21
September 2019 - 8:19 am IST

Download Our Mobile App

Flash News
Archives

Market

kerala-rice-price-hike

പ്ര​ള​യ മ​റ​വി​ല്‍ അ​രി​വി​ല കൂ​ടു​ന്നു

Published:20 August 2019

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

ബ്രാ​ൻ​ഡ​ഡ് അ​രി​ക​ള്‍ക്ക് ചൊവ്വാഴ്ച്ച ദി​വ​സം മാ​ത്രം ര​ണ്ടു രൂ​പ മു​ത​ല്‍ മൂ​ന്നു രൂ​പ​യാ​ണ് വി​ല​കൂ​ടി​യ​ത്. അ​ടു​ത്ത ആ​ഴ്ച്ച ച​ര​ക്ക് ആ​വ​ശ്യ​ത്തി​ന് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വി​ല ഇ​നി​യും കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫീ​ല്‍ഡി​ല്‍ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ക്ക് അ​രി എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സെ​യി​ല്‍സ് എ​ക്സി​ക്യൂ​ട്ടു​ക​ള്‍ അ​വ​ര്‍ക്ക് സൂ​ച​ന​യും ന​ല്‍കി​യി​ട്ടു​ണ്ട്

കോ​ട്ട​യം: പ്ര​ള​യ​ത്തി​ന് പി​ന്നാ​ലെ വി​പ​ണി​യി​ല്‍ വി​ല ഉ​യ​ര്‍ന്നു തു​ട​ങ്ങി. പ​ച്ച​ക്ക​റി വി​ല കൂ​ടി​യ​തി​ന് പി​ന്നാ​ലെ അ​രി​യു​ടെ​യും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​യാ​ണ് മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്നും ക​ർ​ണാ​ട​ക​ത്തി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ വി​ല​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. 

ബ്രാ​ൻ​ഡ​ഡ് അ​രി​ക​ള്‍ക്ക് ചൊവ്വാഴ്ച്ച ദി​വ​സം മാ​ത്രം ര​ണ്ടു രൂ​പ മു​ത​ല്‍ മൂ​ന്നു രൂ​പ​യാ​ണ് വി​ല​കൂ​ടി​യ​ത്. അ​ടു​ത്ത ആ​ഴ്ച്ച ച​ര​ക്ക് ആ​വ​ശ്യ​ത്തി​ന് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വി​ല ഇ​നി​യും കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫീ​ല്‍ഡി​ല്‍ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ക്ക് അ​രി എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സെ​യി​ല്‍സ് എ​ക്സി​ക്യൂ​ട്ടു​ക​ള്‍ അ​വ​ര്‍ക്ക് സൂ​ച​ന​യും ന​ല്‍കി​യി​ട്ടു​ണ്ട്. അ​രി​ക്ക് പു​റ​മെ വ​ന്‍പ​യ​ര്‍, ഉ​ഴു​ന്ന് എ​ന്നി​വ​യു​ടെ വി​ല​യും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കൂ​ട്ടി​യി​ട്ടു​ണ്ട്. മൂ​ന്നു രൂ​പ മു​ത​ല്‍ അ​ഞ്ച് രൂ​പ വ​രെ​യാ​ണ് മൊ​ത്ത വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ വ​ന്നി​രി​ക്കു​ന്ന വ​ര്‍ധ​ന. ഇ​തി​നി​ടെ ഓ​ണ​ച്ച​ന്ത​ക​ള്‍ വ​ഴി സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍കാ​നു​ള്ള  അ​രി ന​ല്‍കാ​നാ​വി​ല്ലെ​ന്ന് ടെ​ന്‍ഡ​ര്‍ ഏ​റ്റെ​ടു​ത്ത ഏ​ജ​ന്‍സി​ക​ള്‍ ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡി​നെ അ​റി​യി​ച്ചു.

മൂ​ന്ന് ഏ​ജ​ന്‍സി​ക​ളാ​ണ് 68,684 ക്വി​ന്‍റ​ല്‍ ആ​ന്ധ്ര ജ​യ അ​രി വി​ത​ര​ണം ചെ​യ്യാ​ന്‍ ടെ​ന്‍ഡ​ര്‍ എ​ടു​ത്തി​രു​ന്ന​ത്. ആ​ന്ധ്ര​യി​ലെ മി​ല്ലു​ക​ളി​ല്‍ നി​ന്ന് അ​രി കി​ട്ടി​ല്ലെ​ന്ന വാ​ദ​മാ​ണ് ഇ​വ​ര്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍വ​ഴി 3500 ഓ​ണ​ച്ച​ന്ത​ക​ള്‍ തു​ട​ങ്ങാ​നാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം. ഈ ​ച​ന്ത​ക​ള്‍ വ​ഴി ഒ​രു റേ​ഷ​ന്‍ കാ​ര്‍ഡി​ന് അ​രി ഉ​ള്‍പ്പെ​ടെ 13 ഇ​ന​ങ്ങ​ളാ​ണ് സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍കു​ക. സ​ബ്സി​ഡി ഇ​ന​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കേ​ണ്ട തു​ക​യു​ടെ ഒ​രു വി​ഹി​തം മു​ന്‍കൂ​റാ​യി ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡി​ന് ന​ല്‍കി​യി​ട്ടു​മു​ണ്ട്.

സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ള്‍ ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡി​ന് വി​ത​ര​ണം ചെ​യ്യാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നാ​ഷ​ണ​ല്‍ ക​മ്മോ​ഡി​റ്റി ആ​ന്‍ഡ് ഡെ​റി​വേ​റ്റീ​വ്സ് എ​ക്സേ​ഞ്ചി​നാ​ണ് (എ​ന്‍സി​ഡി​ഇ​എ​ക്സ്) ഓ​ര്‍ഡ​ര്‍ ന​ല്‍കി​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് ടെ​ന്‍ഡ​റെ​ടു​ത്ത ഏ​ജ​ന്‍സി​ക​ളാ​ണ് അ​രി വി​ത​ര​ണം ചെ​യ്യാ​നാ​കി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top