21
September 2019 - 8:16 am IST

Download Our Mobile App

Flash News
Archives

Religious

mavelinadu-lord-vishnu

വി​ഷ്ണു​പാ​ദ​ത്തി​ൽ നി​ന്ന് ഉ​ദ്ഭ​വി​ച്ച ഗം​ഗ

Published:23 August 2019

# നി​ർ​മ​ൽ എ​ഴു​ത്ത​ച്ഛ​ൻ

ഗം​ഗ​യെ ആ​ശ്ര​യി​ച്ച് എ​ത്ര​യോ പേ​ര്‍ ജീ​വി​ക്കു​ന്നു. എ​ന്നാ​ല്‍ ഗം​ഗ​യി​ല്‍ ഇ​ന്ന് 25 ശ​ത​മാ​നം ജ​ലം മാ​ത്ര​മേ ഉ​ള്ളൂ. ഫാ​ക്റ്റ​റി​യി​ല്‍നി​ന്നും മ​റ്റു​മു​ള്ള മാ​ലി​ന്യം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഗം​ഗ​യു​ടെ ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ കു​ടി​ക്കു​ന്ന​തു​പോ​ലും മ​ലി​ന ജ​ല​മാ​ണ്

മ​ലി​ന​മാ​കു​ന്ന പു​ഴ​ക​ളെ​ക്കു​റി​ച്ചു ക​വി​ത​യും സാ​ഹി​ത്യ​വും ര​ചി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ അ​ധി​ക​മാ​രും അ​റി​യാ​ത്ത ഒ​രു ഓ​ണ​ക്ക​ഥ​യു​ണ്ട്. അ​ത് കേ​ര​ള​ത്തി​ലി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത. സാ​ക്ഷാ​ൽ ഗം​ഗ​യെ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ​ത്. ഗം​ഗ​യെ ആ​ശ്ര​യി​ച്ച് എ​ത്ര​യോ പേ​ര്‍ ജീ​വി​ക്കു​ന്നു. എ​ന്നാ​ല്‍ ഗം​ഗ​യി​ല്‍ ഇ​ന്ന് 25 ശ​ത​മാ​നം ജ​ലം മാ​ത്ര​മേ ഉ​ള്ളൂ. ഫാ​ക്റ്റ​റി​യി​ല്‍നി​ന്നും മ​റ്റു​മു​ള്ള മാ​ലി​ന്യം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഗം​ഗ​യു​ടെ ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ കു​ടി​ക്കു​ന്ന​തു​പോ​ലും മ​ലി​ന ജ​ല​മാ​ണ്. ന​മാ​മി ഗം​ഗെ പ​ദ്ധ​തി​ക്ക് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം 100 കോ​ടി രൂ​പ കൈ​മാ​റി​യ​തും ഗം​ഗ​യെ സം​ര​ക്ഷി​ക്കാം എ​ന്ന പു​തി​യ മു​ദ്രാ​വാ​ക്യ​വും ഈ ​ഓ​ണ​ക്കാ​ല​ത്തെ ഓ​ർ​മ പു​തു​ക്ക​ലാ​വ​ട്ടെ.

അ​ഗ്നി​പു​രാ​ണ​ത്തി​ൽ ഗം​ഗ​യു​ടെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തി​ങ്ങ​നെ:  മ​ഹാ​ബ​ലി​യെ പാ​താ​ള​ത്തി​ലാ​ക്കാ​ൻ വി​ഷ്ണു വാ​മ​ന​രൂ​പം കൈ​ക്കൊ​ണ്ട് ആ​ദ്യ​ത്തെ അ​ടി അ​ള​ക്കു​വാ​ൻ പൊ​ക്കി​യ വ​ല​തു​കാ​ൽ ബ്ര​ഹ്മ​ദേ​വ​ൻ ത​ന്‍റെ ക​മ​ണ്ഡ​ലു​വി​ലെ ജ​ലം​കൊ​ണ്ട് ക​ഴു​കി​യ​ത്രെ. ആ ​പാ​ദ​തീ​ർ​ഥ​മാ​ണ് ആ​കാ​ശ​ഗം​ഗ​യാ​യി പ​രി​ണ​മി​ച്ച​ത്. വി​ഷ്ണു​പാ​ദ​ത്തി​ൽ നി​ന്നാ​ണ് ഗം​ഗ ഉ​ത്ഭ​വി​ച്ച​തെ​ന്ന​ത് കു​റ​ച്ചു​പേ​ർ​ക്കെ​ങ്കി​ലും  പു​തി​യ അ​റി​വാ​യി​രി​ക്കും.

അ​ങ്ങ​നെ  ആ​കാ​ശ​ഗം​ഗ  വാ​ന​മ​ണ്ഡ​ല​ത്തി​ൽ ഒ​ഴു​കി​യെ​ത്തു​മ്പോ​ഴാ​ണ്  ഭ​ഗീ​ര​ഥ​ൻ  പൂ​ർ​വി​ക​രാ​യ സാ​ഗ​ര​പു​ത്ര​ന്മാ​രു​ടെ മോ​ക്ഷ​ത്തി​നാ​യി ത​പം ചെ​യ്യു​ന്ന​ത്.  ഗം​ഗ വേ​ണ​മ​ത്രേ പാ​താ​ള​ത്തി​ലു​ള്ള അ​വ​ർ​ക്ക് മോ​ക്ഷം ന​ൽ​കേ​ണ്ട​ത്.  ഗം​ഗ​യെ പാ​താ​ള​ത്തി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന് ഭ​ഗീ​ര​ഥ​ൻ ബ്ര​ഹ്മാ​വി​നോ​ട് അ​പേ​ക്ഷി​ച്ചു. ഗം​ഗ​യെ പാ​ത​ള​ത്തി​ലേ​ക്ക​യ​യ്ക്കാ​മെ​ന്ന് ബ്ര​ഹ്മാ​വ് സ​മ്മ​തി​ച്ചു.  സാ​ഗ​ര​പു​ത്ര​ന്മാ​രു​ടെ പാ​പം ഏ​റ്റു​വാ​ങ്ങി അ​വ​ർ​ക്ക് മോ​ക്ഷം ന​ൽ​കി സ്വ​യം പാ​പ​നാ​ശി​നി​യാ​യി തീ​രു​വാ​നു​ള്ള  നി​യോ​ഗം ഗം​ഗ​യ്ക്കു​ണ്ടാ​യ​ത് അ​ങ്ങ​നെ​യാ​ണ്. ഇ​ന്നും മ​നു​ഷ്യ​കു​ലം പാ​പ​മോ​ച​ന​ത്തി​നാ​യി ഗം​ഗ​യു​ടെ ക​ര​യി​ൽ ബ​ലി​യ​ർ​പ്പി​ക്കു​ന്നു.

ഗം​ഗ​യെ ഒ​റ്റ​യ്ക്ക്  പാ​താ​ള​ത്തി​ല​യ്ക്കാ​ൻ സ​ര​സ്വ​തി​യും മ​ഹാ​ല​ക്ഷ്മി​യും വി​മു​ഖ​ത കാ​ട്ടി. ഒ​ടു​വി​ൽ അ​വ​ർ ഇ​രു​വ​രോ​ടും സ​ഹോ​ദ​രി​ക്ക് തു​ണ​യാ​യി പൊ​യ്ക്കൊ​ള്ളു​വാ​ൻ മ​ഹാ​വി​ഷ്ണു നി​ർ​ദേ​ശി​ച്ചു. അ​ങ്ങ​നെ മൂ​ന്നു​പേ​രും ഭ​ഗീ​ര​ഥ​നെ പി​ന്തു​ട​ർ​ന്ന് പാ​താ​ള​ത്തി​ലേ​ക്ക് യാ​ത്ര​യാ​കാ​ൻ തീ​രു​മാ​നി​ച്ചു. ആ​ദ്യം ഭൂ​മി​യി​ൽ എ​ത്തി​യി​ട്ടു​വേ​ണം പാ​താ​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​വാ​ൻ. ഭൂ​മി​യി​ൽ പ​തി​ക്കാ​ൻ ത​യാ​റെ​ടു​ത്ത ഗം​ഗ​യ്ക്ക് ഒ​രു സം​ശ​യം.. ത​ന്‍റെ ഭാ​രം ഭൂ​മി​ദേ​വി താ​ങ്ങു​മോ?

ഭ​ഗീ​ര​ഥ​നും അ​തി​നു ഉ​ത്ത​ര​മി​ല്ലാ​യി​രു​ന്നു.​ഒ​ടു​വി​ൽ ഗം​ഗ ത​ന്നെ പോം ​വ​ഴി നി​ർ​ദേ​ശി​ച്ചു. ഭ​ഗ​വാ​ൻ ശ്രീ​പ​ര​മേ​ശ്വ​ര​ന​ല്ലാ​തെ മ​റ്റാ​ർ​ക്കും ത​ന്നെ വ​ഹി​ക്കാ​നു​ള​ള ശ​ക്തി​യി​ല്ല. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യൂ ഭൂ​മി​യി​ലെ​ക്ക് പ​തി​ക്കു​ന്ന ത​ന്നെ വ​ഹി​ക്കു​വാ​ൻ. ഭ​ഗീ​ര​ഥ​ൻ മ​ഹേ​ശ്വ​ര​നോ​ട് കാ​ര്യം ഉ​ണ​ർ​ത്തി​ച്ചു. ശി​വ​ൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.അ​പ്പോ​ൾ ഗം​ഗ​യ്ക്കൊ​രു കു​സൃ​തി തോ​ന്നി. ത​ന്‍റെ  ശ​ക്തി ശി​വ​നെ  ഒ​ന്ന​റി​യി​ച്ചു ക​ള​യാം. ഗം​ഗ  സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് ഒ​റ്റ​ച്ചാ​ട്ടം ശി​വ​ന്‍റെ  ശി​ര​സി​ലേ​ക്ക്. പ​ക്ഷേ സം​ഭ​വി​ച്ച​ത് മ​റ്റൊ​ന്നാ​ണ്. ശി​വ​ൻ ഗം​ഗ​യെ ത​ന്‍റെ  ജ​ഡ​യി​ൽ കു​രു​ക്കി​യി​ട്ടു. ശി​വ​ന് ക​പ​ർ​ദ്ദം എ​ന്നു പേ​രു​ള്ള  ചു​വ​ന്ന ജ​ട​യു​ണ്ട്‌.  തെ​റ്റു മ​ന​സ്സി​ലാ​ക്കി​യ ഗം​ഗ ശി​വ​നോ​ട് മാ​പ്പു​പ​റ​ഞ്ഞു. സം​പ്രീ​ത​നാ​യ പ​ര​മ​ശി​വ​ൻ  ജ​ട​യൊ​ന്നു കു​ട​ഞ്ഞു. അ​തോ​ടെ ഗം​ഗ  ഏ​ഴി​ട​ത്തു പ​തി​ച്ചു. ഭ​ഗീ​ര​ഥ​നു പി​ന്നാ​ലെ ഒ​ഴു​കി​യൊ​ഴു​കി പാ​ത​ള​ത്തി​ലെ​ത്തി സാ​ഗ​ര​പു​ത്ര​ന്മാ​ർ​ക്ക് മോ​ക്ഷം ചൊ​രി​ഞ്ഞു.
 


വാർത്തകൾ

Sign up for Newsletter



top