21
September 2019 - 8:25 am IST

Download Our Mobile App

Flash News
Archives

World

un-meet

ന്യൂ​ന​പ​ക്ഷ വി​വേ​ച​നം : പാ​ക്കി​സ്ഥാ​നും ചൈ​ന​യ്ക്കും യു​എ​ന്നി​ൽ വി​മ​ർ​ശ​നം

Published:23 August 2019

ക​ശ്മീ​രി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന പേ​രി​ൽ അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തി​ൽ പി​ന്തു​ണ​യാ​ർ​ജി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു ചൈ​ന പി​ന്തു​ണ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ക​ന​ത്ത തി​രി​ച്ച​ടി.

യു​എ​ൻ: മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ചൈ​ന​യ്ക്കും പാ​ക്കി​സ്ഥാ​നും യു​എ​ന്നി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. മ​ത​ന്യൂ​ന പ​ക്ഷ സു​ര​ക്ഷ സം​ബ​ന്ധി​ച്ച യു​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ യു​എ​സും ബ്രി​ട്ട​നും ക്യാ​ന​ഡ​യു​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. 

ക​ശ്മീ​രി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന പേ​രി​ൽ അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തി​ൽ പി​ന്തു​ണ​യാ​ർ​ജി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു ചൈ​ന പി​ന്തു​ണ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ക​ന​ത്ത തി​രി​ച്ച​ടി. വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ അ​വ​രു​ടെ സ്വ​ന്തം ഭൂ​മി​യി​ൽ നി​ന്നു പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നു യോ​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ സം​സാ​രി​ച്ച പാ​ക് പ്ര​തി​നി​ധി ന​വീ​ദ് വാ​ൾ​ട്ട​ർ ക​ശ്മീ​രി​നെ പ​രോ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ച്ചു പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​എ​സും യു​കെ​യും ക്യാ​ന​ഡ​യും പാ​ക്കി​സ്ഥാ​നും ചൈ​ന​യ്ക്കു​മെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. ക​ശ്മീ​ര​ട​ക്കം ഇ​ന്ത്യ​യി​ലെ കാ​ര്യ​ങ്ങ​ൾ മ​റ്റാ​രും പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. 

ന്യൂ​ന​പ​ക്ഷ​മാ​യ ഉ​യ്ഗു​ർ മു​സ്‌​ലിം​ക​ളെ  മു​സ്‌​ലിം​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​താ​ണു ചൈ​ന​യ്ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണം. ഹി​ന്ദു​ക്ക​ളെ​യും ക്രൈ​സ്ത​വ​രെ​യും അ​ഹ​മ്മ​ദി​യ വി​ഭാ​ഗ​ത്തെ​യും പീ​ഡി​പ്പി​ക്കു​ന്ന​താ​ണു പാ​ക്കി​സ്ഥാ​നെ ഒ​റ്റ​പ്പെ​ടു​ത്തി​യ​ത്.  മ​ത​സ്വാ​ത​ന്ത്ര്യം അ​ടി​ച്ച​മ​ർ​ത്തു​ന്ന ചൈ​നീ​സ് നി​ല​പാ​ട് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നെ​ന്നു യു​എ​സ് പ്ര​തി​നി​ധി സാം ​ബ്രൗ​ൺ​പാ​ക്ക് പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും മാ​നി​ക്കാ​ൻ ചൈ​നീ​സ് ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണം. ചൈ​ന​യി​ലെ ഉ​യ്ഗു​ർ, ക​സാ​ഖ് തു​ട​ങ്ങി​യ മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളും ടി​ബ​റ്റ​ൻ ബു​ദ്ധ​മ​ത​ക്കാ​രും ക​ത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്റ്റ​ന്‍റു​ക​ളു​മെ​ല്ലാം അ​ടി​ച്ച​മ​ർ​ത്ത​ൽ നേ​രി​ടു​ക​യാ​ണ്. പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​ര​രു​ടെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യു​മി​ട​യി​ൽ ന്യൂ​ന​പ​ക്ഷം ഞെ​രി​ച്ച​മ​ർ​ത്ത​പ്പെ​ടു​ക​യാ​ണെ​ന്നും ബ്രൈ​ൺ​ബാ​ക്ക്. 

ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി അ​ഹ​മ്മ​ദും ഇ​തേ സ്വ​ര​ത്തി​ലാ​ണ് സം​സാ​രി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു നി​യ​മ​പ​ര​മാ​യി ത​ന്നെ സ​ർ​ക്കാ​ർ വി​വേ​ച​നം കാ​ണി​ക്കു​ന്നു. ഭീ​ക​ര​രും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം. മ​ധ്യ​പൂ​ർ​വ​ത്തി​ലെ ക്രൈ​സ്ത​വ​രും ചൈ​ന​യി​ലെ​യും പാ​ക്കി​സ്ഥാ​നി​ലെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ക​ടു​ത്ത വി​വേ​ച​ന​വും നി​ല​നി​ൽ​പ്പു ഭീ​ഷ​ണി​യു​മാ​ണു നേ​രി​ടു​ന്ന​തെ​ന്നു ക്യാ​ന​ഡ പ്ര​തി​നി​ധി​യും ചൂ​ണ്ടി​ക്കാ​ട്ടി. 


വാർത്തകൾ

Sign up for Newsletter



top