത്ത​പ്പ​ന്‍റെ ആ​സ്ഥാ​നം. അ​വി​ടെ​യാ​ണ് ആ​ദ്യ​മാ​യി ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത് എ​ന്നാ​ണ് ഐ​തി​ഹ്യ​മെ​ങ്കി​ലും അ​തി​നേ​ക്കാ​ള്‍ വ​ള​രെ മു​ന്‍പേ ത​ന്നെ കേ​ര​ള​ത്തി​ലും മ​ധു​ര ഉ​ള്‍പ്പെ​ട്ട ത​മി​ഴ് നാ​ട്ടി​ലും മ​റ്റും ഓ​ണാ​ഘോ​ഷം ന​ട​ന്നി​ട്ടു​ള്ള​താ​യി സം​ഘ കൃ​തി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. സം​ഘ​കാ​ല കൃ​തി​ക​ളെ  വ്യ​ക്ത​മാ​യി അ​പ​ഗ്ര​ഥി​ച്ച​തി​ല്‍ നി​ന്ന് ഓ​ണ​ത്തെ​പ്പ​റ്റി​യു​ള്ള പ്രാ​ചീ​ന പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ദ്ര​വി​ഴാ എ​ന്നാ​ണ് അ​ന്ന് ഓ​ണ​ത്തി​നെ പ​റ​ഞ്ഞി​രു​ന്ന​ത്.  

സം​ഘ​കാ​ല​കൃ​തി​യാ​യ 'മ​ധു​രൈ​കാ​ഞ്ചി 'യി​ലാ​ണ് ഓ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​പ​രാ​മ​ര്‍ശ​ങ്ങ​ള്‍ കാ​ണു​ന്ന​ത്. കാ​ല​വ​ര്‍ഷം ക​ഴി​ഞ്ഞ് മാ​നം തെ​ളി​യു​ന്ന ഈ ​കാ​ല​ത്താ​ണ് വി​ദേ​ശ​ക​പ്പ​ലു​ക​ള്‍ പ​ണ്ട് സു​ഗ​ന്ധ​ദ്ര​വ്യ വ്യാ​പാ​ര​ത്തി​നാ​യി കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ലാ​യി അ​ടു​ത്തി​രു​ന്ന​ത്. സ്വ​ര്‍ണം കൊ​ണ്ടു​വ​രു​ന്ന ഈ ​മാ​സ​ത്തെ പൊ​ന്നി​ന്‍ ചി​ങ്ങ​മാ​സ​മെ​ന്നും ഓ​ണ​ത്തെ പൊ​ന്നോ​ണ​മെ​ന്നും വി​ളി​ക്കാ​നു​ള്ള കാ​ര​ണ​മ​താ​ണെ​ന്നും പ​റ​യു​ന്നു​ണ്ട്.   


വാർത്തകൾ

Sign up for Newsletter



top