21
September 2019 - 8:16 am IST

Download Our Mobile App

Flash News
Archives

Analysis

yono-app

എ​ടി​എ​മ്മി​നോ​ട് വി​ട​പ​റ​യാ​ന്‍ ഒ​രു​ങ്ങി ബാ​ങ്കു​ക​ള്‍

Published:22 August 2019

ഏ​വ​ര്‍ക്കും എ​ളു​പ്പ​ത്തി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ തു​ട​ങ്ങാ​നും ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നു​മാ​യി അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോം "യോ​നോ'(​യു ഓ​ണ്‍ലി നീ​ഡ് വ​ണ്‍) വ്യാ​പ​ക​മാ​ക്കി​ക്കൊ​ണ്ടാ​വും പു​തി​യ ന​ട​പ​ടി​ക​ള്‍. എ​ടി​എ​മ്മി​ല്‍ നി​ന്നും പ​ണം പി​ന്‍വ​ലി​ക്കാ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബി​ല്ല​ട​യ്ക്കാ​നും പ്ലാ​സ്റ്റി​ക് കാ​ര്‍ഡു​ക​ള്‍ ഒ​ഴി​വാ​ക്കി  "യോ​നോ' സൗ​ക​ര്യം വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

കൊ​ച്ചി: എ​ടി​എം ശൃം​ഖ​ല​ക​ളു​ടെ പ​രി​പാ​ല​ത്തി​ന് കൂ​ടു​ത​ല്‍ പ​ണം ചെ​ല​വാ​കു​ന്ന​തി​നാ​ല്‍ ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ളി​ലേ​ക്ക് നീ​ങ്ങാ​ന്‍ ബാ​ങ്കു​ക​ള്‍ ഒ​രു​ങ്ങു​ന്നു. രാ​ത്രി​കാ​ല എ​ടി​എം ഇ​ട​പാ​ടു​ക​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്ബി​ഐ ത​ന്നെ​യാ​ണ് ഇ​തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്.

ഡെ​ബി​റ്റ് കാ​ര്‍ഡ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍ത്ത​ലാ​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. എ​സ്ബി​ഐ ചെ​യ​ര്‍മാ​ന്‍ ര​ജ​നീ​ഷ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഏ​വ​ര്‍ക്കും എ​ളു​പ്പ​ത്തി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ തു​ട​ങ്ങാ​നും ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നു​മാ​യി അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോം "യോ​നോ'(​യു ഓ​ണ്‍ലി നീ​ഡ് വ​ണ്‍) വ്യാ​പ​ക​മാ​ക്കി​ക്കൊ​ണ്ടാ​വും പു​തി​യ ന​ട​പ​ടി​ക​ള്‍. എ​ടി​എ​മ്മി​ല്‍ നി​ന്നും പ​ണം പി​ന്‍വ​ലി​ക്കാ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബി​ല്ല​ട​യ്ക്കാ​നും പ്ലാ​സ്റ്റി​ക് കാ​ര്‍ഡു​ക​ള്‍ ഒ​ഴി​വാ​ക്കി  "യോ​നോ' സൗ​ക​ര്യം വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ണ​മി​ട​പാ​ടു​ക​ള്‍ക്കാ​യി യോ​നോ ആ​പ്പ് ഉ​പ​യോ​ഗി​ക്കാം. സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത​വ​ര്‍ക്കും യോ​നോ ക്യാ​ഷ് പോ​യി​ന്‍റ്സ് വെ​ബ്സൈ​റ്റ് വ​ഴി പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നാ​കും.

മൂ​ന്ന് കോ​ടി ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ളും 90 കോ​ടി ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ളു​മാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ​യി​ലു​ള്ള​ത്. ഇ​തി​നോ​ട​കം ത​ന്നെ 68,000 യോ​നോ ക്യാ​ഷ് പോ​യി​ന്‍റു​ക​ള്‍ എ​സ്ബി​ഐ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത 18 മാ​സ​ത്തി​ന​കം ഇ​ത് ഒ​രു ദ​ശ​ല​ക്ഷ​മാ​യി വ​ര്‍ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​സ്ബി​ഐ.

യോ​നോ ആ​പ്പ്; എ​ന്ത്, എ​ങ്ങ​നെ‍ ?

ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ അ​തി​ന്‍റെ ല​ക്ഷ്യ​ത്തി​ലെ​ത്തി​യോ ഇ​ല്ല​യോ എ​ന്ന​ത​ല്ല കാ​ര്യം. രാ​ജ്യ​ത്തെ ഒ​ന്നാം​നി​ര ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ 74 ശ​ത​മാ​നം ഇ​ട​പാ​ടും ഡി​ജി​റ്റ​ലാ​യി. അ​ത് 90 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കാ​നു​ള്ള യ​ത്ന​ത്തി​ലാ​ണ് ബാ​ങ്ക്.  കാ​ര്‍ഡി​ല്ലാ​തെ എ​ടി​എം കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് പ​ണ​മെ​ടു​ക്കാ​മെ​ന്ന​തു​ള്‍പ്പെ​ടെ ഒ​ട്ടേ​റെ സൗ​ക​ര്യ​ങ്ങ​ളാ​ണ് യോ​നോ കൊ​ണ്ടു​ള്ള​ത്. ആ ​യോ​നൊ​യെ കൂ​ട്ടു​പി​ടി​ച്ച് ഡെ​ബി​റ്റ് കാ​ര്‍ഡി​നെ പ​റ​ഞ്ഞു​വി​ടാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ബാ​ങ്ക്. അ​തു​കൊ​ണ്ട് യോ​നോ ആ​പ്പ് എ​ന്തെ​ന്ന് ഒ​രി​ക്ക​ല്‍ കൂ​ടി അ​റി​യാം.

സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യി​ല്‍ അ​ക്കൗ​ണ്ടു​ള്ള ആ​ര്‍ക്കും യോ​നോ ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. ഇ​ന്‍റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​വ​ര്‍ക്ക് അ​തി​ന്‍റെ പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ച്ച് യോ​നോ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കാം. ഇ​ന്‍റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത​വ​ര്‍ക്ക് എ​ടി​എം കാ​ര്‍ഡി​ന്‍റെ ന​മ്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ന്‍റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് എ​ടു​ത്ത​ശേ​ഷം യോ​നോ ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. അ​ല്ലാ​ത്ത​വ​ര്‍ യോ​നോ ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​ന്‍ ബാ​ങ്ക് ശാ​ഖ​യി​ലെ​ത്ത​ണം. ഈ ​സേ​വ​ന​ത്തി​നാ​യി എ​ല്ലാ പ്ര​മു​ഖ ശാ​ഖ​ക​ളി​ലും യോ​നോ കൗ​ണ്ട​റു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്.

കാ​ര്‍ഡി​ല്ലാ​തെ എ​ങ്ങ​നെ കാ​ശെ​ടു​ക്കാം

എ​ടി​എം കാ​ര്‍ഡി​ല്ലാ​തെ എ​ടി​എ​മ്മി​ല്‍നി​ന്ന് കാ​ഷ് പി​ന്‍വ​ലി​ക്കാ​വു​ന്ന യോ​നോ കാ​ഷ് എ​ന്ന സേ​വ​നം കേ​ര​ള​ത്തി​ല്‍ 1211 എ​ടി​എ​മ്മു​ക​ളി​ല്‍ ഇ​തു​വ​രെ ന​ല്‍കി​യി​ട്ടു​ണ്ട്. അ​ത് വ​ർ​ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി ആ​യി​ട്ടു​ണ്ട്. അ​തി​നാ​യി ആ​പ്ലി​ക്കേ​ഷ​നി​ല്‍ ക​യ​റി എ​ടു​ക്കേ​ണ്ട പ​ണ​മെ​ത്ര​യെ​ന്ന് കാ​ണി​ക്ക​ണം. അ​പേ​ക്ഷ​ക​ന്‍ സ്വ​യം ആ​റ​ക്ക പാ​സ്‌​വേ​ഡ് യോ​നോ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ത​യാ​റാ​ക്ക​ണം. ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് സെ​ര്‍വ​റി​ല്‍നി​ന്ന് ആ​റ​ക്ക പാ​സ്‌​വേ​ഡ് മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു​ത​രും. ഈ ​ര​ണ്ട് പാ​സ്‌​വേ​ഡും പി​ന്‍ ന​മ്പ​റാ​ക്കി എ​ടി​എ​മ്മി​ല്‍ അ​ടി​ച്ചാ​ല്‍ പ​ണം കി​ട്ടും. ര​ണ്ടു​മ​ണി​ക്കൂ​ര്‍ മാ​ത്ര​മേ പാ​സ്‌​വേ​ഡി​ന് ആ​യു​സു​ണ്ടാ​കൂ. തൊ​ട്ട​ടു​ത്ത് ഈ ​സൗ​ക​ര്യ​മു​ള്ള എ​ടി​എം എ​വി​ടെ​യു​ണ്ടെ​ന്നും ആ​പ്പ് പ​റ​ഞ്ഞു​ത​രും.

സം​ഗ​തി സൂ​പ്പ​ര്‍

യോ​നോ വെ​റും ബാ​ങ്കി​ങ് ആ​പ്പ്  മാ​ത്ര​മ​ല്ല, ലൈ​ഫ് സ്റ്റൈ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് യോ​നോ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ്യൂ​ച്ച​ല്‍ ഫ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പം ന​ട​ത്ത​ല്‍, ഇ​ന്‍ഷു​റ​ന്‍സ് എ​ടു​ക്ക​ല്‍, ഓ​ണ്‍ലൈ​നി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങ​ല്‍ എ​ന്നി​വ അ​നാ​യാ​സ​മാ​യി ന​ട​ത്താം.

ഓ​ഫ​ര്‍ കൈ ​നി​റ​യെ

സാ​ധാ​ര​ണ​യാ​യി കി​ട്ടു​ന്ന  ഓ​ണ്‍ലൈ​ന്‍ ഇ​ള​വു​ക​ളേ​ക്കാ​ള്‍ യോ​നോ​യു​ള്ള​വ​ര്‍ക്ക് പ്ര​ത്യേ​ക ആ​നൂ​കൂ​ല്യ​വു​മു​ണ്ട്. ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര സൈ​റ്റു​ക​ളു​മാ​യി ബാ​ങ്കു​ണ്ടാ​ക്കി​യ പ്ര​ത്യേ​ക ഉ​ട​മ്പ​ടി കാ​ര​ണ​മാ​ണി​ത്. ഭ​ക്ഷ​ണം, സാ​ധ​ന​ങ്ങ​ള്‍, ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്യ​ല്‍, മു​റി ബു​ക്കു​ചെ​യ്യ​ല്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം യോ​നോ​യി​ലൂ​ടെ ചെ​യ്താ​ല്‍ 50 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടു​ണ്ട്. യോ​നോ​യി​ല്‍ ഇ​ത് ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ വേ​റെ ലി​ങ്ക് തേ​ടി​പ്പോ​കേ​ണ്ട​തു​മി​ല്ല. ഐ​ആ​ര്‍സി​ടി​സി വ​ഴി​യു​ള്ള ട്രെ​യി​ന്‍ ടി​ക്ക​റ്റ് ബു​ക്കി​ങ്ങും യോ​നോ​യി​ലൂ​ടെ ന​ട​ത്താം.

അ​പേ​ക്ഷ​യി​ല്ലാ​തെ വാ​യ്പ

ബാ​ങ്കി​ന്‍റെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് യോ​നോ അ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പ്രീ ​അ​പ്രൂ​വ്ഡ് ലോ​ണ്‍ എ​ന്ന അ​പേ​ക്ഷി​യി​ല്ലാ വാ​യ്പ ബാ​ങ്ക് ന​ല്‍കും. എ​ത്ര രൂ​പ​യാ​ണ് പ​ര​മാ​വ​ധി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബാ​ങ്ക് യോ​നോ​യി​ലൂ​ടെ അ​റി​യി​ക്കും. ഇ​തി​ല്‍ എ​ത്ര​രൂ​പ വേ​ണ​മെ​ന്നും എ​ത്ര ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​യ്ക്കു​മെ​ന്നും തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം ക​സ്റ്റ​മേ​ഴ്സി​നു​ണ്ട്. അ​തു പൂ​രി​പ്പി​ച്ച് അ​യ​ച്ചാ​ല്‍ ഉ​ട​ന​ടി തു​ക അ​ക്കൗ​ണ്ടി​ലെ​ത്തും. തി​രി​ച്ച​ട​വു സ​മ​യം കൃ​ത്യ​മാ​യി ആ​പ്പ് അ​റി​യി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. തു​ക മ​റ്റ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും സ്ഥി​ര​നി​ക്ഷേ​പ​ത്തി​ല്‍നി​ന്ന് വാ​യ്പ​യെ​ടു​ക്കു​ന്ന​തി​നു​മെ​ല്ലാം യോ​നോ ആ​പ്പി​ല്‍ കൈ ​അ​മ​ര്‍ത്തി​യാ​ല്‍ മ​തി.


വാർത്തകൾ

Sign up for Newsletter



top