Flash News
Archives

Other news

ക്ലേ​യി​ൽ ഇ​ട​റി ന​ദാ​ൽ

ക്ലേ​യി​ൽ ഇ​ട​റി ന​ദാ​ൽ

Published:13 May 2018

മാ​ഡ്രി​ഡ് ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ഡൊ​മി​നി​ക് തെ​യി​മി​നോ​ട് തോ​റ്റു

ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി ന​ഷ്ട​മാ​കും

മാ​ഡ്രി​ഡ്: ക്ലേ ​കോ​ർ​ട്ടി​ൽ സ്പാ​നി​ഷ് സൂ​പ്പ​ർ താ​രം റാ​ഫേ​ൽ ന​ദാ​ലി​ന്‍റെ സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​ന് മ​റു​മ​രു​ന്നി​ല്ലെ​ന്നാ​ണ് വ​യ്പ്പ്. എ​ന്നാ​ൽ അ​തു ഇ​നി​യെ​ങ്കി​ലും മാ​റ്റി പ​റ​യേ​ണ്ടി​വ​രും. റാ​ഫ​യു​ടെ അ​പ്ര​മാ​ദി​ത്വ​ത്തി​ന് ഓ​സ്ട്രി​യ​യി​ൽ നി​ന്ന് ഒ​രു സി​ദ്ധ ഔ​ഷ​ധം എ​ത്തി​യി​രി​ക്കു​ന്നു, ഡൊ​മി​നി​ക് തെ​യി​മി​ന്‍റെ രൂ​പ​ത്തി​ൽ. മാ​ഡ്രി​ഡ് ഓ​പ്പ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ളി​മ​ൺ പ്ര​ത​ല​ത്തി​ലെ ച​ക്ര​വ​ർ​ത്തി​യെ മ​റി​ച്ചി​ട്ട തെ​യിം ഫ്ര​ഞ്ച് ഓ​പ്പ​ണി​ന് മു​ന്നോ​ടി​യാ​യി ടെ​ന്നീ​സ് പ്രേ​മി​ക​ളെ​യും ക​ളി വി​ദ​ഗ്ധ​രെ​യും അ​മ്പ​ര​പ്പി​ച്ചു, സ്കോ​ർ: 7-5, 6-3. മ​ത്സ​ര​ഫ​ലം ന​ദാ​ലി​ന്‍റെ ഒ​ന്നാം റാ​ങ്ക് ന​ഷ്ട​പ്പെ​ടു​ത്തും. എ​ടി​പി റാ​ങ്കി​ങ് പു​തു​ക്കു​മ്പോ​ൾ സ്വി​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​ർ ആ​ദ്യ സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തും.

ക്ലേ​യി​ൽ 50 സെ​റ്റു​ക​ൾ തു​ട​ർ​ച്ച​യാ​യി കൈ​ക്ക​ലാ​ക്കി റെ​ക്കോ​ർ​ഡ് തീ​ർ​ത്ത​തി​ന്‍റെ തി​ള​ക്ക​ത്തി​ലെ​ത്തി​യ റാ​ഫ​യെ ഏ​റെ​ക്കു​റെ ആ​ധി​കാ​രി​ക​മാ​യാ​ണ് തെ​യിം ത​റ​പ​റ്റി​ച്ച​ത്. ഓ​സ്ട്രി​യ​ൻ താ​രം പി​ഴ​വ​റ്റ ക​ളി കെ​ട്ട​ഴി​ച്ചു. അ​ങ്ങേ പ​കു​തി​യി​ൽ ന​ദാ​ൽ പ​തി​വു നി​ല​വാ​ര​ത്തി​നും ഏ​റെ താ​ഴെ​യാ​യി​രു​ന്നു. 29 അ​നാ​വ​ശ്യ പി​ഴ​വു​ക​ൾ വ​രു​ത്തി​യ റാ​ഫ മ​ത്സ​ര​ത്തി​ൽ നി​ന്ന് അ​നു​നി​മി​ഷം അ​ക​ന്നു​പോ​യി. 

ഒ​ന്നാം ഗെ​യി​മി​ൽ ത​ന്നെ തെ​യി​മി​ന് ന​ദാ​ലി​ന്‍റെ സ​ർ​വ് ഭേ​ദി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. എ​ന്നാ​ൽ അ​തു മു​ത​ലെ​ടു​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ൽ ഏ​ഴാം ഗെ​യി​മി​ൽ ന​ദാ​ലി​നെ ബ്രേ​ക്ക് ചെ​യ്ത തെ​യിം 4-3ന്‍റെ ലീ​ഡെ​ടു​ത്തു. തി​രി​ച്ച​ടി​ച്ച ന​ദാ​ൽ തെ​യി​മി​ന്‍റെ സ​ർ​വീ​സ് ഗെ​യിം ക​വ​ർ​ന്ന് ഒ​പ്പ​മെ​ത്തി​യെ​ങ്കി​ലും (5-5) തു​ട​ർ​ച്ച​യാ​യി ര​ണ്ടു ഗെ​യി​മു​ക​ൾ പോ​ക്ക​റ്റി​ലാ​ക്കി​യ ഓ​സ്ട്രി​യ​ൻ പ്ര​തി​നി​ധി സെ​റ്റ് കൈ​പ്പി​ടി​യി​ലൊ​തു​ക്കി. 

ര​ണ്ടാം സെ​റ്റി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ തെ​യിം 2-1ന് ​മു​ന്നി​ൽ​ക്ക​യ​റി. മ​റു​പ​ടി ബ്രേ​ക്കി​ലൂ​ടെ ന​ദാ​ൽ വീ​ണ്ടും തു​ല്യ​ത​യി​ലേ​ക്ക് (3-3). പ​ക്ഷേ, മ​റ്റൊ​രു ഡ​ബി​ൾ ബ്രേ​ക്കി​ലൂ​ടെ ക്ലേ ​കോ​ർ​ട്ടി​ൽ ന​ദാ​ലി​ന്‍റെ 21 മ​ത്സ​ര​ങ്ങ​ളു​ടെ അ​പ​രാ​ജി​ത പ്ര​യാ​ണ​ത്തി​ന് തെ​യിം അ​ന്ത്യം കു​റി​ച്ചു. ഇ​തി​നു മു​ൻ​പ് ന​ദാ​ൽ ക്ലേ ​കോ​ർ​ട്ടി​ൽ തോ​റ്റ​തും തെ​യി​മി​നോ​ട് ത​ന്നെ, 2017 മേ​യി​ൽ


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top