15
September 2019 - 5:51 pm IST

Download Our Mobile App

Flash News
Archives

Mollywood

പ്രളയം, നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നില്ലെന്ന് മോഹൻലാലിന്‍റെ ബ്ലോഗ്

Published:22 August 2019

കേരളം പഴയതുപോലെയായി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നില്ല. ദുരന്തങ്ങൾക്കെതിരെ മുൻകരുതൽ എടുക്കേണ്ടതുണ്ട്. ഒറീസയിലൊക്കെ വിജയിച്ച മുന്നൊരുക്കങ്ങൾ കേരളത്തിലും നടപ്പാക്കാനാകണം. 
പണം പിരിക്കൽ മാത്രമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കൊച്ചി: പ്രളയവുമായി ബന്ധപ്പെട്ട കുറിപ്പുമായി നടൻ മോഹൻലാൽ. തന്‍റെ ബ്ലോഗിലാണ് കേരളത്തിലുണ്ടായ പ്രളയത്തിന്‍റെ കഴിഞ്ഞ വർഷത്തെയും ഈ വർ‌ഷത്തെയും പ്രളയത്തെ താരതമ്യം ചെയ്യുന്നത്. ഒരു വർഷം മുൻപ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകൾ അപഹരിക്കുകയും ജീവിതം തകർക്കുകയും ചെയ്തപ്പോൾ അതൊരു ഒറ്റപ്പെട്ട ദുരന്തമായാണ് നാം കരുതിയതെന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

 

 

പ്രളയത്തിന് ശേഷം വെയിൽ വന്ന് പരന്ന് കഴിഞ്ഞതോടെ നാം എല്ലാം മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങൾ അഴിഞ്ഞു. വീട് തകർന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയിൽ കഴിയുന്നു. തത്ക്കാലം നിർത്തിവച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂർവ്വാധികം ഉറപ്പായി തുടർന്നു. ഉയരങ്ങളിൽ കൂടുതൽ‌ കൃത്രിമ തണ്ണീർത്തടങ്ങളുമുണ്ടായി. രാഷ്ട്രീയക്കാർ, പതിവ് പഴിചാരലുകൾ‌ പുരരാംരംഭിച്ചു.

കേരളം പഴയതുപോലെയായി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നില്ല. ദുരന്തങ്ങൾക്കെതിരെ മുൻകരുതൽ എടുക്കേണ്ടതുണ്ട്. ഒറീസയിലൊക്കെ വിജയിച്ച മുന്നൊരുക്കങ്ങൾ കേരളത്തിലും നടപ്പാക്കാനാകണം. 
പണം പിരിക്കൽ മാത്രമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളെന്ന് തിരിച്ചറിയേണ്ടതുണ്ട്.

മഴപെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാൻ ഓടുന്നതിനേക്കാൾ അതിനുമുൻപ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥലത്ത് നിന്ന് മനുഷ്യരെ മാറ്റാൻ നമുക്ക് സാധിക്കില്ലേയെന്നും മോഹൻ ലാൽ. 

എനിയ്ക്ക് ശേഷം പ്രളയമെന്ന് വിശ്വസിച്ച് ജീവിക്കാൻ മനുഷ്യാനാകില്ല. തനിക്കൊപ്പം പ്രളയമുണ്ടെന്ന് ബോധ്യമുണ്ടാകണം. പ്രതിസന്ധിഘട്ടത്തിൽ നമ്മളാൽ കഴിയുന്നത് പകുത്ത് നൽകാം. കൂടുതൽ വിനയാന്വതരായും സത്യസന്ധരുമാകാമെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ബ്ലോഗ് അവസാനിപ്പിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top