21
September 2019 - 8:34 am IST

Download Our Mobile App

Flash News
Archives

Kerala

kevin-murder-case

കെ​വി​ന്‍ കൊ​ല​ക്കേ​സി​ല്‍ വി​ധി ഇ​ന്ന്

Published:22 August 2019

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

ആ​റു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ല്‍കി​യി​രു​ന്ന നി​ര്‍ദേ​ശം. എ​ന്നാ​ല്‍ മൂ​ന്നു​മാ​സം കൊ​ണ്ട് സെ​ഷ​ന്‍സ് കോ​ട​തി വി​ചാ​ര​ണ പൂ​ര്‍ത്തി​യാ​ക്കി.

കോ​ട്ട​യം: കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച കെ​വി​ന്‍ കൊ​ല​ക്കേ​സി​ല്‍ വി​ധി ഇ​ന്ന്. ദു​ര​ഭി​മാ​ന​ക്കൊ​ല​യി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ൻ കോ​ട്ട​യം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി ഈ ​മാ​സം 14നു ​വി​ധി പ​റ​യേ​ണ്ടി​യി​രു​ന്ന​ത് ഇ​ന്ന​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.  ആ​റു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ല്‍കി​യി​രു​ന്ന നി​ര്‍ദേ​ശം. എ​ന്നാ​ല്‍ മൂ​ന്നു​മാ​സം കൊ​ണ്ട് സെ​ഷ​ന്‍സ് കോ​ട​തി വി​ചാ​ര​ണ പൂ​ര്‍ത്തി​യാ​ക്കി. കേ​സി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ള്‍ക്കു​മെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യു​ള്ള കു​റ്റ​പ​ത്രം കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി(​നാ​ല്) നേ​ര​ത്തേ അം​ഗീ​ക​രി​ച്ചി​രു​ന്നു. 

മൂ​ന്നു മാ​സം നീ​ണ്ട വി​ചാ​ര​ണ വേ​ള​യി​ല്‍ 113 സാ​ക്ഷി​ക​ളെ കോ​ട​തി വി​സ്ത​രി​ച്ചു. 238 പ്ര​മാ​ണ​ങ്ങ​ളും 55 തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി അം​ഗീ​ക​രി​ച്ചു. കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ​നു ചാ​ക്കോ ഒ​ന്നാം പ്ര​തി​യാ​യ കേ​സി​ല്‍ 14 പ്ര​തി​ക​ളാ​ണു​ള്ള​ത്. നീ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ അ​ഞ്ചാം പ്ര​തി. കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ എ​ന്നി​വ ഉ​ള്‍പ്പെ​ടെ പ​ത്തു വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍ക്ക് മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി ജ​ഡ്ജി എ​സ്. ജ​യ​ച​ന്ദ്ര​നാ​ണ് വി​ധി പ​റ​യു​ന്ന​ത്.

2018 മെ​യ് 27 നാ​ണ് കോ​ട്ട​യം ന​ട്ടാ​ശേ​രി പ്ലാ​ത്ത​റ​യി​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ കെ​വി​ന്‍ പി. ​ജോ​സ​ഫി​നെ (24) മാ​ന്നാ​ന​ത്തെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നും ഒ​ന്നാം പ്ര​തി ഷാ​നു ചാ​ക്കോ​യും സം​ഘ​വും ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. ഷാ​നു​വി​ന്‍റെ സ​ഹോ​ദ​രി നീ​നു​വി​നെ കെ​വി​ന്‍ ര​ജി​സ്റ്റ​ര്‍ വി​വാ​ഹം ചെ​യ്ത​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ദ​ളി​ത് ക്രി​സ്ത്യ​നാ​യ കെ​വി​നു​മാ​യു​ള്ള നീ​നു​വി​ന്‍റെ ബ​ന്ധ​ത്തോ​ട് അ​ച്ഛ​നും സ​ഹോ​ദ​ര​നും ക​ടു​ത്ത എ​തി​ര്‍പ്പാ​യി​രു​ന്നു. ഈ ​പ​ക​യാ​ണ് കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മെ​യ് 28 ന് ​പു​ല​ര്‍ച്ചെ കൊ​ല്ലം ജി​ല്ല​യി​ലെ തെ​ന്മ​ല​യി​ല്‍ ചാ​ലി​യേ​ക്ക​ര പു​ഴ​യി​ൽ​നി​ന്ന് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ര​ക്ഷ​പ്പെ​ടാ​ന്‍ കെ​വി​ന്‍ പു​ഴ​യി​ല്‍ ചാ​ടി മ​രി​ച്ചെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ മു​ക്കി​ക്കൊ​ന്ന​തി​ന് കൃ​ത്യ​മാ​യ ഫൊ​റ​ന്‍സി​ക് തെ​ളി​വു​ക​ള്‍ പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. 

കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ, സ​ഹോ​ദ​ര​ന്‍ ഷാ​നു ചാ​ക്കോ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടെ 14 പേ​രാ​ണു പ്ര​തി​ക​ള്‍. നി​യാ​സ്മോ​ന്‍, ഇ​ഷാ​ന്‍, റി​യാ​സ്, ചാ​ക്കോ, മ​നു മു​ര​ളീ​ധ​ര​ന്‍, ഷെ​ഫി​ന്‍, നി​ഷാ​ദ്, ടി​റ്റു ജെ​റോം, വി​ഷ്ണു, ഫ​സി​ല്‍ ഷെ​രീ​ഫ്, ഷാ​നു ഷാ​ജ​ഹാ​ന്‍, ഷി​നു നാ​സ​ര്‍, റെ​മീ​സ് എ​ന്നി​വ​രാ​ണു മ​റ്റു പ്ര​തി​ക​ള്‍. നി​ല​വി​ല്‍ ഒ​മ്പ​തു​പേ​ർ ജ​യി​ലി​ലും അ​ഞ്ചു​പേ​ര്‍ ജാ​മ്യ​ത്തി​ലു​മാ​ണ്. 

കേ​സി​ന്‍റെ നാ​ൾ​വ​ഴി

2018 മെ​യ് 24: കെ​വി​നൊ​പ്പം ജീ​വി​ക്കാ​ന്‍ നീ​നു വീ​ടു​വി​ട്ടി​റ​ങ്ങി.
മെ​യ് 25: കെ​വി​നോ​ട് ഈ ​ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്‍മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നീ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ ജോ​ണ്‍ കെ​വി​ന്‍റെ പി​താ​വി​ന്‍റെ ന​ട്ടാ​ശേ​രി ച​വി​ട്ടു​വ​രി​യി​ലു​ള്ള വ​ര്‍ക്ക് ഷോ​പ്പി​ലെ​ത്തി.
മെ​യ് 26: കെ​വി​നും നീ​നു​വും വി​വാ​ഹം ക​ഴി​ക്കാ​നു​ള​ള അ​പേ​ക്ഷ ത​യാ​റാ​ക്കി. മ​ക​ളെ ത​ട്ടി​കൊ​ണ്ടു​പോ​യ​താ​യി നീ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.
മെ​യ് 27: കോ​ട്ട​യം മാ​ന്നാ​ന​ത്തെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നും കെ​വി​നെ​യും ബ​ന്ധു അ​നീ​ഷി​നെ​യും നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​നും കൂ​ട്ടു​കാ​രും ചേ​ര്‍ന്ന് ത​ട്ടി​കൊ​ണ്ടു​പോ​യി.
മെ​യ് 28: തെ​ന്മ​ല​യ്ക്ക് 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ചാ​ലി​യേ​ക്ക​ര പു​ഴ​യി​ൽ കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ന്നു ത​ന്നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ല്‍കി.
മെ​യ് 29: കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​നു ചാ​ക്കോ​യും പി​താ​വ് ചാ​ക്കോ​യും ക​ണ്ണൂ​രി​ല്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു 12 പ്ര​തി​ക​ളും പി​ടി​യി​ലാ​യി.
ഓ​ഗ​സ്റ്റ് 21: പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍ ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി. ​സാ​ര​ഥി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം ന​ല്‍കി.
ഒ​ക്റ്റോ​ബ​ര്‍ 06: കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ തു​ട​ങ്ങി.
ന​വം​ബ​ര്‍ 07: ദു​ര​ഭി​മാ​ന​ക്കൊ​ല​യു​ടെ വി​ഭാ​ഗ​ത്തി​ല്‍ വി​ചാ​ര​ണ ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യി.
2019 ജ​നു​വ​രി: പ്രാ​ഥ​മി​ക വാ​ദം തു​ട​ങ്ങി.
മാ​ര്‍ച്ച് 13: ന​ര​ഹ​ത്യ, ത​ട്ടി​കൊ​ണ്ടു​പോ​ക​ല്‍, ഗൂ​ഢാ​ലോ​ച​ന അ​ട​ക്കം 10 വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചു.
ഏ​പ്രി​ല്‍ 24: കോ​ട്ട​യം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങി.
ജൂ​ലൈ 30: വി​ചാ​ര​ണ അ​വ​സാ​നി​ച്ചു.
ഓ​ഗ​സ്റ്റ് 14: ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണോ എ​ന്ന വ്യ​ക്ത വ​രു​ത്താ​ന്‍ കോ​ട​തി വീ​ണ്ടു വാ​ദം കേ​ട്ടു. വി​ധി 22 ലേ​ക്ക് മാ​റ്റി.


വാർത്തകൾ

Sign up for Newsletter



top