21
September 2019 - 8:13 am IST

Download Our Mobile App

Flash News
Archives

Analysis

cardamom-farming

ക​ര്‍ഷ​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ഏലം ര​ജി​സ്ട്രേ​ഷ​ന്‍

Published:23 August 2019

സി​ആ​ര്‍ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ച്ച് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ട് 2 മാ​സം പി​ന്നി​ട്ടി​ട്ടും ഫീ​സ് ഘ​ട​ന നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​തി​രു​ന്ന​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​നാ​ണ് പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ: ഏ​ലം ക​ര്‍ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ള്‍ക്കു വി​രാ​മ​മി​ട്ട് സ്ഥി​രം കാ​ര്‍ഡ​മം ര​ജി​സ്ട്രേ​ഷ​നു​ള്ള (സി​ആ​ര്‍) ഫീ​സ് ഘ​ട​ന നി​ശ്ച​യി​ച്ച് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. സി​ആ​ര്‍ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ച്ച് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ട് 2 മാ​സം പി​ന്നി​ട്ടി​ട്ടും ഫീ​സ് ഘ​ട​ന നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​തി​രു​ന്ന​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​നാ​ണ് പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്.

ഫീ​സ് ഘ​ട​ന മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​ക്കി

കൃ​ഷി​ഭൂ​മി​യു​ടെ വി​സ്തൃ​തി 2 ഹെ​ക്റ്റ്ര്‍ വ​രെ​യും 2 മു​ത​ല്‍ 5 ഹെ​ക്റ്റ​ര്‍ വ​രെ​യും 5 ഹെ​ക്റ്റ​റി​നു മു​ക​ളി​ലും എ​ന്നി​ങ്ങ​നെ 3 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തി​രി​ച്ച ശേ​ഷം ഓ​രോ ഹെ​ക്റ്റ​റി​നും നി​ശ്ചി​ത തു​ക നി​ശ്ച​യി​ച്ചാ​ണു ഫീ​സ് ഈ​ടാ​ക്കു​ക. 2 ഹെ​ക്റ്റ​ര്‍ വ​രെ​യു​ള്ള കൃ​ഷി​ഭൂ​മി​ക്ക് ഹെ​ക്റ്റ​ര്‍ ഒ​ന്നി​ന് 300 രൂ​പ​യാ​ണ് ഫീ​സ്. 2 മു​ത​ല്‍ 5 വ​രെ ഹെ​ക്റ്റ​ര്‍ ഭൂ​മി​ക്ക് ഹെ​ക്റ്റ​ര്‍ ഒ​ന്നി​ന് 500 രൂ​പ​യും 5 ഹെ​ക്റ്റ​റി​നു മു​ക​ളി​ലു​ള്ള ഭൂ​മി​ക്ക് ഹെ​ക്റ്റ​ര്‍ ഒ​ന്നി​ന്  1000 രൂ​പ​യു​മാ​ണ് ഫീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മു​ന്‍ അ​വ​കാ​ശി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദു ചെ​യ്യാ​ന്‍ 50 രൂ​പ​യും ഫീ​സ് അ​ട​യ്ക്ക​ണം.

ക​ര്‍ഷ​ക​ര്‍ക്ക് നേ​ട്ടം

സ്പൈ​സ​സ് ബോ​ര്‍ഡി​ല്‍ നി​ന്നും വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും കൃ​ഷി​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​നും ഏ​ല​ക്കാ​യ നി​യ​മ​പ​ര​മാ​യി വി​ല്‍ക്കാ​നും സി​ആ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍ബ​ന്ധ​മാ​ണ്. സ്ഥി​ര​മാ​യ സി​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന ക​ര്‍ഷ​ക​രു​ടെ ആ​വ​ശ്യം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ നി​ര​ത്തി​യാ​ണ് ഇ​തു​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ള്ളി​യി​രു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top