15
September 2019 - 6:01 pm IST

Download Our Mobile App

Flash News
Archives

National

arrest-imminent-now-cbi-team-at-p-chidambaram-s-residency

മതില്‍ ചാടിക്കടന്ന് സിബിഐ സംഘം വസതിയിൽ; ചിദംബരത്തിന്‍റെ അറസ്റ്റ് ഉടന്‍?

Published:21 August 2019

ചിദംബരത്തെ തേടി സിബിഐ സംഘം ഡൽഹിയിലെ ജോർബാഗിലെ വീട്ടിലെത്തി. മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വസതിയിലേക്ക് പ്രവേശിച്ചത്. 

ന്യൂഡല്‍ഹി: ഐ.എൻ.എക്സ്. മീഡിയ അഴിമതിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്‍റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. ചിദംബരത്തെ തേടി സിബിഐ സംഘം ഡൽഹിയിലെ ജോർബാഗിലെ വീട്ടിലെത്തി. മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വസതിയിലേക്ക് പ്രവേശിച്ചത്. 

തികച്ചും നാടകീയമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ചിദംബരത്തെ തേടി സിബിഐ സംഘം കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ച ശേഷം ജോർബാഗിലെ വസതിയിലേക്ക് ചിദംബരം മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. 

തുടർന്നാണ് മതിൽ ചാടിക്കടന്ന് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടുവളപ്പില്‍ കയറിയത്. പിന്നാലെ  എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇ.ഡി) സംഘവും അദ്ദേഹത്തിന്‍റെ വസതിയിലെത്തിയിട്ടുണ്ട്. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനെതിരായി വസതിയുടെ പുറത്ത് പ്രതിഷേധപ്രകടനം നടത്തുന്ന പാർട്ടി അണികളെ നിയന്ത്രിക്കാൻ ഡൽഹി പൊലീസിന്‍റെ വൻ സംഘവും എത്തിച്ചേർന്നിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top