21
September 2019 - 8:32 am IST

Download Our Mobile App

Flash News
Archives

Crime

western-blind-snake-smuggling-case-police-arrest-four-including-women

ഇരുതലപ്പാമ്പിനെ വിൽക്കാൻ ശ്രമം; സ്ത്രീകൾ ഉൾപ്പടെ നാലു പേർ പിടിയിൽ

Published:23 August 2019

കൊല്ലം നിലമേലിലെ ഒരു വീട്ടില്‍ വച്ചാണ് സംഘം വനംവകുപ്പിന്‍റെ പിടിയിലായത്. കിളിമാനൂർ സ്വദേശി സിന്ധു, നിലമേല്‍ സ്വദേശിനി സജീന, കല്ലമ്പലം സ്വദേശി അജീബ്, പത്തനംതിട്ട സ്വദേശി അർഷാദ് എന്നിവരാണ് പിടിലായത്.

കൊല്ലം: ഇരുതലപ്പാമ്പിനെ (ഇരുതലമൂരി) വിൽക്കാൻ ശ്രമിക്കുന്നതിനിടയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ നാലു പേർപിടിയില്‍. കൊല്ലം നിലമേലിലെ ഒരു വീട്ടില്‍ വച്ചാണ് സംഘം വനംവകുപ്പിന്‍റെ പിടിയിലായത്. കിളിമാനൂർ സ്വദേശി സിന്ധു, നിലമേല്‍ സ്വദേശിനി സജീന, കല്ലമ്പലം സ്വദേശി അജീബ്, പത്തനംതിട്ട സ്വദേശി അർഷാദ് എന്നിവരാണ് പിടിലായത്. ഇവരില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപയും സ്വർണവും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അഞ്ചല്‍ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 

ഇരുതലമൂരി

പെരുമ്പാമ്പിനോടും അണലിയോടും ഒറ്റനോട്ടത്തിൽ സാദൃശ്യമുള്ള ഈ പാമ്പ്  ചുവന്ന മണ്ണൂലി, ഇരുതലപ്പാമ്പ് എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. തലയും വാലും കാഴ്ചയിൽ ഒരുപോലെയാണ്. ശരീരത്തിനു മറ്റു പാമ്പുകളെപ്പോലെ തിളക്കമില്ല. തലയേതാണ് വാലേതാണ് എന്ന് സംശയം തോന്നുന്നതിനാൽ ഇരുതലമൂരിയെന്ന് അറിയപ്പെടുന്നു.  മലേഷ്യ പോലുള്ള സ്ഥലങ്ങളിൽ ഈ ജീവിക്ക് ധാരാളം ആവശ്യക്കാരുണ്ട്. എയ്ഡ്സ് രോഗത്തിനുവരെ മരുന്നാണെന്ന വാദമുൾപ്പടെ പലതരം തട്ടിപ്പുകളാണ് അരങ്ങേറുന്നത്. വിദേശികളും സ്വദേശികളും ഈ തട്ടിപ്പിൽ കുരുങ്ങി പണം കളയാനെത്തുന്നുണ്ട്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ നാല് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന അപൂർവ ജീവജാലങ്ങളുടെ പട്ടികയിൽ പെടുന്നതാണ് ഇരുതലമൂരി.


വാർത്തകൾ

Sign up for Newsletter



top