21
September 2019 - 9:00 am IST

Download Our Mobile App

Flash News
Archives

Football

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍

Published:23 August 2019

ഒക്റ്റോബര്‍ 20-ന് വൈകുന്നേരം 7.30-ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും.  

ന്യൂഡല്‍ഹി: ഐഎസ്എല്ലിന്‍റെ അടുത്ത സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും.  ഒക്റ്റോബര്‍ 20-ന് വൈകുന്നേരം 7.30-ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും.  

21-ന് ചാംപ്യന്മാമാരായ ബംഗളൂരു എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് മത്സരം. കൊച്ചിയില്‍ ഒക്റ്റോബര്‍ 24-നാണ് അടുത്ത മത്സരം. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ തന്നെയായിരുന്നു ഉദ്ഘാടന മത്സരം.

ലീഗ് ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുന്നത്. ഒക്റ്റോബര്‍ 20-ന് മത്സരം തുടങ്ങുമെങ്കിലും നവംബര്‍ 10 മുതല്‍ 22 വരെ മത്സരങ്ങളുണ്ടായിരിക്കില്ല. ഈ സമയത്ത് അന്താരാഷ്ട്ര മത്സരങ്ങയുള്ള ഇടവേളയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 23-ന് ലീഗ്ഘട്ട മത്സരങ്ങള്‍ സമാപിക്കുക. ഫ്രെബുവരി 23-നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ലീഗ് മത്സരം നടക്കുക.


വാർത്തകൾ

Sign up for Newsletter



top