21
September 2019 - 8:16 am IST

Download Our Mobile App

Flash News
Archives

National

നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ്, പുതിയ ധനമന്ത്രി വേണം

Published:23 August 2019

എത്രെയും പെട്ടെന്ന് ഇന്ത്യയ്ക്ക് പുതിയ ധനമന്ത്രി വേണം. അമെരിക്ക, ചൈന എന്നീ രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് എന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍, അമെരിക്കയുടേത് 21 ട്രില്യന്‍ ഡോളറിന്‍റെയും ചൈന 14.8 ട്രില്യന്‍ ഡോളറിന്‍റെയും സാമ്പത്തിക ശക്തിയാണ്. നമ്മുടേത് 2.8 ട്രില്യന്‍ ഡോളറിന്‍റേതുമാണ് സഞ്ജയ് ഝാ ട്വീറ്റ് ചെയ്തത്.

ന്യൂഡല്‍ഹി:കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കോൺഗ്രസ്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പത്രസമ്മേളനം വിളിച്ചതിനു പിന്നാലെയാണ് ധനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.

രാജ്യത്തിന്‍റെ‌ സാമ്പത്തിക മേഖല കൈകാര്യംചെയ്യാന്‍ ധനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും പുതിയ ധനമന്ത്രി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിര്‍മലാ സീതാരാമനെതിരെ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ ട്വീറ്ററിൽ ആഞ്ഞടിച്ചു.

എത്രെയും പെട്ടെന്ന് ഇന്ത്യയ്ക്ക് പുതിയ ധനമന്ത്രി വേണം. അമെരിക്ക, ചൈന എന്നീ രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് എന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍, അമെരിക്കയുടേത് 21 ട്രില്യന്‍ ഡോളറിന്‍റെയും ചൈന 14.8 ട്രില്യന്‍ ഡോളറിന്‍റെയും സാമ്പത്തിക ശക്തിയാണ്. നമ്മുടേത് 2.8 ട്രില്യന്‍ ഡോളറിന്‍റേതുമാണ് സഞ്ജയ് ഝാ ട്വീറ്റ് ചെയ്തത്.

ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും എന്നാല്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണുള്ളതെന്നും മന്ത്രി നിനിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 


വാർത്തകൾ

Sign up for Newsletter



top