15
September 2019 - 6:17 pm IST

Download Our Mobile App

Flash News
Archives

Kerala

മഹാ തിരുമനസേ അങ്ങയുടെ ആത്മരതി തുടർന്നാലും....വി.ടി. ബല്‍റാമിനെതിരെ എ.എ. റഹീം

Published:23 August 2019

"വർഗീയത വേണ്ട, ജോലി മതി" എന്ന മുദ്രാവാക്യത്തോട് താങ്കൾക്ക് തോന്നുന്ന അലർജി എനിക്ക് മനസിലാക്കാനാകും. കാരണം ഇത് കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ. വർഗീയതയ്‌ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാമെന്നും കുറിപ്പിൽ റഹീം പറയുന്നുണ്ട്. 

കൊച്ചി: വി.ടി. ബല്‍റാം എംഎൽഎയുടെ ആരോപണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. സ്കോള്‍ കേരളയുമായി ബന്ധപ്പെട്ട് പുതിയ തസ്തികകള്‍ സൃഷ്ടിച്ച്  എ.എ. റഹീമിന്‍റെ സഹോദരിയടക്കമുള്ളവര്‍ക്ക് സ്ഥിര നിയമനം നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചുവെന്ന കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാമിന്‍റെ ആരോപണത്തിനെതിരെ എ എ റഹീം ഫെയ്സ്ബുക്കിൽ രംഗത്ത് വന്നത്.

സഹോദരി ഇങ്ങനെയൊരു ജോലി സ്ഥിരപ്പെട്ടത് തന്നോട് പറഞ്ഞിട്ടില്ല. എന്തോ അനര്‍ഹമായത് എന്‍റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നുവെന്ന് തൃത്താലയില്‍നിന്ന് വിളംബരം വന്നിരിക്കുന്നുവെന്നും റഹീം.

മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസേ അങ്ങയുടെ ആത്മരതി തുടർന്നാലും...എന്ന് പറഞ്ഞുകൊണ്ടാണ്  ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

"വർഗീയത വേണ്ട, ജോലി മതി" എന്ന മുദ്രാവാക്യത്തോട് താങ്കൾക്ക് തോന്നുന്ന അലർജി എനിക്ക് മനസിലാക്കാനാകും. കാരണം ഇത് കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ. വർഗീയതയ്‌ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാമെന്നും കുറിപ്പിൽ റഹീം പറയുന്നുണ്ട്. 

എ.എ. റഹീമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

തൃത്താല മഹാരാജാവിന്‍റെ വിളംബരത്തിന് നന്ദി.
എന്‍റെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും... ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല. എന്തോ അനർഹമായത് ഞാൻ ഇടപെട്ട് എന്‍റെ പെങ്ങൾക്ക് നേടിക്കൊടുക്കാൻ പോകുന്നു എന്ന് തൃത്താലയിൽ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. രാജാവിന്‍റെ കൂലിക്കാർ വാട്സാപ്പ് വഴി ഓവർടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാൻ നന്നായി പണിയെടുക്കുന്നുമുണ്ട്. കാര്യങ്ങൾ നന്നായി നടക്കട്ടെ.
പിന്നെ, 
"വർഗീയത വേണ്ട, ജോലി മതി" എന്ന മുദ്രാവാക്യത്തോട് താങ്കൾക്ക് തോന്നുന്ന അലർജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ. വർഗീയതയ്‌ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും....

 


വാർത്തകൾ

Sign up for Newsletter



top