21
September 2019 - 8:52 am IST

Download Our Mobile App

Flash News
Archives

Cricket

ഇംഗ്ലണ്ടിനെ 67 റണ്‍സിന് പുറത്താക്കി ഓസ്‌ട്രേലിയ

Published:23 August 2019

മൂന്നാം ആഷസ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സെല്‍വുഡിന്‍റെ പേസ് ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ തകർന്നടിയുകയായിരുമറന്നു. ഇതോടെ ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് 112 റണ്‍സ് ലീഡ് സ്വന്തമായി. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 179 റണ്‍സിന് പുറത്തായിരുന്നു.

ലീഡ്‌സ്:  ഇംഗ്ലണ്ടിനെ 67 റണ്‍സിന് പുറത്താക്കി ഓസ്‌ട്രേലിയ. മൂന്നാം ആഷസ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സെല്‍വുഡിന്‍റെ പേസ് ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ തകർന്നടിയുകയായിരുമറന്നു. ഇതോടെ ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് 112 റണ്‍സ് ലീഡ് സ്വന്തമായി. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 179 റണ്‍സിന് പുറത്തായിരുന്നു.
  
12 റണ്‍സെടുത്ത ജോ ഡെന്‍ലി മാത്രമാണ് ഇംഗ്ലണ്ടിനായി രണ്ടക്കം നേടിയത്. ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍  ഒരു ഘട്ടത്തില്‍ പോലും  ഇംഗ്ലണ്ടിനായില്ല. ജേസണ്‍ റോയ് ഒമ്പത് റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ട് അക്കൗണ്ട് തുറക്കാനാകാതെ പുറത്തുപോയി.

റോറി ബേണ്‍സ് (9), ജെ ഡെന്‍ലി (12), ബെന്‍ സ്റ്റോക്ക്സ് (8), ജോഫ്ര ആര്‍ച്ചര്‍ (7), ജോസ് ബട്‌ലര്‍ (5), ക്രിസ് വോക്‌സ് (5), ജോണി ബെയര്‍സ്റ്റോ (4),  ജാക്ക് ലീച്ച് (1) എന്നിങ്ങനെയാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാർക്ക് നേടാനായത്. നാല് റണ്‍സോടെ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താകാതെ നിന്നു.

ഓസീസ് നിരയില്‍ ജോഷ് ഹെയ്സല്‍വുഡിന്‍റെ മികവിലാണ് ഓസ്ട്രേലിയ മുന്നേറിയത്.  12.5 ഓവറില്‍ ഹെയ്‌സെല്‍വുഡ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് മൂന്നും പാറ്റിന്‍സണ്‍ രണ്ടും വിക്കറ്റെടുത്തു. 


വാർത്തകൾ

Sign up for Newsletter



top