ISL-2018-219
21
January 2019 - 9:06 am IST
Flash News
Archives

Gulf

ദുബായി മറീനയിലെ കെട്ടിടത്തിന് തീ പിടിച്ചു

Published:13 May 2018

തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ദുബായി പൊലീസിന്‍റെ നിയന്ത്രണത്തിലാണ് പ്രദേശമെന്നും ദുബായി മീഡിയ ഓഫിസ് അധികൃതർ അറിയിച്ചു. 14 കെട്ടിടത്തിലെ താമസക്കാർക്ക് പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരും മുൻപേ രക്ഷാപ്രവർത്തകർ തീ അണച്ചിരുന്നു

ദു‌ബായി: ദുബായി മറീനയിലെ ബഹുനില കെട്ടിടം കത്തിനശിച്ചു. മറീന മാളിന് അടുത്തുള്ള സെൻ ടവറിലാണ് ഞായറാഴ്‌ച രാവിലെ തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസ്, ദുബായി പൊലീസ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി. താമസക്കാരെ മുഴുവൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.


 തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ദുബായി പൊലീസിന്‍റെ നിയന്ത്രണത്തിലാണ് പ്രദേശമെന്നും ദുബായി മീഡിയ ഓഫിസ് അധികൃതർ അറിയിച്ചു. 14 കെട്ടിടത്തിലെ താമസക്കാർക്ക് പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരും മുൻപേ രക്ഷാപ്രവർത്തകർ തീ അണച്ചിരുന്നു.


 വേനൽ ശക്തമായതോടെ നഗരത്തിന്‍റെ പല ഭാഗങ്ങളിലും തീ പിടിക്കുന്നത് വർധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദുബായി ഔട്ട്ലെറ്റ് മാളിലെ പാർക്കിങ് മേഖലയിൽ തീ പടർന്ന് 11 വാഹനങ്ങളാണ് കത്തി നശിച്ചത്. 

Tags :

fire
dubai

വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top