21
September 2019 - 8:10 am IST

Download Our Mobile App

Flash News
Archives

Religious

mahabali-onam

ഏ​ഴു ചി​ര​ഞ്ജീ​വി​ക​ളി​ൽ മ​ഹാ​ബ​ലി​യും

Published:22 August 2019

# നി​ർ​മ​ൽ എ​ഴു​ത്ത​ച്ഛ​ൻ

മ​ഹാ​വി​ഷ്ണു​വി​ന്‍റെ ദ​ശാ​വ​താ​ര​ങ്ങ​ളി​ൽ അ​ഞ്ചാ​മ​ത്തേ​താ​ണ് വാ​മ​ന​മൂ​ർ​ത്തി. 18 മ​ഹാ​പു​രാ​ണ​ങ്ങ​ളി​ൽ പ​തി​നാ​ലാ​മ​ത്തെ​താ​ണ് വാ​മ​ന​പു​രാ​ണം. മ​ത്സ്യ പു​രാ​ണം, സ്ക​ന്ദ പു​രാ​ണം തു​ട​ങ്ങി​യ​വ​യി​ലെ വി​വ​ര​ണ​മ​നു​സ​രി​ച്ച് വാ​മ​ന​പു​രാ​ണ​ത്തി​ൽ 10,​000 ശ്ലോ​ക​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ ല​ഭ്യ​മാ​യ വാ​മ​ന​പു​രാ​ണ​ത്തി​ൽ വെ​റും ആ​റാ​യി​ര​ത്തി​നു മേ​ൽ ശ്ലോ​ക​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

"അ​ശ്വ​ത്ഥാ​മാ ബ​ലി​ർ​വ്യാ​സോ
ഹ​നൂ​മാം​ശ്ച വി​ഭീ​ഷ​ണഃ
കൃ​പഃ പ​ര​ശു​രാ​മ​ശ്ച
സ​പ്തൈ​തേ ചി​ര​ജീ​വി​നഃ''

അ​ശ്വ​ത്ഥാ​മാ​വ്, വ്യാ​സ​ൻ, ഹ​നു​മാ​ൻ, വി​ഭീ​ഷ​ണ​ൻ, കൃ​പ​ർ, പ​ര​ശു​രാ​മ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ഹാ​ബ​ലി​യും ഹൈ​ന്ദ​വ പു​രാ​ണ​മ​നു​സ​രി​ച്ച് ചി​ര​ഞ്ജീ​വി​യാ​ണ്. അ​തു​കൊ​ണ്ടാ​ണ​ല്ലോ ബ​ലി ച​ക്ര​വ​ർ​ത്തി എ​ല്ലാ വ​ർ​ഷ​വും ഓ​ണ​ക്കാ​ല​ത്തു പാ​താ​ള​ത്തി​ൽ നി​ന്ന് ഭൂ​മി​യി​ലേ​ക്കു വ​രു​ന്ന​താ​യ സ​ങ്ക​ൽ​പ്പം ഉ​ണ്ടാ​യ​തും.

മ​ഹാ​വി​ഷ്ണു​വി​ന്‍റെ ദ​ശാ​വ​താ​ര​ങ്ങ​ളി​ൽ അ​ഞ്ചാ​മ​ത്തേ​താ​ണ് വാ​മ​ന​മൂ​ർ​ത്തി. 18 മ​ഹാ​പു​രാ​ണ​ങ്ങ​ളി​ൽ പ​തി​നാ​ലാ​മ​ത്തെ​താ​ണ് വാ​മ​ന​പു​രാ​ണം. മ​ത്സ്യ പു​രാ​ണം, സ്ക​ന്ദ പു​രാ​ണം തു​ട​ങ്ങി​യ​വ​യി​ലെ വി​വ​ര​ണ​മ​നു​സ​രി​ച്ച് വാ​മ​ന​പു​രാ​ണ​ത്തി​ൽ 10,​000 ശ്ലോ​ക​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ ല​ഭ്യ​മാ​യ വാ​മ​ന​പു​രാ​ണ​ത്തി​ൽ വെ​റും ആ​റാ​യി​ര​ത്തി​നു മേ​ൽ ശ്ലോ​ക​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. നാ​ര​ദീ​യ പു​രാ​ണ​മ​നു​സ​രി​ച്ച് വാ​മ​ന​പു​രാ​ണ​ത്തി​നു ര​ണ്ടു ഭാ​ഗ​ങ്ങ​ളു​ണ്ട്. ആ​റാ​യി​രം ശ്ലോ​ക​ങ്ങ​ള​ട​ങ്ങി​യ പൂ​ർ​വ​ഭാ​ഗ​വും നാ​ലാ​യി​രം ശ്ലോ​ക​ങ്ങ​ൾ ഉ​ള്ള ഉ​ത്ത​ര ഭാ​ഗ​വും. ഇ​പ്പോ​ൾ ല​ഭ്യ​മാ​യ​ത് ചി​ല​പ്പോ​ൾ പൂ​ർ​വ​ഭാ​ഗ​മാ​കാം. 

 ദേ​വി, ഭ​ഗ​വ​തി, സൂ​ര്യ​ൻ, ഗ​ണ​പ​തി എ​ന്നി​വ​രെ സ്തു​തി​ക്കു​ന്ന​താ​ണ് ഉ​ത്ത​ര​ഭാ​ഗം. ഈ ​ഭാ​ഗ​ത്തെ ബൃ​ഹ​ദ് വാ​മ​ന​പു​രാ​ണം എ​ന്നും പ​റ​യു​ന്നു​ണ്ട്. വി​ഷ്ണു​വി​ന്‍റെ അ​വ​താ​ര ക​ഥ​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന വൈ​ഷ്ണ​വ പു​രാ​ണ​മാ​ണ് ഇ​തെ​ങ്കി​ലും എ​ല്ലാ ദേ​വ​ത​മാ​രെ​യും സ​മ​ഭാ​വ​ന​യോ​ടെ ഇ​തി​ൽ വീ​ക്ഷി​ക്കു​ന്നു. വി​ഷ്ണു​വി​നെ​പ്പോ​ലെ ത​ന്നെ ശി​വ​നെ​യും ബ്ര​ഹ്‌​മാ​വി​നെ​യും ഇ​തി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ വ​ർ​ണി​ക്കു​ന്നു.   ആ​കെ 97 അ​ധ്യാ​യ​ങ്ങ​ളി​ലാ​യി 5790 ശ്ലോ​ക​ങ്ങ​ളാ​ണ് ഇ​ന്ന് ല​ഭ്യ​മാ​യ വാ​മ​ന​പു​രാ​ണ​ത്തി​ലു​ള്ള​ത്.

മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ വാ​മ​ന​പു​രാ​ണം മ​ല​യാ​ള​ത്തി​ൽ ത​ർ​ജ​മ ചെ​യ്തി​ട്ടു​ണ്ട്. വി​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ വ​ള്ള​ത്തോ​ളി​ന്‍റെ സം​ഭാ​വ​ന​ക​ൾ മ​ഹ​ത്താ​ണ്. വാ​ല്മീ​കി രാ​മാ​യ​ണ​ത്തി​നു പു​റ​മെ അ​ഭി​ജ്ഞാ​ന ശാ​കു​ന്ത​ളം, ഋ​ഗ്വേ​ദം, മാ​തം​ഗ​ലീ​ല, പ​ദ്മ​പു​രാ​ണം, മാ​ർ​ക്ക​ണ്ഡേ​യ പു​രാ​ണം, വാ​മ​ന​പു​രാ​ണം, മ​ത്സ്യ​പു​രാ​ണം, ഊ​രു​ഭം​ഗം, മ​ധ്യ​മ​വ്യാ​യോ​ഗം, അ​ഭി​ഷേ​ക നാ​ട​കം, സ്വ​പ്ന​വാ​സ​വ​ദ​ത്തം തു​ട​ങ്ങി​യ​വ​യും അ​ദ്ദേ​ഹം വി​വ​ർ​ത്ത​നം ചെ​യ്തു. വി​വ​ർ​ത്ത​നം ചെ​യ്ത​തു​കൊ​ണ്ട് "കേ​ര​ള വാ​ല്മീ​കി'​യെ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്നു.

 നൈ​മി​ശാ​ര​ണ്യ​ത്തി​ൽ ബ്ര​ഹ്മ​പു​ത്ര​നാ​യ പു​ല​സ്ത്യ​മു​നി നാ​ര​ദ​നോ​ട് വി​വ​രി​ക്കു​ന്ന​താ​യി​ട്ടാ​ണ് വാ​മ​ന​പു​രാ​ണം. പ​ല​ത​രം വി​ചി​ത്ര​ങ്ങ​ളാ​യ ക​ഥ​ക​ളും ഉ​പ​ക​ഥ​ക​ളും ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ദേ​വീ മാ​ഹാ​ത്മ്യം, ദേ​വാ​സു​ര​യു​ദ്ധം, മ​ഹാ​ബ​ലി ച​രി​തം, ശി​വ പാ​ർ​വ​തീ വി​വാ​ഹം, വാ​മ​നാ​വ​താ​രം, മ​ഹാ​ബ​ലി ബ​ന്ധ​നം എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​ന​ങ്ങ​ളാ​ണ്.

 വാ​മ​നാ​വ​താ​രം ക​ഥ​ക​ളെ വ​ള​ച്ചൊ​ടി​ച്ച് യാ​ഥാ​ർ​ഥ്യ​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു എ​ന്ന് ര​ണ്ടു വ​ർ​ഷം മു​ൻ​പ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ണ്ടെ​ത്തി​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍ഡ്ത​ന്നെ  "വാ​മ​നാ​വ​താ​ര​വും മ​ഹാ​ബ​ലി​യു​ടെ പ്ര​സ​ക്തി​യും' പ​ഠ​ന സെ​മി​നാ​ര്‍ ഒ​രി​ക്ക​ൽ തി​രു​വോ​ണ​ദി​വ​സം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ.​എം.​ജി. ശ​ശി​ഭൂ​ഷ​ൺ എ​ന്നി​വ​രാ​ണ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്. പു​തി​യ ത​ല​മു​റ പൗ​രാ​ണി​ക ക​ഥാം​ശ​ങ്ങ​ളെ മ​ന​സി​ലാ​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​ന്ന് സെ​മി​നാ​റി​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി.


വാർത്തകൾ

Sign up for Newsletter



top