21
September 2019 - 8:14 am IST

Download Our Mobile App

Flash News
Archives

Updates

india-rupees

പ​ണ​മെ​ത്തും, ഗ്രാ​മീ​ണ വി​പ​ണി​ക്ക് നേ​രി​യ ആ​ശ്വാ​സം

Published:22 August 2019

ഓ​ണം ആ​ഘോ​ഷ​ത്തി​ന് ഏ​റ്റ​വും കു​റ​ഞ്ഞ​ത്  5000 രൂ​പ​യു​ടെ പ​ർ​ച്ചേ​സ് ശ​രാ​ശ​രി മ​ല​യാ​ളി ന​ട​ത്തു​ന്നു​ണ്ട്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ ക​ണ​ക്ക​കൂ​ടി കൂ​ട്ടി​യാ​ല്‍ അ​ത് ഇ​ര​ട്ടി​യാ​കും. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ് പ്ര​ള​യ​ത്തി​ന് ശേ​ഷം ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ട്രെ​ന്‍ഡി​ലേ​ക്ക് കേ​ര​ളം എ​ത്തി​യ​ത് ജ​നു​വ​രി​ക്ക് ശേ​ഷ​മാ​യി​രു​ന്നു. സ്‌​കൂ​ള്‍ തു​റ​ക്ക​ലാ​ണ് അ​ന്ന് അ​തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ​ഴ​യി​ല്‍ പാ​ടെ ത​ക​ര്‍ന്ന കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍. സാ​മൂ​ഹ്യ​ക്ഷേ​മ പെ​ന്‍ഷ​ന്‍ വി​ത​ര​ണ​വും, സ്വ​ര്‍ണ​പ​ണ​യ വാ​യ്പ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​വു​മാ​ണ് പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​ത്.

മ​ഴ​യ്ക്ക് ശേ​ഷം ഇ​ട​ത്ത​രം ഗ്രാ​മ​ങ്ങ​ളി​ലെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ച്ച​വ​ടം പ​കു​തി​യാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​ക​ക​ളി​ല്‍ പ​ല സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല. ച​ര​ക്ക് എ​ടു​ത്ത് വ​ച്ചാ​ല്‍ തി​രി​ച്ച​ടി ആ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍.

ഓ​ണം ആ​ഘോ​ഷ​ത്തി​ന് ഏ​റ്റ​വും കു​റ​ഞ്ഞ​ത്  5000 രൂ​പ​യു​ടെ പ​ർ​ച്ചേ​സ് ശ​രാ​ശ​രി മ​ല​യാ​ളി ന​ട​ത്തു​ന്നു​ണ്ട്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ ക​ണ​ക്ക​കൂ​ടി കൂ​ട്ടി​യാ​ല്‍ അ​ത് ഇ​ര​ട്ടി​യാ​കും. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ് പ്ര​ള​യ​ത്തി​ന് ശേ​ഷം ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ട്രെ​ന്‍ഡി​ലേ​ക്ക് കേ​ര​ളം എ​ത്തി​യ​ത് ജ​നു​വ​രി​ക്ക് ശേ​ഷ​മാ​യി​രു​ന്നു. സ്‌​കൂ​ള്‍ തു​റ​ക്ക​ലാ​ണ് അ​ന്ന് അ​തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ഓ​ണ​ത്തി​ന് പ​ഴ​യ​രീ​യി​ല്‍ വീ​ണ്ടും ഗ്രാ​മീ​ണ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് അ​ര​ങ്ങ് ഒ​രു​ങ്ങി​യ​പ്പോ​ഴാ​ണ് ക​ന​ത്ത മ​ഴ വ​ന്ന​ത്. ക​ണ്‍സ്യൂ​മ​ര്‍ ലോ​ണു​ക​ള്‍ ന​ഗ​ര​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ര്‍ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ചെ​റു​കി​ട​ക്കാ​ര്‍ക്ക് വേ​ണ്ട പ്ര​യോ​ജ​നം ന​ല്‍കി​യി​രു​ന്നി​ല്ല. 

4 ശ​ത​മാ​നം പ​ലി​ശ​യ്ക്കു​ള്ള സ്വ​ര്‍ണ​പ്പ​ണ​യ കൃ​ഷി​വാ​യ്പ നി​ര്‍ത്ത​ലാ​ക്കാ​ന്‍ റി​സ​ര്‍വ് ബാ​ങ്കി​ല്‍നി​ന്നു രേ​ഖാ​മൂ​ല​മു​ള്ള നി​ര്‍ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്‌​സ് സ​മി​തി (എ​സ്എ​ല്‍ബി​സി) ചെ​യ​ര്‍മാ​ന്‍ ആ​ര്‍.​എ. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ വീ​ണ്ടും പ​ണം എ​ത്തു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണി​വ​ര്‍. ക​ര്‍ഷ​ക​ര്‍ക്കു 4 ശ​ത​മാ​നം പ​ലി​ശ​യ്ക്കു 3 ല​ക്ഷം രൂ​പ വ​രെ​യും മ​റ്റു​ള്ള​വ​ര്‍ക്ക് 9 ശ​ത​മാ​നം പ​ലി​ശ​യ്ക്കു പ​രി​ധി​യി​ല്ലാ​തെ​യും വാ​യ്പ​യെ​ടു​ക്കാ​നും നി​ല​വി​ലു​ള്ള​വ പു​തു​ക്കാ​നും ത​ട​സ​മി​ല്ല. ഓ​ട്ടൊ​മൊ​ബൈ​ല്‍ രം​ഗ​ത്തെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ വാ​യ്പ​ക​ള്‍ ആ ​മേ​ഖ​ല നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് പു​നഃ​ക്ര​മീ​ക​രി​ക്കാ​നും പു​തി​യ വാ​യ്പ​ക​ളാ​ക്കി മാ​റ്റാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മാ​ര്‍ച്ച് 20 വ​രെ​യു​ള്ള വാ​യ്പ​ക​ളാ​കും പ​രി​ഗ​ണി​ക്കു​ക. ഇ​തും ഓ​ണ​വി​പ​ണി​ക്ക് ഗു​ണ​മാ​വും. അ​തി​നു പു​റ​മെ​യാ​ണ് സാ​മൂ​ഹ്യ​ക്ഷേ​മ പെ​ന്‍ഷ​ന്‍ എ​ത്തു​ന്ന​ത്.

ഓ​ണ​ത്തി​നു​മു​മ്പ് സം​സ്ഥാ​ന​ത്തെ 53.04 ല​ക്ഷം പേ​ര്‍ക്ക് ക്ഷേ​മ പെ​ന്‍ഷ​ന്‍ ല​ഭ്യ​മാ​ക്കും. മെ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ സാ​മൂ​ഹ്യ സു​ര​ക്ഷാ ക്ഷേ​മ​നി​ധി പെ​ന്‍ഷ​നു​ക​ളു​ടെ വി​ത​ര​ണം ശ​നി​യാ​ഴ്ച തു​ട​ങ്ങും. കു​റ​ഞ്ഞ​ത് 3600 രൂ​പ വീ​തം ല​ഭി​ക്കും. ഇ​തു​വ​ഴി 1941.17 കോ​ടി രൂ​പ​യാ​ണ് എ​ത്തു​ക.  ക്ഷേ​മ​നി​ധി പെ​ന്‍ഷ​ന്‍ തു​ക കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍ഷ​ന്‍ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി വ​ഴി​യാ​ണ്  ല​ഭ്യ​മാ​ക്കു​ക. 53,04,092 പേ​ര്‍ക്കാ​ണ് പെ​ന്‍ഷ​ന്‍ അ​ര്‍ഹ​ത. 46,47, 616 പേ​ര്‍ക്കാ​ണ് സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍ഷ​ന്‍. ഇ​തി​ല്‍ 24,27,716 പേ​ര്‍ക്കു​ള്ള 892.89 കോ​ടി​രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടു​വ​ഴി ന​ല്‍കും. 22,19,900 പേ​ര്‍ക്ക് 823.58 കോ​ടി​രൂ​പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍വ​ഴി നേ​രി​ട്ട് വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കും.  ഈ ​പ​ണ​ത്തി​ന്‍റെ പ​കു​തി​ലേ​റ​യും ഗ്രാ​മീ​ണ വി​പ​ണി​യി​ലേ​ക്കാ​ണ് എ​ത്തി​ച്ചേ​രു​ക.


വാർത്തകൾ

Sign up for Newsletter



top