21
September 2019 - 8:27 am IST

Download Our Mobile App

Flash News
Archives

Hollywood

daniel-craig

പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന് പേരിട്ടു

Published:21 August 2019

ഇപ്പോഴിത പരമ്പരയിലെ പുതിയ ചിത്രത്തിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന വാർത്ത. നോ ടൈം ടു ഡൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. ഇപ്പോഴിത പരമ്പരയിലെ പുതിയ ചിത്രത്തിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന വാർത്ത. നോ ടൈം ടു ഡൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഡാനിയല്‍ ക്രേഗ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. ഒസ്‍കര്‍ ജേതാവ് റമി മലേക് ആണ് വില്ലനായി എത്തുക. ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കാരി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. 


വാർത്തകൾ

Sign up for Newsletter



top