21
September 2019 - 8:11 am IST

Download Our Mobile App

Flash News
Archives

National

p-chidambaram-under-arrest

നാ​ട​കീ​യ​ത നി​റ​ഞ്ഞ "ചി​ദം​ബ​ര ദി​നം'

Published:21 August 2019

# പ്ര​ത്യേ​ക ലേ​ഖ​ക​ൻ

അ​വി​ടെ സ്വീ​ക​രി​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. ക​പി​ൽ സി​ബ​ലാ​ണ് അ​ട​ഞ്ഞു​കി​ട​ന്ന ഗേ​റ്റി​നു മു​ന്നി​ൽ ചെ​ന്ന് തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ചി​ദം​ബ​രം കാ​റി​ൽ വീ​ട്ടി​നു​ള്ളി​ലേ​ക്കു ക​ട​ന്നു, ഗേ​റ്റ് അ​ട​ഞ്ഞു. അ​തി​നു ശേ​ഷം പ​ത്തു​മി​നി​റ്റു ക​ഴി​ഞ്ഞാ​ണ് സി​ബി​ഐ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ലി​യ സം​ഘം ആ ​വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. അ​വ​ർ ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഗേ​റ്റ് തു​റ​ന്നി​ല്ല. തു​ട​ർ​ന്ന് സി​ബി​ഐ സം​ഘം മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് വീ​ടി​ന്‍റെ കോം​പൗ​ണ്ടി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. 

ന്യൂ​ഡ​ൽ​ഹി: നി​യ​മ​ത്തി​ന്‍റെ മു​ൻ​പാ​കെ ഹാ​ജ​രാ​കാ​തെ 27 മ​ണി​ക്കൂ​റോ​ളം ര​ഹ​സ്യ സ​ങ്കേ​ത​ത്തി​ൽ ക​ഴി​ഞ്ഞ മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന് ആ​ശ്വാ​സ​ത്തി​നു​ള്ള വ​ഴി തേ​ടി സ​ഹ​പ്ര​വ​ർ​ത്ത​ക​രും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രും നെ​ട്ടോ​ട്ട​മാ​യി​രു​ന്നു . രാ​ത്രി എ​ട്ട​ര​യോ​ടെ ചി​ദം​ബ​രം നാ​ട​കീ​യ​മാ​യി കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി. 

മു​തി​ർ​ന്ന നേ​താ​ക്ക​ളും അ​ഭി​ഭാ​ഷ​ക​രു​മാ​യ ക​പി​ൽ സി​ബ​ൽ, മ​നു അ​ഭി​ഷേ​ക് സി​ങ്‌​വി, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്, സീ​നി​യ​ർ നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ഗു​ലാം ന​ബി ആ​സാ​ദ്, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണു ചി​ദം​ബ​രം അ​വി​ടേ​ക്കു ക​ട​ന്നു​വ​ന്ന് എ​ഴു​തി​ത്ത​യാ​റാ​ക്കി​യ പ്ര​സ്താ​വ​ന വാ​യി​ച്ച​ത്. അ​പ്പോ​ൾ സി​ബി​ഐ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. 

എ​ന്നാ​ൽ, ചി​ദം​ബ​ര​ത്തെ അ​വി​ടെ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ല്ല. അ​ദ്ദേ​ഹം ക​പി​ൽ സി​ബ​ൽ, മ​നു സി​ങ്‌​വി എ​ന്നി​വ​രോ​ടൊ​പ്പം കാ​റി​ൽ സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യി. അ​വി​ടെ സ്വീ​ക​രി​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. ക​പി​ൽ സി​ബ​ലാ​ണ് അ​ട​ഞ്ഞു​കി​ട​ന്ന ഗേ​റ്റി​നു മു​ന്നി​ൽ ചെ​ന്ന് തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ചി​ദം​ബ​രം കാ​റി​ൽ വീ​ട്ടി​നു​ള്ളി​ലേ​ക്കു ക​ട​ന്നു, ഗേ​റ്റ് അ​ട​ഞ്ഞു.

അ​തി​നു ശേ​ഷം പ​ത്തു​മി​നി​റ്റു ക​ഴി​ഞ്ഞാ​ണ് സി​ബി​ഐ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ലി​യ സം​ഘം ആ ​വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. അ​വ​ർ ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഗേ​റ്റ് തു​റ​ന്നി​ല്ല. തു​ട​ർ​ന്ന് സി​ബി​ഐ സം​ഘം മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് വീ​ടി​ന്‍റെ കോം​പൗ​ണ്ടി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു ശേ​ഷം അ​വ​ർ ഗേ​റ്റ് അ​ക​ത്തു നി​ന്നു തു​റ​ന്നു. പി​ന്നാ​ലെ മ​റ്റു സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രും വീ​ടി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ഒ​പ്പം കൂ​ട്ടി.

ന​ട​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​ങ്ങ​നെ: 

രാ​വി​ലെ 6.45: ത​ന്‍റെ ക​ക്ഷി​യാ​യ പി. ​ചി​ദം​ബ​രം സു​പ്രീം കോ​ട​തി​യി​ൽ പ്ര​ത്യേ​കാ​നു​മ​തി ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​തു​വ​രെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്നും ചി​ദം​ബ​ര​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​ർ​ഷ​ദീ​പ് സി​ങ് ഖു​രാ​ന സി​ബി​ഐ​യോ​ട്. സി​ആ​ർ​പി​സി 161 ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് സാ​ധാ​ര​ണ നോ​ട്ടീ​സ് പ​തി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ സി​ബി​ഐ നോ​ട്ടീ​സി​ൽ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഖു​രാ​ന.
10.30: ക​പി​ൽ സി​ബ​ൽ,​ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്,​ വി​വേ​ക് ട​ൻ​ഖ എ​ന്നി​വ​ർ സു​പ്രീം കോ​ട​തി​യി​ൽ.
10.42: കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തു വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റു ചെ​യ്യ​രു​തെ​ന്ന് ജ. ​എ​ൻ. വി. ​ര​മ​ണ​യു​ടെ ബ​ഞ്ച് മു​ൻ​പാ​കെ ക​പി​ൽ സി​ബ​ൽ.
10.43: പ​രാ​തി ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടു​ന്നു​വെ​ന്ന് കോ​ട​തി.
10.50: സി​ജെ​ഐ കോ​ട​തി​യി​ൽ നാ​ട​കീ​യ​ത. അ​യോ​ധ്യാ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കേ​ണ്ട കോ​ട​തി​യി​ൽ ജ​ഡ്ജി​മാ​ർ എ​ത്താ​ൻ വൈ​കു​ന്നു.
10.55: അ​ഞ്ചം​ഗ ബെ​ഞ്ച് സി​റ്റി​ങ് തു​ട​ങ്ങു​ന്നു. ചി​ദം​ബ​ര​ത്തി​ന്‍റെ പ​രാ​തി ആ​രു കേ​ൾ​ക്കു​മെ​ന്നു വ്യ​ക്ത​ത​യി​ല്ല.
11.00: പ​രാ​തി ചീ​ഫ് ജ​സ്റ്റീ​സി​നു മു​ൻ​പാ​കെ​യെ​ന്ന് ജ. ​ര​മ​ണ.
11.25: ചി​ദം​ബ​ര​ത്തി​നെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റി​ന്‍റെ പു​തി​യ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്.
11.45: പ​ക പോ​ക്ക​ലെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ക​ര​ണം.
12.25: ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ തീ​ർ​പ്പ് പാ​ടി​ല്ലെ​ന്നു കാ​ണി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ സി​ബി​ഐ​യു​ടെ കേ​വി​യ​റ്റ് ഹ​ർ​ജി. 
12.27: സു​പ്രീം കോ​ട​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റി​ന്‍റെ കേ​വി​യ​റ്റ്.
2.10: ക​പി​ൽ സി​ബ​ൽ,​ ഇ​ന്ദി​ര ജ​യ്സി​ങ്,​ വി​വേ​ക് ടാ​ൻ​ഖ,​ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് എ​ന്നി​വ​ർ സാ​ധ്യ​ത ആ​രാ​ഞ്ഞ് ജ. ​ര​മ​ണ​യു​ടെ കോ​ട​തി​യി​ൽ.
2.19: പ​രാ​തി​യി​ൽ പി​ഴ​വു​ണ്ടെ​ന്നും അ​തു തി​രു​ത്താ​തെ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി.
2.20: പി​ഴ​വു​ക​ൾ തി​രു​ത്തി​യെ​ന്ന് ര​ജി​സ്ട്രാ​ർ​മാ​ർ അ​റി​യി​ക്കു​ന്നു. പ​രാ​തി ഇ​പ്പോ​ൾ​ത​ന്നെ കേ​ൾ​ക്ക​ണ​മെ​ന്നു സി​ബ​ൽ. ലി​സ്റ്റു ചെ​യ്യാ​തെ കേ​ൾ​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി.
3.50: സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ർ അ​യോ​ധ്യാ കേ​സ് ന​ട​ക്കു​ന്ന ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബ​ഞ്ച് മു​ൻ​പാ​കെ.
4.25: പ​രാ​തി ലി​സ്റ്റു ചെ​യ്ത​താ​യു​ള്ള അ​റി​യി​പ്പ് എ​ത്തു​ന്നി​ല്ല.
4.30: സി​റ്റി​ങ് ക​ഴി​ഞ്ഞ് കോ​ട​തി പി​രി​യു​ന്നു.
4.40: പ​രാ​തി ലി​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു.
4.50: ചി​ദം​ബ​ര​ത്തി​ന്‍റെ​ഹ​ർ​ജി ഏ​ത് ബ​ഞ്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഇ​ന്നു തീ​രു​മാ​നി​ക്കു​മെ​ന്ന് കോ​ട​തി. ആ ​ബെ​ഞ്ച് വെ​ള്ളി​യാ​ഴ്ച കേ​സെ​ടു​ക്കും.
5.20: ചി​ദം​ബ​ര​ത്തി​നു പി​ന്തു​ണ അ​റി​യി​ച്ച് എം.​കെ. സ്റ്റാ​ലി​ൻ. 
6.00: ചി​ദം​ബ​രം തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ബി​ജെ​പി വ​ക്താ​വ് ഷാ​ന​വാ​സ് ഹു​സൈ​ൻ.
6.20: ചി​ദം​ബ​രം രാ​ജ്യം വി​ടാ​തി​രി​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി സി​ബി​ഐ​യു​ടെ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ.
8.15: സി​ബി​ഐ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത്.
8.30: ചി​ദം​ബ​രം ഐ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നാ​ട​കീ​യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. എ​ഴു​തി​ത്ത​യ്യാ​റാ​ക്കി​യ പ്ര​സ്താ​വ​ന മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ വാ​യി​ക്കു​ന്നു.
8.40: ചി​ദം​ബ​രം സ്വ​ന്തം വ​സ​തി​യി​ലേ​ക്ക്. ഒ​പ്പം ക​പി​ൽ സി​ബ​ലും മ​നു സി​ങ്‌​വി​യും. വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ അ​ട​യു​ന്നു.
9.00: സി​ബി​ഐ സം​ഘ​മെ​ത്തി മ​തി​ൽ ചാ​ടി വീ​ട്ടി​നു​ള്ളി​ലേ​ക്ക്.

9.45 : ചി​ദം​ബ​രം സി​ബി​ഐ അറസ്റ്റിൽ


വാർത്തകൾ

Sign up for Newsletter



top