21
September 2019 - 8:13 am IST

Download Our Mobile App

Flash News
Archives

National

collapse

മഹാരാഷ്‌ട്രയിൽ നാലുനില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു

Published:24 August 2019

15 ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ഭിവണ്ടിയിലെ ശാന്തി നഗറിൽ ശനിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്.

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്ന് രണ്ട് പേര് മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. 15 ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ഭിവണ്ടിയിലെ ശാന്തി നഗറിൽ ശനിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്.

എട്ടു വർഷം പഴക്കമുള്ള ഈ കെട്ടിടം നിയമവിരുദ്ധമായാണ് നിർമിച്ചിട്ടുള്ളത്. ആളുകളെ ഇതിൽ നിന്ന് ഒഴിപ്പിച്ചിരുന്നെങ്കിലും അനുവാദമില്ലാതെ താമസിച്ചവരാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top