21
September 2019 - 8:15 am IST

Download Our Mobile App

Flash News
Archives

Market

onam-trending-offers

ഓ​ണം ​ട്രെ​ന്‍ഡി​ലേ​ക്ക് ഓ​ഫ​റു​മാ​യി വി​പ​ണി

Published:21 August 2019

ഓ​ണ വി​പ​ണി​ക്ക് ഉ​ന്മേ​ഷ​മേ​കി ഇ​നി ഓ​ഫ​റു​ക​ളു​ടെ കാ​ല​മാ​ണ്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വ​രെ വാ​ങ്ങാ​ന്‍ മി​ക്ക​വ​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഈ ​സ​മ​യ​മാ​ണ്. ആ ​ട്രെ​ന്‍ഡി​ലേ​ക്ക് വി​പ​ണി​യെ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.


കൊ​ച്ചി: പെ​രു​മ​ഴ​യി​ല്‍ ഒ​ലി​ച്ചു​പോ​യ ഉ​ത്സ​വ വി​പ​ണി​യു​ടെ താ​ളം വീ​ണ്ടെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഓ​ഫ​റു​ക​ളു​മാ​യി വ്യാ​പാ​ര​മേ​ഖ​ല ത​യാ​റെ​ടു​ക്കു​ന്നു. ബാ​ങ്കു​ക​ളും ബാ​ങ്കി​ങ്ങ് ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ ക​ണ്‍സ്യൂ​മ​ര്‍ ലോ​ണു​ക​ള്‍ കൂ​ടി ന​ല്‍കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​ണ് വി​പ​ണി​ക്ക് ആ​ശ്വാ​സ​മാ​യി​രി​ക്കു​ന്ന​ത്. 

ഓ​ണ വി​പ​ണി​ക്ക് ഉ​ന്മേ​ഷ​മേ​കി ഇ​നി ഓ​ഫ​റു​ക​ളു​ടെ കാ​ല​മാ​ണ്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വ​രെ വാ​ങ്ങാ​ന്‍ മി​ക്ക​വ​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഈ ​സ​മ​യ​മാ​ണ്. ആ ​ട്രെ​ന്‍ഡി​ലേ​ക്ക് വി​പ​ണി​യെ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി ക​ച്ച​വ​ടം ന​ട​ക്കു​ന്ന​തി​നു നി​ര്‍മാ​ണ ക​മ്പ​നി​ക​ള്‍ പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ല്‍കു​ന്ന​താ​ണ് ഓ​ണ​ക്കാ​ല​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് ആ​ദാ​യ​ക​ര​മാ​ക്കു​ന്ന​ത്. ചി​ങ്ങം പി​റ​ക്കു​ന്ന​തി​ന് മു​ന്‍പ് വി​പ​ണി​ക​ള്‍ സ​ജീ​വ​മാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ വ്യാ​പാ​രം ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ മ​ഴ​വ​ലി​യ നാ​ശം വി​ത​യ്ക്കാ​ത്ത​തി​നാ​ല്‍ മി​ക​ച്ച ക​ച്ച​വ​ട​മാ​ണ് ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.  

ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 20 ശ​ത​മാ​നം അ​ധി​ക വി​ല്‍പ​ന ഉ​ണ്ടാ​വു​മെ​ന്നാ​ണു വ്യാ​പാ​രി​ക​ളു​ടെ ഏ​ക​ദേ​ശ ക​ണ​ക്ക്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളി​ല്‍ എ​സി ആ​യി​രി​ക്കും വി​ല്‍പ​ന​യി​ല്‍ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​ക എ​ന്നും അ​വ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ടി​വി, റ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷി​ങ് മെ​ഷീ​ന്‍ തു​ട​ങ്ങി​യ​വ​യ്ക്കാ​യി​രു​ന്നു പ​ണ്ട് ഓ​ണ​ത്തി​നു വ​ന്‍വി​ല്‍പ​ന ഉ​ണ്ടാ​വാ​റു​ള്ള​ത്. എ​ന്നാ​ല്‍, ഇ​വ​യൊ​ന്നും വാ​ങ്ങാ​നാ​യി ഓ​ണം വ​രെ കാ​ത്തി​രി​ക്കാ​ന്‍ വ​യ്യാ​ത്ത സ്ഥി​തി​യാ​ണ് ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക്ക്. ഇ​വ​യെ​ല്ലാം കേ​ടു​വ​ന്നാ​ല്‍ പു​തി​യ​തു വാ​ങ്ങാ​ന്‍ ഓ​ണം വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​ന്ന് പ്രാ​യോ​ഗി​ക​മ​ല്ല. ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ഒ​രു ദി​വ​സം പോ​ലും  മ​ല​യാ​ളി​ക്കു ജീ​വി​ത​മി​ല്ല.

മ​ഴ​യി​ലും പ്രി​യം എ​സി 

ഓ​ണ​ത്തി​ന് എ​സി വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ന്നാ​ണു ക​ഴി​ഞ്ഞ  വ​ര്‍ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ എ​സി വാ​ങ്ങി​ക്കു​ന്ന​വ​രെ​പ്പോ​ലെ ത​ന്നെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും എ​സി വാ​ങ്ങി​ക്കാ​നും ആ​ളു​ക​ള്‍ ഓ​ണം ഓ​ഫ​റു​ക​ള്‍ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ഇ​തു മ​ന​സി​ലാ​ക്കി എ​സി​യി​ല്‍ വ​ലി​യ ഓ​ഫ​റു​ക​ള്‍ ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വി​വി​ധ ഷോ​റൂ​മു​ക​ള്‍.

പ്ര​ള​യ​ത്തി​നു തൊ​ട്ടു​മു​ന്‍പു​ണ്ടാ​യി​രു​ന്ന ഉ​ഷ്ണ​കാ​ലം എ​സി വാ​ങ്ങി​ക്കാ​ന്‍ പ​ല​രെ​യും തീ​രു​മാ​ന​മെ​ടു​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ഏ​റി വ​രു​ന്ന ചൂ​ട് ഇ​ട​ത്ത​രം വീ​ടു​ക​ളി​ല്‍ പോ​ലും ഒ​ന്നി​ല​ധി​കം എ​സി നി​ര്‍ബ​ന്ധ​മാ​ക്കി​യ സ്ഥി​തി​യാ​ണ്. എ​സി​യി​ല്‍ ബ്രാ​ന്‍ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കാ​ണു മ​ല​യാ​ളി ഏ​റെ​യും പ്രി​യം കാ​ണി​ക്കു​ന്ന​ത്. ആ ​സ്ഥി​തി ത​ന്നെ ഈ ​വ​ര്‍ഷ​വും തു​ട​രും. വൈ​ദ്യു​തി നി​ര​ക്ക് ലാ​ഭി​ക്കു​ന്ന​തി​ലെ മി​ക​വാ​ണ് പ്ര​ധാ​ന മാ​ന​ദ​ണ്ഡം. 

പ്രി​യം വ​മ്പ​ന്‍ ടി​വി​ക്ക് 

ടെ​ലി​വി​ഷ​നി​ല്‍ 32 ഇ​ഞ്ച് ടി​വി ആ​ണ് സാ​ധാ​ര​ണ മാ​സ​ങ്ങ​ളി​ല്‍ ഏ​റെ​യും വി​ൽ​പ്പ​ന എ​ങ്കി​ല്‍ ഓ​ണ​ത്തി​ന് 40 ഇ​ഞ്ച്, 50 ഇ​ഞ്ച് ആ​ണ് പ്ര​ധാ​ന​മാ​യും വി​ല്‍പ​ന. 55 ഇ​ഞ്ച്, 60 ഇ​ഞ്ച് ടി​വി​ക​ളു​ടെ വി​ൽ​പ്പ​ന​യും ഓ​ണ​ത്തി​നു കൂ​ടും. കൈ​യി​ലു​ള്ള ടി​വി മാ​റ്റി വ​ലു​താ​ക്കാ​ന്‍ ആ​ണ് ആ​ളു​ക​ള്‍ ഓ​ണം കെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് എ​ന്നു വ്യ​ക്തം.

സാ​ധാ​ര​ണ മാ​സ​ങ്ങ​ളി​ല്‍ 32 ഇ​ഞ്ച് ടി​വി 7000 രൂ​പ വ​രെ​യു​ള്ള ബ്രാ​ന്‍ഡും 40 ഇ​ഞ്ച് ടി​വി 13000 രൂ​പ വ​രെ വി​ല​യു​ള്ള ബ്രാ​ന്‍ഡു​ക​ളും ആ​യി​രു​ന്നു കൂ​ടു​ത​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ല്‍ ഓ​ണ​ത്തി​ന് ഇ​തേ വ​ലു​പ്പ​ത്തി​ലു​ള്ള ടി​വി​ക​ള്‍ 17000 രൂ​പ, 30000 രൂ​പ വ​രെ വി​ല​യു​ള്ള​തും തേ​ടി ധാ​രാ​ളം പേ​രെ​ത്തും. ബ്രാ​ന്‍ഡ​ഡ് ടി​വി​ക​ള്‍ മ​റ്റ് സീ​സ​ണി​ലു​ള്ള​തി​ന്‍റെ നാ​ലും അ​ഞ്ചും ഇ​ര​ട്ടി വി​ല്‍പ്പ​ന​യാ​ണ് ഓ​ണ​ത്തി​നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

അ​ല​ക്കാ​ന്‍ ഇ​ത്തി​രി മോ​ഡേ​ണ്‍

സെ​മി ഓ​ട്ടൊ​മാ​റ്റി​ക്, ഓ​ട്ടൊ​മാ​റ്റി​ക് വാ​ഷി​ങ് മെ​ഷീ​നു​ക​ള്‍ ആ​ണ് ഓ​ണ​വി​പ​ണി ല​ക്ഷ്യം വ​ച്ച് വ​ന്‍കി​ട ബ്രാ​ന്‍ഡു​ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 7000 രൂ​പ മു​ത​ല്‍ക്കു​ള്ള വാ​ഷി​ങ് മെ​ഷീ​നു​ക​ള്‍ ഉ​ണ്ട്. 3000 മു​ത​ല്‍ 15,000 രൂ​പ വ​രെ വി​ല വ​രു​ന്ന വി​വി​ധ ബ്രാ​ന്‍ഡു​ക​ളി​ലു​ള്ള മി​ക്‌​സി​ക​ള്‍ക്ക് ആ​വ​ശ്യ​ക്കാ​രെ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട് വ്യാ​പാ​രി​ക​ള്‍. വൈ​ദ്യു​തി നി​ര​ക്കു കു​റ​യ്ക്കു​ന്ന​വ​യ്ക്കു ത​ന്നെ​യാ​ണു പ്രി​യം. വി​ല​ക്കു​റ​വു മാ​ത്രം മാ​ന​ദ​ണ്ഡ​മാ​ക്കി വാ​ങ്ങു​ന്ന​വ​ര്‍ 30 ശ​ത​മാ​ന​മേ ഉ​ള്ളൂ. 

അ​ടു​ത്ത മാ​സ​ത്തെ  ശ​മ്പ​ളം ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ലെ​ത്തു​ന്ന​തോ​ടെ വി​പ​ണി ന​ല്ലൊ​രു കു​തി​പ്പു ത​ന്നെ നേ​ടു​മെ​ന്നു വ്യാ​പാ​രി​ക​ള്‍ക്ക് ഉ​റ​പ്പു​ണ്ട്. വ​മ്പ​ന്‍ ഓ​ഫ​റു​ക​ളാ​ണ് ഇ​തി​നാ​യി പ​ല ക​മ്പ​നി​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും ഒ​രു​ക്കാ​നി​രി​ക്കു​ന്ന​തും. ഇ​വ​യ്ക്കെ​ല്ലാം പു​റ​മെ സി​നി​മാ മേ​ഖ​ല​യും ആ​വേ​ശ​ത്തി​ലാ​ണ്. മ​ള്‍ട്ടി പ്ല​ക്‌​സ് കാ​ണാ​ന്‍ താ​ത്പ​ര്യം വ​ര്‍ധി​ച്ച​തി​നെ തു​ട​ര്‍ന്ന് ആ​ളു​ക​ള്‍ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് വീ​ണ്ടും ഒ​ഴു​കി തു​ട​ങ്ങി.

പ്ര​മു​ഖ വ​സ്ത്ര​ശാ​ല​ക​ള്‍ മു​ത​ല്‍ നാ​ട്ടി​ലെ സാ​ധാ​ര​ണ ത​യ്യ​ല്‍ജോ​ലി​ക്കാ​ര്‍ വ​രെ കാ​ശു​വ​രു​ന്ന സീ​സ​ണാ​ണി​ത്. എ​ല്ലാ​റ്റി​നും പു​തു​മ വേ​ണ​മെ​ന്നു നി​ര്‍ബ​ന്ധ​മു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​തി​നാ​ല്‍ വ്യാ​പാ​ര​ത്തി​ന് പ​ഞ്ഞ​മി​ല്ല. സാ​രി, ചു​രി​ദാ​ര്‍, സ്‌​കേ​ര്‍ട്ട്, ദാ​വ​ണി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ള്‍ മു​ത​ല്‍ ഒ​ഫ് ഷോ​ള്‍ഡ​ര്‍ വ​സ്ത്ര​ങ്ങ​ളി​ല്‍ വ​രെ എ​ത്തി​നി​ല്‍ക്കു​ന്ന ഓ​ണം ഫാ​ഷ​നി​ല്‍ ശാ​ലീ​ന​ത​യ്ക്ക​ല്ല, എ​ല​ഗ​ന്‍റും വൈ​ബ്ര​ന്‍റു​മാ​യ പു​തു​മ​യ്ക്കാ​ണ് ഇ​പ്പോ​ള്‍ മാ​ര്‍ക്ക​റ്റ്. ഒ​ട്ടും ഉ​ട​യാ​തെ സാ​രി വി​പ​ണി​യും മു​ന്നി​ല്‍ ത​ന്നെ ഉ​ണ്ട്. വീ​തി കൂ​ടി​യ സാ​ധാ​ര​ണ ക​സ​വു സാ​രി​യോ​ടൊ​പ്പം മീ​റ്റ​റി​ന് 1000നു ​മു​ക​ളി​ല്‍ വി​ല​യു​ള്ള ഡി​സൈ​ന​ര്‍ ബ്ലൗ​സി​ട്ട് ട്രെ​ന്‍ഡി​യാ​കാ​നാ​ണു യു​വ​ത​ല​മു​റ​യ്ക്കി​ഷ്ടം. സാ​രി ബോ​ര്‍ഡ​റി​ലും ബ്ലൗ​സി​ലും  പ്രി​ന്‍റു​ക​ള്‍ ഇ​ത്ത​വ​ണ​യും ഹി​റ്റാ​ണ്. 

ഒ​ഫ് വൈ​റ്റ് സി​ല്‍ക്ക് സാ​രി​ക​ളും ഓ​ണ​ക്കോ​ടി​യു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. സാ​രി ക​ഴി​ഞ്ഞാ​ല്‍ ഡി​സൈ​ന​ര്‍ കു​ര്‍ത്തി​ക​ളും ചു​രി​ദാ​റു​ക​ളു​മാ​ണ് യു​വ​തി​ക​ള്‍ക്കു പ്രി​യം. അ​ല്‍പം കാ​ശു ചെ​ല​വാ​കു​മെ​ങ്കി​ലും ഡി​സൈ​ന​ര്‍ സാ​രി​ക​ള്‍ക്കും ബ്ലൗ​സു​ക​ള്‍ക്കും  ഇ​ത്ത​വ​ണ​യും ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ട്. നി​ര​വ​ധി ഡി​സൈ​നു​ക​ള്‍  ഓ​ണ​ക്കോ​ടി​യി​ല്‍ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. വ്യ​ത്യ​സ്ത​ത​യു​ണ്ടെ​ങ്കി​ല്‍ ഏ​തു ഡി​സൈ​നും ക്ലി​ക്കാ​കു​മെ​ന്നാ​ണ് വി​പ​ണി​യി​ലെ പ്ര​ത്യേ​ക​ത.


വാർത്തകൾ

Sign up for Newsletter



top