21
September 2019 - 8:13 am IST

Download Our Mobile App

Flash News
Archives

Cricket

sri-lanka-vs-new-zeland-score-updates

ര​ണ്ടാം​ദി​ന​വും മ​ഴ; ല​ങ്ക​യ്ക്ക് ബാ​റ്റി​ങ്ങ് ത​ക​ർ​ച്ച

Published:23 August 2019

65 റ​ണ്‍സെ​ടു​ത്ത ദി​മു​ത് ക​രു​ണ​ര​ത്നെ​യാ​ണ് ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ര്‍. 32 റ​ണ്‍സു​മാ​യി ധ​ന​ഞ്ജ​യ ഡി​സി​ല്‍വ​യും അ​ഞ്ച് റ​ണ്ണോ​ടെ ദി​ല്‍റു​വാ​ന്‍ പെ​രേ​ര​യു​മാ​ണ് ക്രീ​സി​ല്‍.

കൊ​ളം​ബോ: ശ്രീ​ല​ങ്ക-​ന്യൂ​സി​ല​ന്‍ഡ് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ മ​ഴ​ക്ക​ളി തു​ട​രു​ന്നു. ര​ണ്ടാം ദി​ന​വും മ​ഴ ഇ​റ​ങ്ങി​ക്ക​ളി​ച്ച​പ്പോ​ള്‍ 30 ഓ​വ​ര്‍ മാ​ത്ര​മാ​ണ് ക​ളി ന​ട​ന്ന​ത്. ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ര​ണ്ടാം ദി​നം ബാ​റ്റിങ് പു​ന​രാ​രം​ഭി​ച്ച ശ്രീ​ല​ങ്ക ര​ണ്ടാം ദി​നം മ​ഴ മൂ​ലം ക​ളി അ​വ​സാ​നി​ച്ച​പ്പോ​ള്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 144 റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ്. 65 റ​ണ്‍സെ​ടു​ത്ത ദി​മു​ത് ക​രു​ണ​ര​ത്നെ​യാ​ണ് ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ര്‍. 32 റ​ണ്‍സു​മാ​യി ധ​ന​ഞ്ജ​യ ഡി​സി​ല്‍വ​യും അ​ഞ്ച് റ​ണ്ണോ​ടെ ദി​ല്‍റു​വാ​ന്‍ പെ​രേ​ര​യു​മാ​ണ് ക്രീ​സി​ല്‍.

ര​ണ്ടാം ദി​നം ര​ണ്ട് റ​ണ്ണെ​ടു​ത്ത എ​യ്ഞ്ച​ലോ മാ​ത്യൂ​സി​നെ മ​ട​ക്കി ട്രെ​ൻ​ഡ് ബോ​ള്‍ട്ടാ​ണ് ല​ങ്ക​ക്ക് ആ​ദ്യ പ്ര​ഹ​ര​മേ​ല്‍പ്പി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ കു​ശാ​ല്‍ പെ​രേ​ര​യെ​യും വീ​ഴ്ത്തി ബോ​ള്‍ട്ട് ഇ​ര​ട്ട​പ്ര​ഹ​ര​മേ​ല്‍പ്പി​ച്ച​തോ​ടെ ല​ങ്ക 93/4 ലേ​ക്ക് കൂ​പ്പു​കു​ത്തി.  എ​ന്നാ​ല്‍ ധ​ന​ഞ്ജ​യ ഡി​സി​ല്‍വ​യെ കൂ​ട്ടു​പി​ടി​ച്ച് ക​രു​ണ​ര​ത്നെ ല​ങ്ക​യെ സു​ര​ക്ഷി​ത തീ​ര​ത്തേ​ക്ക് ന​യി​ക്കു​മെ​ന​ന് ക​രു​തി​യെ​ങ്കി​ലും ക​രു​ണ​ര​ത്നെ​യും(65), നി​രോ​ഷ​ന്‍ ഡി​ക്‌​വെ​ല്ല​യെ​യും(0) സൗ​ത്തി ല​ങ്ക​യു​ടെ ന​ടു​വൊ​ടി​ച്ചു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ല്‍ ശ്രീ​ല​ങ്ക ജ​യി​ച്ചി​രു​ന്നു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top