15
September 2019 - 6:26 pm IST

Download Our Mobile App

Flash News
Archives

Kerala

cpim-report

ജ​ന​കീ​യ മു​ഖം തി​രി​ച്ചു​പി​ടി​ക്കാ​ൻ സി​പി​എം : സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി

Published:23 August 2019

# പി.​ബി. ബി​ച്ചു

പാ​ര്‍ട്ടി​യു​ടെ അ​ടി​ത്ത​റ ത​ക​ര്‍ന്ന​തി​നു കാ​ര​ണം മു​ന്‍പി​ല്ലാ​ത്ത​വി​ധം ബ​ഹു​ജ​ന സ്വാ​ധീ​നം കു​റ​ഞ്ഞ​തി​നാ​ലാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ങ്ങ​ളി​ലും വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന്, മ​ത ച​ട​ങ്ങു​ക​ളി​ല്‍ നി​ന്നും പാ​ര്‍ട്ടി അം​ഗ​ങ്ങ​ളെ മാ​റ്റി നി​ര്‍ത്തി​യി​രു​ന്ന നി​ല​പാ​ട് തി​രു​ത്താ​നും സി​പി​എം തീ​രു​മാ​നി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യും ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ ല​ഭി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന ക​മ്മി​റ്റി മു​ത​ല്‍ ബ്രാ​ഞ്ച് വ​രെ പാ​ര്‍ട്ടി ഘ​ട​ക​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്ത​ന ശൈ​ലി​യി​ല്‍ സ​മ​ഗ്ര അ​ഴി​ച്ചു പ​ണി ന​ട​ത്താ​ൻ സി​പി​എം തീ​രു​മാ​നം. പാ​ര്‍ട്ടി​യു​ടെ അ​ടി​ത്ത​റ ത​ക​ര്‍ന്ന​തി​നു കാ​ര​ണം മു​ന്‍പി​ല്ലാ​ത്ത​വി​ധം ബ​ഹു​ജ​ന സ്വാ​ധീ​നം കു​റ​ഞ്ഞ​തി​നാ​ലാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ങ്ങ​ളി​ലും വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന്, മ​ത ച​ട​ങ്ങു​ക​ളി​ല്‍ നി​ന്നും പാ​ര്‍ട്ടി അം​ഗ​ങ്ങ​ളെ മാ​റ്റി നി​ര്‍ത്തി​യി​രു​ന്ന നി​ല​പാ​ട് തി​രു​ത്താ​നും സി​പി​എം തീ​രു​മാ​നി​ച്ചു. 

ആ​റു​ദി​വ​സ​ത്തെ മാ​ര​ത്തോ​ണ്‍ ച​ര്‍ച്ച​ക​ള്‍ക്കൊ​ടു​വി​ലാ​ണ് താ​ഴേ​ത്ത​ട്ട് മു​ത​ല്‍ നേ​തൃ​ത​ലം വ​രെ സ​മ​ഗ്ര ശൈ​ലീ​മാ​റ്റ​ത്തി​നൊ​രു​ങ്ങാ​ന്‍ പാ​ര്‍ട്ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളേ​യും വെ​ല്ലു​വി​ളി​ക​ളേ​യും നേ​രി​ടാ​ന്‍ പ്ര​വ​ര്‍ത്ത​ക​രെ സ​ജ്ജ​മാ​ക്കു​ന്ന രീ​തി​യി​ലാ​വും ഇ​നി​യു​ള്ള പാ​ര്‍ട്ടി​യു​ടെ പ്ര​വ​ര്‍ത്ത​നം. 2006ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 47 ശ​ത​മാ​നം വോ​ട്ടാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 35 വോ​ട്ടാ​യി കു​റ​ഞ്ഞു. 2006ല്‍ ​ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്ക് കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ ബ​ഹു​ജ​ന​സ്വാ​ധീ​നം വീ​ണ്ടും ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടു​വ​രാ​നാ​ണ് സ​മ​ഗ്ര മാ​റ്റ​ത്തി​ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 

പ​രി​സ്ഥി​തി, ദ​ളി​ത്, വ​നി​താ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ അ​ടു​പ്പി​ച്ചു​നി​ർ​ത്ത​ണം. വി​ക​സ​നം - സ​മാ​ധാ​നം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​കും പ്ര​വ​ർ​ത്ത​നം. പാ​ര്‍ട്ടി​യു​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ടാ​ക്കും. അ​ഞ്ചു ല​ക്ഷം പാ​ര്‍ട്ടി മെം​ബ​ർ​മാ​രെ ക​ഴി​വു​റ്റ​വ​രാ​ക്കു​ക എ​ന്ന​താ​യി​രി​ക്കും പ്ര​ധാ​ന ല​ക്ഷ്യം. ജ​ന​ങ്ങ​ളു​മാ​യി ന​ന്നാ​യി ഇ​ട​പെ​ട്ട് ബ​ഹു​ജ​ന നേ​താ​ക്ക​ന്‍മാ​രാ​യി ഓ​രോ പ്ര​വ​ര്‍ത്ത​ക​നെ​യും വ​ള​ര്‍ത്തി​യെ​ടു​ക്കു​ക എ​ന്ന​ത് അ​ടി​യ​ന്തി​ര ക​ട​മ​യാ​യി കാ​ണ​ണം. അ​തി​നാ​വ​ശ്യ​മാ​യ രാ​ഷ്ട്രീ​യ - സം​ഘ​ട​നാ വി​ദ്യാ​ഭ്യാ​സം പ്ര​വ​ര്‍ത്ത​ക​ര്‍ക്കും അ​നു​ഭാ​വി​ക​ള്‍ക്കും ന​ല്‍കും. 

ഇ​തോ​ടൊ​പ്പം പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും പാ​ർ​ട്ടി മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. ക​രി​ങ്ക​ല്ലും മ​ണ​ലും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി കെ​ട്ടി​ട നി​ര്‍മാ​ണം എ​ങ്ങ​നെ ക​ഴി​യും, അ​തി​നു​ള്ള സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം ജ​ന​ങ്ങ​ള്‍ക്ക് എ​ങ്ങ​നെ ന​ല്‍കാ​ന്‍ ക​ഴി​യും എ​ന്നീ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​ല്‍ വേ​ണം. ഇ​തി​ന് സ​ര്‍ക്കാ​ര്‍ മാ​തൃ​ക​യാ​ക​ണം. ഇ​നി നി​ർ​മി​ക്കു​ന്ന പാ​ർ​ട്ടി കെ​ട്ടി​ട​ങ്ങ​ൾ അ​ത്ത​ര​ത്തി​ലു​ള്ള​വ​യാ​യി​രി​ക്കും.

വി​ശ്വാ​സി​ക​ളെ മു​റി​പ്പെ​ടു​ത്തി​ല്ല

വ​ര്‍ഗീ​യ ശ​ക്തി​ക​ളെ മാ​റ്റി നി​ര്‍ത്താ​ന്‍ ക്ഷേ​ത്ര​ക്ക​മ്മി​റ്റി​ക​ളി​ലും പ​ള്ളി മ​ഹ​ല്ലു​ക​ളി​ലും പ്ര​വ​ര്‍ത്ത​ക​ര്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ണി​ക​ളോ​ട് നി​ര്‍ദേ​ശം ന​ല്‍കും. അ​തേ​സ​മ​യം പാ​ര്‍ട്ടി നി​ല​പാ​ടു​ക​ള്‍ക്കും ആ​ശ​യ​ങ്ങ​ള്‍ക്കും വി​ധേ​യ​രാ​യി നി​ന്നു വേ​ണം അ​വ​ര്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍. വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ത്തേ​യും വി​ശ്വാ​സ​ത്തേ​യും മു​റി​പ്പെ​ടു​ത്തു​ന്ന ഒ​രു രീ​തി​യി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​ട​പെ​ടാ​ന്‍ പാ​ടി​ല്ല. ഇ​നി മു​ത​ല്‍ ബ​ഹു​ജ​ന പി​ന്തു​ണ ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും പാ​ര്‍ട്ടി​യോ അം​ഗ​ങ്ങ​ളോ പ​ങ്കാ​ളി​യാ​കി​ല്ല. 

പാ​ർ​ട്ടി അ​ധി​കാ​ര​ കേ​ന്ദ്ര​മാ​കി​ല്ല

ഒ​രു കാ​ര്യ​ങ്ങ​ളി​ലും സി​പി​എം അ​ധി​കാ​ര കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കി​ല്ല. അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ നി​ന്ന് പൂ​ര്‍ണ​മാ​യി പാ​ര്‍ട്ടി മാ​റി നി​ല്‍ക്കും. അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ പ​ങ്കാ​ളി​യാ​വു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ നേ​തൃ​ത​ല​ത്തി​ലു​ണ്ടാ​വും. ജ​ന​ങ്ങ​ളോ​ടു വി​ന​യ​ത്തോ​ടെ ഇ​ട​പെ​ട്ടു വി​ശ്വാ​സം വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന​തും നേ​താ​ക്ക​ളു​ടെ പ​ശ്ചാ​ത്ത​ലം സം​ശ​യ​ത്തി​ന് അ​തീ​ത​മാ​ക​ണ​മെ​ന്ന​തും സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ച്ച തെ​റ്റു​തി​രു​ത്ത​ല്‍ രേ​ഖ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി. ഈ ​രേ​ഖ ജി​ല്ലാ ക​മ്മി​റ്റി മു​ത​ല്‍ ബ്രാ​ഞ്ച് ത​ലം വ​രെ റി​പ്പോ​ര്‍ട്ട് ചെ​യ്യും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ നേ​രി​ട്ടാ​യി​രി​ക്കും മേ​ഖ​ല​ക​ള്‍ തി​രി​ച്ച് യോ​ഗം വി​ളി​ച്ച് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ക്കു​ക. 


വാർത്തകൾ

Sign up for Newsletter



top