21
September 2019 - 8:08 am IST

Download Our Mobile App

Flash News
Archives

Other news

world-badminton-championship

ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാം​പ്യ​ൻ​ഷി​പ്പ് : സി‌​ന്ധു​വും പ്ര​ണീ​തും സെ​മി​യി​ൽ

Published:23 August 2019

ലോ​ക നാ​ലാം റാ​ങ്കു​കാ​ര​ന്‍ ഇ​ന്‍ഡൊ​നീ​ഷ്യ​യു​ടെ ജൊ​നാ​ഥാ​ന്‍ ക്രി​സ്റ്റി​യെ അ​ട്ടി​മ​റി​ച്ചാ​യി​രു​ന്നു 16-ാം സീ​ഡാ​യ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ മു​ന്നേ​റ്റം. സാ​യ് പ്ര​ണീ​തി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ലോ​ക ചാം​പ്യ​ന്‍ഷി​പ്പ് സെ​മി​ഫൈ​ന​ലാ​ണി​ത്

ബാ​സ​ല്‍ (സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ്): ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാം​പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ പി.​വി സി​ന്ധു​വും സാ​യ് പ്ര​ണീ​തും സെ​മി​യി​ൽ ക​ട​ന്നു. ക്വാ​ര്‍ട്ട​റി​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ താ​ര​വും ര​ണ്ടാം സീ​ഡു​മാ​യ ചൈ​നീ​സ് താ​യ്‌​പെ​യു​ടെ ടാ​യ് സു ​യി​ങ്ങി​നെ അ​ട്ടി​മ​റി​ച്ചാ​യി​രു​ന്നു അ​ഞ്ചാം സീ​ഡാ​യ സി​ന്ധു​വി​ന്‍റെ മു​ന്നേ​റ്റം. ലോ​ക നാ​ലാം റാ​ങ്കു​കാ​ര​ന്‍ ഇ​ന്‍ഡൊ​നീ​ഷ്യ​യു​ടെ ജൊ​നാ​ഥാ​ന്‍ ക്രി​സ്റ്റി​യെ അ​ട്ടി​മ​റി​ച്ചാ​യി​രു​ന്നു 16-ാം സീ​ഡാ​യ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ മു​ന്നേ​റ്റം. സാ​യ് പ്ര​ണീ​തി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ലോ​ക ചാം​പ്യ​ന്‍ഷി​പ്പ് സെ​മി​ഫൈ​ന​ലാ​ണി​ത്. 

 ഒ​രു മ​ണി​ക്കൂ​റും 11 മി​നി​റ്റും നീ​ണ്ടു നി​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നാ​ണ് കാ​ണി​ക​ള്‍ സാ​ക്ഷി​യാ​യ​ത്. ആ​ദ്യ ഗെ​യിം 12-21ന് ​ന​ഷ്ട​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ന്‍ താ​രം പി​ന്നീ​ട് സ്വ​പ്‌​ന​തു​ല്ല്യ​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. ര​ണ്ടാം ഗെ​യിം 23-21ന് ​നേ​ടി സി​ന്ധു പ്ര​തീ​ക്ഷ നി​ല​നി​ര്‍ത്തു​ക​യാ​യി​രു​ന്നു. നി​ര്‍ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​ല്‍ സി​ന്ധു 21-19ന് ​വി​ജ​യി​ച്ച് ഫൈ​ന​ലു​റ​പ്പി​ച്ചു. 

ടാ​യ് സു ​യി​ങ്ങി​നെ​തി​രേ സി​ന്ധു​വി​ന്‍റെ നാ​ലാം വി​ജ​യ​മാ​ണി​ത്. അ​തേ​സ​മ​യം സി​ന്ധു​വി​നെ 10 മ​ത്സ​ര​ങ്ങ​ളി​ല്‍ ചൈ​നീ​സ് താ​യ്‌​പെ​യ് താ​രം തോ​ല്‍പ്പി​ച്ചി​ട്ടു​ണ്ട്. 2016 റി​യോ ഒ​ളിം​പി​ക്‌​സി​ല്‍ ടാ​യ് സു ​യി​ങ്ങി​നെ തോ​ല്‍പ്പി​ച്ചാ​ണ് സി​ന്ധു ക്വാ​ര്‍ട്ട​റി​ലേ​ക്ക് മു​ന്നേ​റി​യ​ത്. അ​ന്ന് ഒ​ളിം​പി​ക്‌​സി​ല്‍ ഇ​ന്ത്യ​ന്‍ താ​രം വെ​ള്ളി​യും നേ​ടി. എ​ട്ടു മാ​സ​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് സി​ന്ധു​വും ടാ​യ് സു ​യി​ങ്ങും കോ​ര്‍ട്ടി​ല്‍ മു​ഖാ​മു​ഖം വ​രു​ന്ന​ത്.

ലോ​ക നാ​ലാം ന​മ്പ​ർ താ​ര​ത്തോ​ട് ക​രു​ത്തു​റ്റ പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് പ്ര​ണീ​ത് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 51 മി​നി​റ്റ് മ​ത്സ​രം നീ​ണ്ടു​നി​ന്നു. ആ​ദ്യ ഗെ​യി​മി​ല്‍ ക​ടു​ത്ത മ​ത്സ​രം നേ​രി​ടേ​ണ്ടി വ​ന്നെ​ങ്കി​ലും ര​ണ്ടാം ഗെ​യിം ഇ​ന്ത്യ​ന്‍ താ​രം അ​നാ​യാ​സം നേ​ടി. സ്‌​കോ​ര്‍: 24-22, 21-14. ഇ​തോ​ടെ സാ​യ് ഒ​രു മെ​ഡ​ലു​റ​പ്പി​ച്ചു. 

സാ​യ് പ്ര​ണീ​തും ക്രി​സ്റ്റി​യും ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും വി​ജ​യം ക്രി​സ്റ്റി​ക്കൊ​പ്പ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ക്വാ​ര്‍ട്ട​റി​ല്‍ സാ​യ് പ്ര​ണീ​ത് പു​റ​ത്താ​യി​രു​ന്നു. ജ​പ്പാ​ന്‍റെ കെ​ന്റൊ മൊ​മോ​റ്റ​യോ​ടാ​ണ് അ​ന്ന് തോ​റ്റ​ത്. ഇ​നി സെ​മി​യി​ല്‍ ലോ​ക ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ ഈ ​ജ​പ്പാ​നീ​സ് താ​രം ത​ന്നെ​യാ​ണ് സാ​യ് പ്ര​ണീ​തി​ന്‍റെ എ​തി​രാ​ളി. 


വാർത്തകൾ

Sign up for Newsletter



top