ISL-2018-219
15
December 2018 - 10:04 am IST
Flash News
Archives

Analysis

ക​യ​റ്റു​മ​തി​ക്ക് കാ​ര്‍ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍; പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്രം

Published:13 May 2018

# ബി​സി​ന​സ് ലേ​ഖ​ക​ന്‍

സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍
പ​രി​പാ​ടി ന​ട​പ്പാക്കാനാണ് തീരുമാനം.


കൊ​ച്ചി: ക​യ​റ്റു​മ​തി​ക്ക് ഉ​ത​കു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ഉ​ത്പാ​ദി​ക്കു​ന്ന ക​ര്‍ഷ​ക​ര്‍ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളു​ള്‍പ്പെ​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ എ​ത്തു​ന്നു. അ​രി​യി​ലും മ​റ്റ് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളി​ലും വ​ന്‍തോ​തി​ലു​ള്ള കെ​മി​ക്ക​ല്‍ സാ​ന്നി​ധ്യം ക​ണ്ട​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഈ ​നീ​ക്കം.

സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ആ​ലോ​ച​ന. ഇ​ന്ത്യ​യി​ല്‍ നി​ന്ന് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ബ​സു​മ​തി വി​ള​ക​ളി​ലെ അ​മി​ത കീ​ട​നാ​ശി​നി ഉ​പ​യോ​ഗം ആ​ഗോ​ള ത​ല​ത്തി​ല്‍ ക​യ​റ്റു​മ​തി​യെ ബാ​ധി​ക്കു​ന്ന നി​ല​യി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് നീ​ക്കം. ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ വി​ളി​ച്ചു​കൂ​ട്ടി​യ ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ര്‍പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ര്‍ഷി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ വി​ത്ത്, രാ​സ​വ​ളം, കീ​ട​നാ​ശി​നി ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ര്‍ഷ​ക​രി​ലേ​ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ എ​ത്തി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചി​രു​ന്നു. അ​മി​ത​മാ​യ തോ​തി​ല്‍ കീ​ട​നാ​ശി​നി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ആ​വ​ശ്യ​മു​ള്ള അ​ള​വി​ല്‍ ഹാ​നി​ക​ര​മ​ല്ലാ​ത്ത​ത് ന​ല്‍കു​ക എ​ന്ന​തി​നാ​ണി​ത്.

ക​യ​റ്റു​മ​തി​ക്ക് ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള വി​ള​ക​ള്‍ ന​ല്‍കു​ന്ന ക​ര്‍ഷ​ക​ര്‍ക്ക് മ​റ്റ് പാ​ക്കെ​ജു​ക​ള്‍ ന​ല്‍കു​ന്ന കാ​ര്യ​വും സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ജൈ​വ കൃ​ഷി പ​രി​ഹാ​ര​മാ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ്യ​ധാ​ന്യം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ അ​തു​കൊ​ണ്ടു​മാ​ത്രം ക​ഴി​യി​ല്ല. അ​തി​നാ​ല്‍ ആ​വ​ശ്യ​മു​ള്ള അ​ള​വി​ല്‍ മാ​ത്രം വ​ള​വും കീ​ട​നാ​ശി​നി​യും ഉ​പ​യോ​ഗി​ക്കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ള്‍ ന​ല്‍കു​ക. ഈ ​കൃ​ഷി സീ​സ​ണ്‍ മു​ത​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​മാ​യു​ള്ള ഇ​ന്ത്യ​ന്‍ ബ​സു​മ​തി ക​യ​റ്റു​മ​തി​യി​ല്‍  ഉ​യ​ര്‍ന്ന അ​ള​വി​ലു​ള്ള കീ​ട​നാ​ശി​നി ഉ​പ​യോ​ഗം ഇ​ത്ത​വ​ണ വി​ല്ല​നാ​യി​ട്ടു​ണ്ട്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ മാ​ത്ര​മ​ല്ല. പ​ല രാ​ജ്യ​ങ്ങ​ളും കീ​ട​നാ​ശി​നി​യു​ടെ സാ​ന്നി​ധ്യം ഉ​യ​ര്‍ത്തി​ക്കാ​ണി​ക്കു​ന്നു​ണ്ട്. താ​മി​സി​യാ​തെ മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളെ​യും ഇ​ത് ബാ​ധി​ക്കും. 

അ​തി​നാ​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് ക​യ​റ്റു​മ​തി​ക്ക് വേ​ണ്ടി ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. വി​ത്തു ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും വ്യ​ത്യ​സ്ത വി​ത്തു​ക​ള്‍ക്കും വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള കീ​ട​നാ​ശി​നി​ക​ള്‍ ന​ല്‍കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഹ്ര​സ്വ​കാ​ല കോ​ഴ്‌​സി​ലൂ​ടെ ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കും. ഇ​തി​നാ​യി സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ളെ വ​രെ സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​വ​കു​പ്പു​ക​ളു​മാ​യി ഇ​തു സം​ബ​ന്ധി​ച്ച് ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.   


വാർത്തകൾ

Sign up for Newsletter



top