15
September 2019 - 5:47 pm IST

Download Our Mobile App

Flash News
Archives

World

pakistan-to-take-kashmir-issues-at-international-court-of-justice-reports

കശ്മീര്‍ വിഷയം: പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചേക്കും

Published:20 August 2019

കശ്മീർ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുമ്പിൽ കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു- പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഒരു പാക് ചാനലിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്ത ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ‌ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കശ്മീരിന് സവിശേഷാധികാരം നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനെ തുടർന്നാണ് പാക്കിസ്ഥാന്‍റെ ഈ നീക്കം.

കശ്മീർ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുമ്പിൽ കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു- പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഒരു പാക് ചാനലിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

പാക്കിസ്ഥാന്‍റെ പിടിയിലാവുകയും അവിടുത്തെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനു വേണ്ടി ഇന്ത്യ നേരത്ത അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top