21
September 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Mollywood

nazriya

ഒന്നായിട്ട് ഇന്നേക്ക് അഞ്ച് വർഷം; സന്തോഷം പങ്കുവച്ച് നസ്രിയ

Published:21 August 2019

ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 5 വർഷം. ഇനിയും ഒരുപാട് വർഷം ഒന്നിച്ച് മുന്നോട്ട് പോകാനുണ്ടെന്നാണ് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് നസ്രിയ കുറിച്ചിരിക്കുന്നത്.

ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുകയാണ്. അഞ്ചാം വിവാഹവാർഷിക ദിനത്തിൽ ഫഹദുമൊത്തുള്ള മനോഹര ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 5 വർഷം. ഇനിയും ഒരുപാട് വർഷം ഒന്നിച്ച് മുന്നോട്ട് പോകാനുണ്ടെന്നാണ് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് നസ്രിയ കുറിച്ചിരിക്കുന്നത്.

അഞ്ച് വർഷം കഴിഞ്ഞുവെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും നസ്രിയ പറയുന്നു. ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും മികച്ച സമ്മാനം എന്ന ഹാഷ്‌ടാഗിലൂടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം അഞ്ജലി മേനോൻ ചിത്രം കൂടെയിലൂടെയാണ് നസ്രിയ അഭിനയരംഗത്തേക്ക് തിരികെയെത്തിയത്. ബാംഗ്ലൂർ ഡെയ്സിനു ശേഷം ഫഹദും നസ്രിയയും ട്രാൻസ് എന്ന ചിത്രത്തിലൂടെ ഒന്നിച്ചെത്തുകയാണ്.

ഏഴ് വർഷത്തെ ഇടവേളകൾക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമൽ നീരാദാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, ജോജു ജോർജ്, അൽഫോൻസ് പുത്രൻ തുടങ്ങി നിരവധി താരങ്ങൾ ട്രാൻസിൽ അണിനിരക്കുന്നുണ്ട്. വിൻസന്‍റ് വടക്കന്‍റേതാണ് തിരക്കഥ.


വാർത്തകൾ

Sign up for Newsletter



top