21
September 2019 - 8:11 am IST

Download Our Mobile App

Flash News
Archives

Gulf

cool-paving-pilot-road-project-in-qatar

ചൂട് കുറയ്ക്കാന്‍ റോഡ് നീല നിറത്തിലേക്ക് മാറ്റി ഖത്തറിന്‍റെ പരീക്ഷണം

Published:22 August 2019

നീല നിറത്തിലുള്ള റോഡുകൾ താപനില 15-20 ഡിഗ്രി വരെ കുറയ്ക്കുന്നമെന്ന പഠനത്തിന്‍റെ ചുവടുപിടിച്ചാണ് നീക്കം.

ദോഹ: ചൂട് കുറയ്ക്കാൻ കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റി ഖത്തർ പൊതുമരാമത്ത് വകുപ്പ്. നീല നിറത്തിലുള്ള റോഡുകൾ താപനില 15-20 ഡിഗ്രി വരെ കുറയ്ക്കുന്നമെന്ന പഠനത്തിന്‍റെ ചുവടുപിടിച്ചാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ ദോഹയിലെ അബ്ദുള്ള ബിൻ ജാസ്മിൻ സ്ട്രീറ്റിലെ 200 മീറ്റർ റോഡാണ് നീല നിറത്തിലേക്ക് മാറ്റിയത്. 

18 മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രമുഖ ജാപ്പനീസ് കമ്പനിയുമായി ഒത്തുച്ചേർന്നാണ് പുതിയ പരീക്ഷണം. റോഡിന്‍റെ താപനില അളക്കാനുള്ള സെൻസറുകളും ഈ നീല റോഡുകളിലുണ്ട്. പരീക്ഷണം വിജയകരമായാൽ ഖത്തറിലെ മറ്റ് പ്രധാന റോഡുകളും നീല നിറത്തിലേക്ക് മാറ്റും. 


വാർത്തകൾ

Sign up for Newsletter



top