21
September 2019 - 8:07 am IST

Download Our Mobile App

Flash News
Archives

Religious

mahabali-onam

മ​ഹാ​ബ​ലി​യും വി​ശ്വ​രൂ​പ ദ​ർ​ശ​ന​വും

Published:24 August 2019

# നി​ർ​മ​ൽ എ​ഴു​ത്ത​ച്ഛ​ൻ

അ​ർ​ജു​ന​നു വേ​ണ്ടി കു​രു​ക്ഷേ​ത്ര ഭൂ​മി​യി​ൽ വി​ഷ്ണു വി​ശ്വ​രൂ​പ ദ​ർ​ശ​നം ന​ൽ​കി. എ​ന്നാ​ൽ മ​ഹാ​ബ​ലി​യു​ടെ മു​ന്നി​ൽ ആ ​വി​ധ​മാ​യി​രു​ന്നി​ല്ല. ത്രി​ലോ​ക​ങ്ങ​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ത്രി​വി​ക്ര​മ മൂ​ർ​ത്തി​യെ​ന്ന ഭാ​വ​ത്തി​ലാ​യി​രു​ന്നു അ​ത്.

കൃ​ഷ്ണാ​വ​താ​ര​ത്തി​ന് മു​ന്‍പ് വാ​മ​ന​ൻ മാ​ത്ര​മാ​ണ് "വി​ശ്വ​രൂ​പം' കാ​ണി​ച്ചി​ട്ടു​ള്ള​ത്. ദ്വാ​പ​ര​യു​ഗ​ത്തി​ല്‍ അ​ര്‍ജു​ന​ന്‍ വി​ശ്വ​രൂ​പം കാ​ണു​ന്ന​തി​നു മു​ന്‍പ് ത്രേ​താ​യു​ഗ​ത്തി​ല്‍ മ​ഹാ​ബ​ലി ഭ​ഗ​വാ​ന്‍റെ വി​ശ്വ​രൂ​പം ക​ണ്ടി​രു​ന്നു. വി​ശ്വ​രൂ​പ വി​ശ​ക​ല​നം എ​ന്ന​ത്  മ​ഹാ ഋ​ഷി​മാ​ർ​ക്കു​പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത​തും  ദ​ർ​ശ​ന സൗ​ഭാ​ഗ്യം കൊ​ണ്ടു​മാ​ത്രം സാ​ധ്യ​മാ​കു​ന്ന​തു​മാ​ണ്. അ​ർ​ജു​ന​നു വേ​ണ്ടി കു​രു​ക്ഷേ​ത്ര ഭൂ​മി​യി​ൽ വി​ഷ്ണു വി​ശ്വ​രൂ​പ ദ​ർ​ശ​നം ന​ൽ​കി. എ​ന്നാ​ൽ മ​ഹാ​ബ​ലി​യു​ടെ മു​ന്നി​ൽ ആ ​വി​ധ​മാ​യി​രു​ന്നി​ല്ല. ത്രി​ലോ​ക​ങ്ങ​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ത്രി​വി​ക്ര​മ മൂ​ർ​ത്തി​യെ​ന്ന ഭാ​വ​ത്തി​ലാ​യി​രു​ന്നു അ​ത്. വി​ശ്വ​രൂ​പ ദ​ർ​ശ​ന​ത്തി​ൽ അ​ർ​ജു​ന​ൻ ത​ല​ക​റ​ങ്ങി​പ്പോ​യി. എ​ന്നാ​ൽ മ​ഹാ​ബ​ലി വ​ള​രെ സം​യ​മ​നം പാ​ലി​ച്ചു വ​ണ​ങ്ങു​ക​യാ​യി​രു​ന്നു. സ്വ​ന്തം ശി​ര​സ് കാ​ണി​ച്ചു​കൊ​ടു​ത്ത​തി​ൽ നി​ന്ന് മ​ഹാ​ബ​ലി​യു​ടെ മാ​ന​സി​ക അ​വ​സ്ഥ ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

എ​ന്താ​ണ് വി​ശ്വ​രൂ​പം? ദേ​ശ​കാ​ല പ​രി​ധി​ക​ളി​ല്ലാ​തെ എ​ല്ലാ​റ്റി​ലും വ്യാ​പി​ക്കു​ന്ന പ​ര​മ​ചൈ​ത​ന്യ​ത്തെ​യാ​ണ് ഇ​ത് വെ​ളി​വാ​ക്കു​ന്ന​ത്.  സ​ത്താ​മാ​ത്ര​വും സ​ർ​വ​ത്ര​വ്യാ​പ്ത​വും  നി​ർ​വ​ച​നാ​തീ​ത​വും  അ​പ​രി​ച്ഛി​ന്ന​വു​മാ​യ ബ്ര​ഹ്മ​ത്തി​ന്‍റെ സ്വ​രൂ​പം  എ​ന്താ​ണെ​ന്നു​ള്ള​ത് മ​ന​സ്സി​ലാ​ക്കി​ക്കു​ക എ​ന്ന​താ​ണ് ഇ​തു​കൊ​ണ്ടു ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.  എ​ല്ലാ ജ​ഗ​ത്തും ഉ​ണ്ടാ​വു​ന്ന​തും നി​ല​നി​ൽ​ക്കു​ന്ന​തും ല​യി​ക്കു​ന്ന​തു​മെ​ല്ലാം വി​ഷ്ണു​ചൈ​ത​ന്യം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ്. ഈ  ​ശ​ക്തി വി​ശ്വം മു​ഴു​വ​ൻ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ ആ​ദി​നാ​രാ​യ​ണ​ൻ എ​ന്ന് വി​ളി​ക്കു​ന്നു എ​ന്നാ​ണ് വി​ഷ്ണു പു​രാ​ണം പ​റ​യു​ന്ന​ത്.

ബു​ദ്ധ​നും പ​റ​യി​പെ​റ്റ പ​ന്തി​രു​കു​ല​വും സാ​ക്ഷാ​ൽ ആ​ദി​നാ​രാ​യ​ണ​ന്‍റെ അം​ശ​ങ്ങ​ൾ ത​ന്നെ​യാ​ണെ​ന്ന്  പു​രാ​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്നു. വേ​ദ​ങ്ങ​ളി​ലും മ​റ്റും വ​ലി​യ പ്രാ​ധാ​ന്യം ഇ​ല്ലെ​ങ്കി​ലും ഹി​ന്ദു മ​ത​പ്ര​കാ​രം ഏ​റ്റ​വും ശ്രേ​ഷ്‌​ഠ​മാ​യ ശ്രീ​മ​ദ് മ​ഹാ​ഭാ​ഗ​വ​തം പോ​ലെ​യു​ള്ള ഗ്ര​ന്ഥ​ങ്ങ​ളി​ൽ ആ​ദി​നാ​രാ​യ​ണ​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്‌ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്‌. മ​ഹാ​വി​ഷ്ണു​വി​ന്‍റെ നാ​ഭി​യി​ലെ താ​മ​ര​യി​ൽ ബ്ര​ഹ്മാ​വും ബ്ര​ഹ്മാ​വി​ന്‍റെ ഭ്രൂ​മ​ധ്യ​ത്തി​ൽ​നി​ന്ന് ശി​വ​നും ജ​നി​ച്ചു. ദുഃ​ഖ​ങ്ങ​ളി​ല്ലാ​ത്ത ലോ​കം എ​ന്ന​ർ​ഥം വ​രു​ന്ന "വൈ​കു​ണ്ഠ​മാ​ണ്"  വാ​സ​സ്ഥാ​നം. സാ​ക്ഷാ​ൽ പ​ര​ബ്ര​ഹ്മ​നാ​യ ആ​ദി​നാ​രാ​യ​ണ​നി​ൽ നി​ന്ന് ഉ​ൽ​പ​ത്തി കൊ​ണ്ട​താ​ണ്‌ എ​ല്ലാ ദേ​വ​ത​ക​ളും. ആ​യ​തി​നാ​ൽ ആ​ദി​നാ​രാ​യ​ണ​നി​ൽ ത്രി​മൂ​ർ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​വ ദേ​വ​ത​ക​ളും, സ​മ​സ്ത​പ്ര​പ​ഞ്ച​വും കു​ടി​കൊ​ള്ളു​ന്ന​താ​യി  വി​ശ്വ​സി​ക്കു​ന്നു. വി​ശ്വ​രൂ​പ ദ​ർ​ശ​ന​ത്തെ ഏ​റെ​ക്കു​റെ വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ഈ ​വി​ധ​ത്തി​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top