21
September 2019 - 8:14 am IST

Download Our Mobile App

Flash News
Archives

Other news

champions-boat-league

ചാം​പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് 31 മു​ത​ല്‍

Published:21 August 2019

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ദ്യ സി​ബി​എ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. ക​ഴി​ഞ്ഞ 10 ന് ​ആ​രം​ഭി​ക്കാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സി​ബി​എ​ല്ലി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളെ​ല്ലാം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് ഒ​ന്‍പ​തു ടീ​മു​ക​ളാ​ണ് 12 മ​ത്സ​ര​ങ്ങ​ളി​ലാ​യി അ​ണി​നി​ര​ക്കു​ക

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്നു മാ​റ്റി​വ​ച്ച ചാം​പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍) ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ നെ​ഹ്രു ട്രോ​ഫി വ​ള്ളം​ക​ളി​ക്കൊ​പ്പം 31 ന് ​ആ​രം​ഭി​ക്കും. ഐ​പി​എ​ല്‍ മാ​തൃ​ക​യി​ല്‍ കേ​ര​ള​ത്തി​ലെ ചു​ണ്ട​ന്‍ വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്കി സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ സി​ബി​എ​ല്‍ ന​വം​ബ​ര്‍ 23 ന് ​കൊ​ല്ലം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യോ​ടെ സ​മാ​പി​ക്കു​മെ​ന്നും  സ​ഹ​ക​ര​ണ-​ടൂ​റി​സം-​ദേ​വ​സ്വം  മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ദ്യ സി​ബി​എ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. ക​ഴി​ഞ്ഞ 10 ന് ​ആ​രം​ഭി​ക്കാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സി​ബി​എ​ല്ലി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളെ​ല്ലാം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് ഒ​ന്‍പ​തു ടീ​മു​ക​ളാ​ണ് 12 മ​ത്സ​ര​ങ്ങ​ളി​ലാ​യി അ​ണി​നി​ര​ക്കു​ക. 

താ​ഴ​ത്ത​ങ്ങാ​ടി കോ​ട്ട​യം (സെ​പ്റ്റം​ബ​ര്‍ 7), ക​രു​വാ​റ്റ ആ​ല​പ്പു​ഴ (സെ​പ്റ്റം​ബ​ര്‍ 14), പി​റ​വം എ​റ​ണാ​കു​ളം (സെ​പ്റ്റം​ബ​ര്‍ 28), മ​റൈ​ന്‍ ഡ്രൈ​വ്  കൊ​ച്ചി (ഒ​ക്റ്റോ​ബ​ര്‍ 5), കോ​ട്ട​പ്പു​റം തൃ​ശൂ​ര്‍ (ഒ​ക്റ്റോ​ബ​ര്‍ 12), പൊ​ന്നാ​നി മ​ല​പ്പു​റം (ഒ​ക്റ്റോ​ബ​ര്‍ 19), കൈ​ന​ക​രി ആ​ല​പ്പു​ഴ (ഒ​ക്റ്റോ​ബ​ര്‍ 26), പു​ളി​ങ്കു​ന്ന് ആ​ല​പ്പു​ഴ (ന​വം​ബ​ര്‍ 2), കാ​യം​കു​ളം ആ​ല​പ്പു​ഴ (ന​വം​ബ​ര്‍ 9), ക​ല്ല​ട കൊ​ല്ലം (ന​വം​ബ​ര്‍ 16), പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം ക​ളി  കൊ​ല്ലം (ന​വം​ബ​ര്‍ 23) എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ സം​ഗ​മം സെ​പ്റ്റം​ബ​ര്‍ 16 ന് ​കോ​വ​ള​ത്ത് ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര ടൂ​റി​സം സാം​സ്കാ​രി​ക മ​ന്ത്രി പ്ര​ഹ്ളാ​ദ് സി​ങ് പ​ട്ടേ​ലും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും മ​ന്ത്രി.  മ​ണ്‍സൂ​ണ്‍ ടൂ​റി​സ​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന​തി​നും ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍വേ​കു​ന്ന​തി​നും സി​ബി​എ​ല്ലി​ലൂ​ടെ ക​ഴി​യു​മെ​ന്ന് വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. 

സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന 'ഓ​ണം ഉ​ണ്ണാം ഓ​ണ സ​മ്മാ​ന​ങ്ങ​ള്‍ വാ​ങ്ങാം' പ​ദ്ധ​തി​യു​ടെ പ്ര​ച​ര​ണ വീ​ഡി​യോ​യു​ടേ​യും ഓ​ണ്‍ലൈ​ന്‍ ബു​ക്കി​ങ്ങി​ന്‍റെ​യും കൊ​ല്ലം ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റേ​യും പ്ര​കാ​ശ​ന​വും ടൂ​റി​സം മ​ന്ത്രി നി​ര്‍വ​ഹി​ച്ചു. 

മൊ​ത്തം 5.9 കോ​ടി രൂ​പ​യാ​ണ് സി​ബി​എ​ല്ലി​ന്‍റെ സ​മ്മാ​ന​ത്തു​ക. 12 മ​ത്സ​ര​ങ്ങ​ളി​ലേ​യും പോ​യി​ന്‍റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന വി​ജ​യി​ക​ള്‍ക്ക് യ​ഥാ​ക്ര​മം 25 ല​ക്ഷം, 15 ല​ക്ഷം, 10 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ സ​മ്മാ​നം ല​ഭി​ക്കും. ഓ​രോ മ​ത്സ​ര​ത്തി​ലേ​യും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന വി​ജ​യി​ക​ള്‍ക്ക് യ​ഥാ​ക്ര​മം 5 ല​ക്ഷം, 3 ല​ക്ഷം, 1 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ സ​മ്മാ​നം ല​ഭി​ക്കും. ഓ​രോ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന ടീ​മി​ന് നാ​ലു ല​ക്ഷം രൂ​പ വീ​തം ബോ​ണ​സ് ല​ഭി​ക്കും. 

ട്രോ​പ്പി​ക്ക​ല്‍ ടൈ​റ്റ​ന്‍സ് (പ​ള്ളാ​തു​രു​ത്തി ബോ​ട്ട് ക്ല​ബ്), ബാ​ക്ക്വാ​ട്ട​ര്‍ നൈ​റ്റ്സ് (വി​ല്ലെ​ജ് ബോ​ട്ട്ക്ല​ബ്ബ്), ബാ​ക്ക് വാ​ട്ട​ര്‍ നി​ന്‍ജ (ബ്ര​ദേ​ഴ്സ് ബോ​ട്ട് ക്ല​ബ്), ബാ​ക്ക് വാ​ട്ട​ര്‍ വാ​രി​യേ​ഴ്സ് (ടൗ​ണ്‍ ബോ​ട്ട് ക്ല​ബ്ബ്), കോ​സ്റ്റ് ഡോ​മി​നേ​റ്റേ​ഴ്സ് (യു​ണൈ​റ്റ​ഡ് ബോ​ട്ട്ക്ല​ബ്ബ്), മൈ​റ്റി ഓ​ര്‍സ് (എ​ന്‍സി​ഡി​സി), പ്രൈ​ഡ് ചേ​സേ​ഴ്സ് (വേ​മ്പ​നാ​ട് ബോ​ട്ട് ക്ല​ബ്ബ്), റേ​ജി​ങ് റോ​വേ​ഴ്സ് (പൊ​ലീ​സ് ബോ​ട്ട് ക്ല​ബ്ബ്), ത​ണ്ട​ര്‍ ഓ​ര്‍സ് (കെ​ബി​സി/ എ​സ്എ​ഫ്ബി​സി) എ​ന്നി​വ​യാ​ണ് ടീ​മു​ക​ള്‍. ബു​ക്ക് മൈ ​ഷോ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ണ്‍ലൈ​നാ​യി സി​ബി​എ​ല്ലി​ന്‍റെ ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. നൂ​റു രൂ​പ​മു​ത​ല്‍ 3000 രൂ​പ വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ള്‍ എ​ല്ലാ വേ​ദി​ക​ളി​ലും സ​ജ്ജീ​ക​രി​ക്കു​ന്ന  ഇ​രു​പ​തോ​ളം കൗ​ണ്ട​റു​ക​ളി​ലൂ​ടെ ത​ത്സ​മ​യം ല​ഭി​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ട്  മു​ത​ല്‍ അ​ഞ്ചു​വ​രെ​യാ​ണു മേ​ള. 


വാർത്തകൾ

Sign up for Newsletter



top