21
September 2019 - 8:54 am IST

Download Our Mobile App

Flash News
Archives

Cricket

india-world-test-championship

ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് : കോ​ഹ്‌ലി​പ്പ​ട ആ​ദ്യ അ​ങ്ക​ത്തി​ന്

Published:22 August 2019

ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ​മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട് ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ന്. വൈ​കി​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴ് മു​ത​ലാ​ണ് പോ​രാ​ട്ടം. 

ആ​ന്‍റി​ഗ്വ: ലോ​ക​ക​പ്പ് സെ​മി​യി​ലെ തോ​ൽ​വി​ക്ക് ശേ​ഷം വി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നെ​ത്തി​യ വി​രാ​ട് ‌കോ​ഹ്‌​ലി​യും സം​ഘ​വും ടി-20, ​ഏ​ക​ദി​ന പ​ര​മ്പ​ര വി​ജ​യ​ത്തി​ന് ശേ​ഷം ടെ​സ്റ്റ് പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്നു. ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ​മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട് ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ന്. വൈ​കി​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴ് മു​ത​ലാ​ണ് പോ​രാ​ട്ടം. 

ക​ട​ലാ​സി​ല്‍ ടീം ​ഇ​ന്ത്യ വി​ൻ​ഡീ​സി​നെ അ​പേ​ക്ഷി​ച്ച് ഏ​റെ മു​ന്നി​ലാ​ണ്. പ​ക്ഷെ, ഏ​ത് നി​മി​ഷ​വും ക​ത്തി​ക്ക​യ​റു​ന്ന  ക​രീ​ബി​യ​ന്‍ താ​ര​ങ്ങ​ളെ എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ല. ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ കോ​ഹ്‌​ലി​ക്കും പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി​ക്കും ഇ​ക്കാ​ര്യം ന​ന്നാ​യ​റി​യാം. എ​ന്താ​യാ​ലും വൃ​ദ്ധി​മാ​ന്‍ സാ​ഹ, അ​ജി​ൻ‌​ക്യ ര​ഹാ​നെ, ജ​സ്പ്രീ​ത് ബും​റ, ഇ​ഷാ​ന്ത് ശ​ര്‍മ്മ, ആ​ർ. അ​ശ്വി​ന്‍ തു​ട​ങ്ങി​യ​ര്‍ ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ തി​രി​ച്ചെ​ത്തു​മ്പോ​ള്‍ അ​വ​സാ​ന ഇ​ല​വ​നി​ല്‍ ആ​രെ​ല്ലാ​മു​ണ്ടാ​കു​മെ​ന്ന​റി​യാ​ന്‍ ആ​രാ​ധ​ക​ര്‍ക്ക് ആ​കാം​ക്ഷ ഏ​റെ​യാ​ണ്.

 കെ.​എ​ൽ. രാ​ഹു​ലി​നൊ​പ്പം മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ ഓ​പ്പ​ണ​റാ​യി എ​ത്തും. മൂ​ന്നാം ന​മ്പ​റി​ൽ ചേ​തേ​ശ്വ​ര പൂ​ജാ​രെ​യും പി​ന്നാ​ലെ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ക്രീ​സി​ലെ​ത്തും. അ​ഞ്ചം ന​മ്പ​റി​ൽ അ​ജി​ൻ​ക്യ ര​ഹാ​നെ രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് പോ​രാ​ട്ടം. വി​ൻ​ഡീ​സ് എ ​ടീ​മു​മാ​യു​ള്ള മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടി ഫോം ​വീ​ണ്ടെ​ടു​ത്ത​ത് ര​ഹാ​നെ​യു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. പി​ന്നാ​ലെ ഋ​ഷ​ഭ് പ​ന്തും എ​ത്തു​ന്ന​തോ​ടെ ക​രു​ത്തു​റ്റ ബാ​റ്റി​ങ്നി​ര​യെ​യാ​ണ് ടീം ​ഇ​ന്ത്യ ക​ള​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 

 മൂ​ന്ന് പേ​സ​ർ​മാ​രും ര​ണ്ട് സ്പി​ന്ന​ർ​മാ​രു​മാ​യി ക​ളി​ക്കാ​നാ​ണ് മാ​നെ​ജ്മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​മെ​ങ്കി​ൽ അ​വ​സാ​ന ഇ​ല​വ​നി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​ൻ അ​ശ്വി​ൻ- കു​ൽ​ദീ​പ് പോ​രാ​ട്ട​മു​ണ്ടാ​കും. ബൗ​ളി​ങ്ങ് ഓ​ൾ​റൗ​ണ്ട​റു​ടെ സ്ഥാ​ന​ത്ത് ര​വീ​ന്ദ്ര ജ​ഡേ​ജ ക​ളി​ക്കാ​നാ​ണ് സാ​ധ്യ​ത. സ​മ്മ​ര്‍ദ്ദ നി​മി​ഷ​ങ്ങ​ളി​ല്‍ ടീ​മി​നെ ക​ര​ക​യ​റ്റാ​ന്‍ ത​ന്നെ​ക്കൊ​ണ്ടാ​വു​മെ​ന്ന് പ​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ജ​ഡേ​ജ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. സീ​മ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷ​മി​യും ഇ​ശാ​ന്ത് ശ​ർ​മ​യും ജ​സ്പ്രീ​ത് ബും​മ്ര​യും അ​വ​സാ​ന ഇ​ല​വ​നി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. 

മ​റു​വ​ശ​ത്ത് വെ​സ്റ്റ്ഇ​ൻ​ഡീ​സും വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ക​രു​ത്തു​റ്റ യു​വ​നി​ര​യു​മാ​യാ​ണ് അ​വ​ർ എ​ത്തു​ന്ന​ത്. ഷെ​യ് ഹോ​പ്പ്, ജോ​ൺ കാം​പെ​ൽ, ഷി​മോ​റോ​ൺ ഹെ​റ്റ്മെ​യ​ർ എ​ന്നീ യു​വ​താ​ര​ങ്ങ​ളു​ടെ ബാ​റ്റി​ങ് ക​രു​ത്തി​ലാ​ണ് പ്ര​തീ​ക്ഷ. 52 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ള്ള ഡാ​ര​ൻ ബ്രാ​വോ​യാ​ണ് ഏ​റെ പ​രി​ച​യ സ​മ്പ​ത്തു​ള്ള താ​രം. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും ഭാ​ര​മു​ള്ള താ​രം റ​ഖീം കോ​ർ​ൺ​വെ​ല്ലി​ന് അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം ന​ൽ​കു​മോ എ​ന്ന് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്. 

നാ​യ​ക​ൻ ജേ​സ​ൺ ഹോ​ൾ​ഡ​ർ ന​യി​ക്കു​ന്ന ബൗ​ളി​ങ് നി​ര​യും ആ​തി​ഥേ​യ​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ സ​മ്മാ​നി​ക്കു​ന്നു. കെ​മ​ർ റോ​ച്ച്, ഷാ​നോ​ൺ ഗ​ബ്രി​യേ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം സ്പി​ന്ന​റാ​യി റോ​സ്റ്റ​ൺ ചേ​സും എ​ത്തും.  2006 മു​ത​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ ടെ​സ്റ്റ് പ​ര​മ്പ​ര​ക​ളി​ലെ​ന്നും ജ​യി​ച്ച ച​രി​ത്രം മാ​ത്ര​മേ ഇ​ന്ത്യ​യ്ക്ക് പ​റ​യാ​നു​മു​ള്ളൂ. കോ​ഹ്‌​ലി​യും ഈ ​വി​ജ​യ​ശീ​ലം തെ​റ്റി​ക്കി​ല്ലെ​ന്ന് ആ​രാ​ധ​ക​ര്‍ ക​രു​ന്നു. എ​ന്നാ​ല്‍ മു​ഴു​വ​ന്‍ ചി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ത​മ്മി​ല്‍ ക​ളി​ച്ച 96 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ 30 ത​വ​ണ വി​ന്‍ഡീ​സ് ജ​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ ഇ​രു​പ​തു ത​വ​ണ​യും. 46 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ സ​മ​നി​ല​യി​ലും പി​രി​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top