Flash News
Archives

Comment

 കോട്ടയത്തെ ആനന്ദ് തിയെറ്ററിലെ ദുരന്താനുഭവം തുറന്നുപറഞ്ഞ് എഴുത്തുകാരി ശാരദക്കുട്ടി

കോട്ടയത്തെ ആനന്ദ് തിയെറ്ററിലെ ദുരന്താനുഭവം തുറന്നുപറഞ്ഞ് എഴുത്തുകാരി ശാരദക്കുട്ടി

Published:13 May 2018

 കൂട്ടുകാരികള്‍ക്കൊപ്പം സിനിമ കാണാന്‍ പോയപ്പോള്‍ കോട്ടയത്തെ ആനന്ദ് തിയെറ്ററില്‍ വച്ചാണ് ഒരു സംഘം പുരുഷന്‍മാരുടെ ശല്യമുണ്ടായത്. ശല്യം സഹിക്ക വയ്യാതായപ്പോള്‍ തിയെറ്റര്‍ മാനെജരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ മാനെജരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. തങ്ങളെ തെറ്റുകാരികളെന്ന രീതിയിലാണ്

തിയെറ്ററുകളിൽ സുരക്ഷ ക്യാമറകളൊന്നും ഇല്ലാതിരുന്ന കാലത്ത് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രം കാണാൻ പോയപ്പോൾ തനിക്കും കൂട്ടുകാരികൾക്കും നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി പ്രൊഫ. എസ്. ശാരാദക്കുട്ടി. എടപ്പാളിൽ സിനിമ തിയെറ്ററിനുള്ളിൽ പത്തു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം വാർത്തകളിൽ നിറഞ്ഞതോടെയാണ് തന്‍റെ ദുരനുഭവം ശാരദക്കുട്ടി ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറയുന്നത്.  തിയെറ്ററുകളില്‍ സ്ത്രീകള്‍ക്ക് നേരേ ഇത്തരം അക്രമങ്ങള്‍ നടക്കുന്നത് ആദ്യമല്ലെന്നും താനും അതിന് ഇരയായിട്ടുണ്ടെന്നുമാണ് ശാരദക്കുട്ടി പറഞ്ഞത്.


   

കൂട്ടുകാരികള്‍ക്കൊപ്പം സിനിമ കാണാന്‍ പോയപ്പോള്‍ കോട്ടയത്തെ ആനന്ദ് തിയെറ്ററില്‍ വച്ചാണ് ഒരു സംഘം പുരുഷന്‍മാരുടെ ശല്യമുണ്ടായത്. ശല്യം സഹിക്ക വയ്യാതായപ്പോള്‍ തിയെറ്റര്‍ മാനെജരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ മാനെജരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. തങ്ങളെ തെറ്റുകാരികളെന്ന രീതിയിലാണ് അന്ന് പലരും വിലയിരുത്തിയത്. രണ്ടരമണിക്കൂര്‍ എങ്ങനെയൊക്കെയോ തള്ളിനീക്കി തിയെറ്ററില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു. ആ സംഘത്തിന്‍റെ കണ്ണിലപ്പെടാതിരിക്കാന്‍ തങ്ങള്‍ ഇടവഴിയോടിയെന്നും അപ്പോഴാണ് അവന്‍മാരുടെ ക്രൂരത കണ്ടത്. സുഹൃത്തുക്കളില്‍ ഒരാളുടെ മുടി ബ്ലേഡ് കൊണ്ട് മുറിച്ചിരിക്കുന്നു. മറ്റൊരു സുഹൃത്തിന്‍റെ പാവാടയില്‍ മുറുക്കി തുപ്പിയിരിക്കുന്നു.

 

    ഇന്നും കാറ്റത്തെ കിളിക്കൂട് സിനിമ കാണുമ്പോള്‍ ആ സംഭവം തന്നെ വേട്ടയാടുന്നുവെന്നും ജീവിതത്തില്‍ വലിയ ആഘാതമാണ് ആ തിയെറ്ററില്‍ നിന്നും തനിക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായതെന്നും ശാരദക്കുട്ടി പറയുന്നു. അതോടൊപ്പം എടപ്പാളിലെ തിയെറ്റര്‍ ഉടമയോട് ബഹുമാനം തോന്നുന്നുവെന്നും കൃത്യസമയത്ത് ഇടപെട്ടതിനും പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കാണിച്ച സാമുഹിക പ്രതിബദ്ധത ഇന്ന് പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേർത്തു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top