21
September 2019 - 8:52 am IST

Download Our Mobile App

Flash News
Archives

Updates

solar-fish-dryer

വ​രു​ന്നു, മീ​ൻ ഉ​ണ​ക്കു​യ​ന്ത്രം

Published:21 August 2019

200 മൈ​ക്രോ​ണ്‍ ക​ന​മു​ള്ള പോ​ളി​ത്തീ​ന്‍ ഷീ​റ്റു​കൊ​ണ്ട് വ​ശ​ങ്ങ​ള്‍ മ​റ​ക്കു​ന്ന രീ​തി​യാ​ലാ​ണ് രൂ​പ​ക​ല്‍പ്പ​ന. മീ​ന്‍വി​രി​ക്കാ​ന്‍ പാ​ക​ത്തി​ല്‍ ഉ​ള്ളി​ല്‍ നീ​ള​ത്തി​ല്‍ ത​ട്ടു​ക​ളു​ണ്ട്. ഇ​തി​ലേ​ക്ക് ഒ​രു​പോ​ലെ താ​പം എ​ത്താ​നാ​യി ഉ​ള്ളി​ല്‍ മൂ​ന്ന് ഫാ​നു​ക​ളു​ണ്ടാ​കും.

കൊ​ച്ചി: ഉ​ണ​ക്ക​മീ​നി​ന്‍റെ വൃ​ത്തി​യി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലു​മു​ള്ള ആ​ശ​ങ്ക തീ​രു​ന്നു. വി​പ​ണി പി​ടി​ക്കാ​ന്‍ ഇ​നി ത​യാ​റാ​യി​ക്കൊ​ള്ളൂ. മീ​ന്‍ ഉ​ണ​ക്കു​ന്ന​തി​നാ​യി സോ​ളാ​ര്‍ ഡ്ര​യ​ര്‍ വി​ക​സി​പ്പി​ച്ചി​രി​ക്കു​യാ​ണ് സെ​ന്‍ട്ര​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി​യി​ലെ (സി​ഫ്റ്റ്) ശാ​സ്ത്ര​ജ്ഞ​മാ​ര്‍.

200 മൈ​ക്രോ​ണ്‍ ക​ന​മു​ള്ള പോ​ളി​ത്തീ​ന്‍ ഷീ​റ്റു​കൊ​ണ്ട് വ​ശ​ങ്ങ​ള്‍ മ​റ​ക്കു​ന്ന രീ​തി​യാ​ലാ​ണ് രൂ​പ​ക​ല്‍പ്പ​ന. മീ​ന്‍വി​രി​ക്കാ​ന്‍ പാ​ക​ത്തി​ല്‍ ഉ​ള്ളി​ല്‍ നീ​ള​ത്തി​ല്‍ ത​ട്ടു​ക​ളു​ണ്ട്. ഇ​തി​ലേ​ക്ക് ഒ​രു​പോ​ലെ താ​പം എ​ത്താ​നാ​യി ഉ​ള്ളി​ല്‍ മൂ​ന്ന് ഫാ​നു​ക​ളു​ണ്ടാ​കും. സൂ​ര്യ​ന്‍റെ താ​പം നി​ല​നി​ര്‍ത്താ​നാ​യി അ​ടി​ഭാ​ഗ​ത്തു ക​റു​ത്ത പോ​ളി​ത്തീ​ന്‍ ഷീ​റ്റും വി​രി​ച്ചി​ട്ടു​ണ്ട്. ഫാ​നു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് പു​റ​ത്തു ഫ്രെ​യി​മി​ന് മു​ക​ളി​ലു​ള്ള സൗ​രോ​ര്‍ജ പാ​ന​ലി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചാ​ണ്.  ഡ്ര​യ​റി​നു​ള്ളി​ലെ താ​പ​നി​ല അ​റി​യു​ന്ന​തി​ന്  ഉ​ള്ളി​ല്‍ സ്മാ​ര്‍ട്ട് ടെം​പ​റേ​ച്ച​ര്‍ മോ​ണി​റ്റ​റി​ങ് സി​സ്റ്റ​വു​മു​ണ്ട്. ഇ​തു​വ​ഴി സം​രം​ഭ​ക​ന് താ​പ​നി​ല അ​താ​തു സ​മ​യം എ​സ്എം​എ​സി​ലൂ​ടെ അ​റി​യാം. വേ​ഗ​ത്തി​ല്‍ ത​ന്നെ അ​ഴി​ച്ചെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍മാ​ണം. ശ​രാ​ശ​രി എ​ട്ടു മ​ണി​ക്കൂ​ര്‍കൊ​ണ്ട് മീ​ന്‍ ഉ​ണ​ങ്ങി​ക്കി​ട്ടും. ഇ​രു​മ്പു ച​ട്ട​ക്കൂ​ട്ടി​ല്‍ പോ​ളി​ത്തീ​ന്‍ ആ​വ​ര​ണ​വും സൗ​രോ​ര്‍ജ പാ​ന​ലും ബാ​റ്റ​റി​യു​മു​ള്ള, 50 കി​ലോ ശേ​ഷി​യു​ള്ള ഡ്ര​യ​റി​നു ഏ​ക​ദേ​ശം 80,000 രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വാ​കു​ക.

മ​ത്സ്യ​മേ​ഖ​ല​യി​ലു​ള്ള​ര്‍ക്ക് സ്ഥി​ര വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും അ​ധി​ക​വ​രു​മാ​ന​ത്തി​നും ഉ​പ​കാ​ര​പ്പെ​ടും. പ്ര​വ​ര്‍ത്ത​ന മാ​തൃ​ക കൊ​ച്ചി വി​ല്ലി​ങ്ട​ണ്‍ ഐ​ല​ന്‍ഡി​ല്‍, തോ​പ്പും​പ​ടി പ​ഴ​യ പാ​ല​ത്തി​നു സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന സി​ഫ്റ്റി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്. സി​ഫ്റ്റ് ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​സി.​എ​ന്‍. ര​വി​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍  എ​ന്‍ജി​നി​യ​റി​ങ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​നോ​ജ് പി. ​സാ​മു​വ​ല്‍, ശാ​സ്ത്ര​ഞ്ജ​ന്മാ​രാ​യ ഡോ. ​മു​ര​ളി, ഡോ. ​അ​നി​സ് റാ​ണി ഡെ​ല്‍ഫി​യാ, പി.​വി. അ​ല്‍ഫി​യാ, ടെ​ക്നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ജി. ​ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മീ​ൻ ഉ​ണ​ക്കു​യ​ന്ത്രം വി​ക​സി​പ്പി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top